സല്‍മാന്‍ ഖാനെയും ഷാരൂഖ് ഖാനെയും കൊല്ലുമെന്ന ഭീഷണി, താന്‍ മരിച്ചെന്ന് പൂനം! താരങ്ങളുടെ പേരിലുണ്ടായ വിവാദങ്ങള്‍

ഇന്ത്യയിലെ പ്രമുഖരായ പലതാരങ്ങളും വിവാഹിതരായതും കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തതും തുടങ്ങി സന്തോഷങ്ങളുടെ കാലമാണ് കഴിഞ്ഞ ഒരു വര്‍ഷത്തില്‍ നടന്നത്. 2024 അവസാനിക്കുമ്പോള്‍ പലര്‍ക്കും നല്ല ഓര്‍മ്മകളാണ് സമ്മാനിച്ചത്.

എന്നാല്‍ വളരെ മോശമായ രീതിയില്‍ ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്ന താരങ്ങളുമുണ്ട്. ഹോളിവുഡിലെ കിംഗ് ഖാന്‍മാരായ ഷാരൂഖ് ഖാനും സല്‍മാന്‍ ഖാനും ജീവന് ഭീഷണി വന്നതടക്കം ആരാധകരെ ഞെട്ടിക്കുന്ന നിരവധി വിവാദങ്ങളാണ് നടന്നത്. അത്തരത്തില്‍ ചില വിവാദങ്ങളെ കുറിച്ച് അറിയാം...

actors

ഈ വര്‍ഷം ഇന്ത്യന്‍ സിനിമലോകത്തെ ഞെട്ടിച്ചുകൊണ്ടാണ് നടി പൂനം പാന്ധെയുടെ മരണവാര്‍ത്ത വരുന്നത്. സര്‍വിക്കല്‍ ക്യാന്‍സറിന് തുടര്‍ന്ന് നടി മരിച്ചു എന്നായിരുന്നു പൂനത്തിന്റെ സോഷ്യല്‍ മീഡിയയില്‍ പേജിലൂടെ പുറത്തുവന്ന വാര്‍ത്ത. എന്നാല്‍ അതിനു മുന്‍പ് വരെ രോഗത്തെക്കുറിച്ച് യാതൊരു വിവരവും പറയാതിരുന്നതിനാല്‍ ഇത് സത്യമാണോ എന്നറിയാതെ എല്ലാവരും പകച്ചു. പിന്നാലെ ഇത് സെര്‍വിക്കല്‍ ക്യാന്‍സറിനെ കുറിച്ചുള്ള ബോധവല്‍ക്കരണത്തിന വേണ്ടി ചെയ്തതാണെന്ന് വെളിപ്പെടുത്തി നടി തന്നെ വന്നു. ഇത് വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്.

വധഭീഷണികള്‍ കൊണ്ട് ഈ വര്‍ഷം സല്‍മാന്‍ ഖാന് അത്ര നല്ലതായിരുന്നില്ല. അഞ്ച് തവണയാണ് ജീവന്‍ അപഹരിക്കുമെന്ന് പറഞ്ഞുള്ള ഭീഷണികള്‍ സല്‍മാനെ തേടിയെത്തിയത്. മാത്രമല്ല സല്‍മാന്റെ വീടിന് നേരെ വെടിവെപ്പും നടന്നിരുന്നു. അവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇത്തരത്തില്‍ വലിയ വിവാദങ്ങളാണ് നടന്റെ പേരില്‍ ഉയര്‍ന്നുവന്നത്.

സല്‍മാന്‍ ഖാന് പിന്നാലെ നടന്‍ ഷാരൂഖ് ഖാനും വധഭീഷണിയുണ്ടായി. നവംബറിലായിരുന്നു ഷാരൂഖ് ഖാന് ഒരാളുടെ ഫോണ്‍ കോള്‍ വരുന്നത്. 50 ലക്ഷം നല്‍കിയില്ലെങ്കില്‍ ഷാരൂഖ് ഖാനെ ഉപദ്രവിക്കും എന്നായിരുന്നു ഭീഷണി. ഛത്തിസ്ഗഢില്‍ നിന്നാണ് താരത്തിന് വിളി വന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കഴിഞ്ഞവര്‍ഷവും നടന് നേരെ വധഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സുരക്ഷ വൈ പ്ലസ് ആയി ഉയര്‍ത്തിയിരുന്നു. 6 പോലീസുകാര്‍ നടന്‍ ഒപ്പം എപ്പോഴും ഉണ്ടാവും.

actors

ലോക്‌സഭ ഇലക്ഷന് പിന്നാലെ നടി കങ്കണ റാണവത്തിന് അടിയേറ്റ ഒരു സംഭവം ഉണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ വച്ചാണ് സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ നടിയുടെ മുഖത്ത് അടിച്ചത്. കര്‍ഷക സമരത്തിന്റെ സമയത്ത് നടി നടത്തിയ പരാമര്‍ശങ്ങള്‍ കാരണമാണ് അവരെ അടിച്ചതെന്നായിരുന്നു വിശദീകരണം.

ധനുഷും നയന്‍താരയും തമ്മിലുണ്ടായ വാക്കുതര്‍ക്കം തെന്നിന്ത്യന്‍ സിനിമയെ ഞെട്ടിച്ചിരുന്നു. നാനും റൗഡി താന്‍ എന്ന സിനിമയിലെ 3 സെക്കന്‍ഡ് വരുന്ന വിഷ്വലിനു വേണ്ടി ധനുഷ് 10 കോടി ആവശ്യപ്പെട്ടതായും അദ്ദേഹം തന്നോട് പക പോക്കുകയാണെന്നും തുടങ്ങി പരസ്യമായ തുറന്നുപറച്ചിലുമായി നയന്‍താര എത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പിന്നാലെ ധനുഷും നടിക്കെതിരെ രംഗത്തുവന്നു.

ഏറ്റവും ഒടുവില്‍ നടന്‍ അല്ലു അര്‍ജുനാണ് വിവാദങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത്. അല്ലു നായകനായി അഭിനയിച്ച പുഷ്പ 2 എന്ന സിനിമ തിയേറ്റര്‍ റിലീസ് ചെയ്ത ദിവസം തിക്കിനും തിരക്കിനും ഇടയില്‍പ്പെട്ട് ഒരു സ്ത്രീയും പിന്നാലെ അവരുടെ മകനും മരണപ്പെട്ടിരുന്നു. ഈ കേസില്‍ നടനെ പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡ് ചെയ്ത് ഒരു ദിവസം ജയിലില്‍ കിടത്തുകയും ചെയ്തു.

More from Filmibeat

Read more about: Year Ender 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X