വിവാഹം കഴിക്കാന്‍ ഏറ്റവും നല്ല വര്‍ഷമായിരുന്നു! 2024 ല്‍ വിവാഹിതരായ മലയാളത്തിന്റെ പ്രിയതാരങ്ങള്‍ ഇവരാണ്...

മലയാള സിനിമയ്ക്കും ഏറെ പ്രിയങ്കരിയായ നടി കീര്‍ത്തി സുരേഷിന്റെ വിവാഹ വാര്‍ത്തയാണ് കഴിഞ്ഞദിവസം പുറത്തുവന്നത്. 15 വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് കീര്‍ത്തിയും സുഹൃത്ത് ആന്റണിയും വിവാഹിതരായത്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളുടെ വിവാഹ വിശേഷങ്ങള്‍ നിറഞ്ഞു നിന്നിരുന്നു.

അതേസമയം 2024 മലയാളത്തിലെ പല താരങ്ങളുടെയും പ്രണയ സാക്ഷാത്കാരത്തിന്റെ വര്‍ഷം കൂടിയായിരുന്നു. നേരത്തെ പ്രണയത്തില്‍ ആയിരുന്ന പലരും വിവാഹം കഴിക്കാന്‍ ഈ വര്‍ഷം തിരഞ്ഞെടുക്കുകയായിരുന്നു. അത്തരത്തില്‍ ചില താരങ്ങളുടെ വിവാഹ വിശേഷങ്ങള്‍ വായിക്കാം...

actors

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടി ലെനയാണ് കഴിഞ്ഞ ജനുവരിയില്‍ വിവാഹിതയായത്. നേരത്തെ വിവാഹമോചിതയായ നടി സിംഗിളായി ജീവിക്കുകയായിരുന്നു. ഇതിനിടയില്‍ അപ്രതീക്ഷിതമായി വന്ന ഒരു ആലോചനയാണ് ലെനയുടെ രണ്ടാം വിവാഹത്തിലേക്ക് എത്തിച്ചത്. ഗഗന്‍യാന്‍ ബഹിരാകാശയാത്രിക സംഘത്തിലെ എയര്‍ഫോഴ്സ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ആണ് ലെനയുടെ ഭര്‍ത്താവ്.

വിവാഹത്തെക്കുറിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പേ പ്ലാനുകള്‍ തയ്യാറാക്കിയിരുന്ന നടി സ്വാസിക വിജയ് വളരെ പെട്ടെന്നാണ് താന്‍ വിവാഹിതയാവുകയാണെന്ന് പ്രഖ്യാപിച്ചത്. സീരിയല്‍ നടനായ പ്രേം ജേക്കബ്ബിനെയാണ് നടി വിവാഹം കഴിച്ചത്. ജനുവരി 26 നായിരുന്നു താരവിവാഹം. ഒരുമിച്ച് സീരിയലില്‍ അഭിനയിക്കുമ്പോഴാണ് താരങ്ങള്‍ ഇഷ്ടത്തിലാവുന്നത്.

മനോഹരം എന്ന സിനിമയിലൂടെ ഒരുമിച്ച് അഭിനയിച്ച് ശ്രദ്ധേയരായ നടന്‍ ദീപക് പറമ്പേലും നടി അപര്‍ണ ദാസും ഈ വര്‍ഷം വിവാഹിതരായവരാണ്. സിനിമ ലൊക്കേഷനില്‍ നിന്ന് പരിചയപ്പെട്ട് ഇഷ്ടത്തിലായ താരങ്ങള്‍ വീട്ടുകാരുടെ സമ്മതത്തില്‍ വിവാഹിതരാവുകയായിരുന്നു. മലയാള സിനിമയിലെ സുഹൃത്തുക്കളെ എല്ലാം വിളിച്ച് വളരെ വിപുലമായിട്ടാണ് താരവിവാഹം നടത്തിയത്.

കഴിഞ്ഞവര്‍ഷം വിവാഹനിശ്ചയം നടത്തിയ നടി മീര നന്ദന്‍ ഈ വര്‍ഷമാണ് വിവാഹിതയായത്. നിലവില്‍ ദുബായില്‍ റേഡിയോ അവതാരകയായി ജോലി ചെയ്യുന്ന മീര നന്ദന്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയാണ്. ലണ്ടനില്‍ താമസിക്കുന്ന അക്കൗണ്ട് ആയ ശ്രീജു ആണ് മീരയുടെ ഭര്‍ത്താവ്. ഈ വര്‍ഷം ജൂണ്‍ 29നാണ് ഇരുവരും വിവാഹിതരാവുന്നത്.

actors

വിവാഹം കഴിക്കുന്നതിന്റെ പേരില്‍ നിരന്തരം വിമര്‍ശനങ്ങള്‍ നേരിട്ട കൊണ്ടിരിക്കുന്ന നടന്‍ ബാലയും ഈ വര്‍ഷം വീണ്ടും വിവാഹിതനായി റെക്കോര്‍ഡ് സൃഷ്ടിച്ചു. ബാലയുടെ നാലാം വിവാഹമായിരുന്നു ഒക്ടോബറില്‍ നടത്തിയത്. മാമന്റെ മകളായ കോകിലയാണ് ബാലയുടെ ഭാര്യ.

താരപുത്രനും നടനുമായ കാളിദാസ് ജയറാമും വിവാഹിതനായിരിക്കുകയാണ്. ഏറെക്കാലമായി കാളിദാസിന്റെ സുഹൃത്തും മോഡലുമായ താരിണിയാണ് നടന്റെ ഭാര്യ. ഈ വര്‍ഷം മെയ് മാസത്തില്‍ കാളിദാസിന്റെ സഹോദരി മാളവികയും വിവാഹിതയായിരുന്നു.

ഏറ്റവും ഒടുവില്‍ നടനും സംവിധായകനുമായ രാജേഷ് മാധവനാണ് വിവാഹിതനായത്. അസോസിയേറ്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡയറക്ടറുമായ ദീപ്തി കാരാട്ടാണ് രാജേഷിന്റെ വധു. ഡിസംബര്‍ 12ന് ആയിരുന്നു താരങ്ങളുടെ വിവാഹം.

Read more about: Year Ender 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X