ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ?, 2024 രം​ഗണ്ണനും സുഭാഷും നിതിൻ മോളിയും തൂക്കി, ഇതൊന്നും പറയാത്ത മലയാളിയില്ല!

സിനിമകൾ ഹിറ്റായാലും ഫ്ലോപ്പായാലും ആവേശം പകരുന്നതും ഹാസ്യം നിറഞ്ഞതും പഞ്ചുള്ളതുമായ ഡയലോ​ഗുകൾ കണ്ണിൽപ്പെട്ടാൽ മലയാളികൾ വിടില്ല. പിന്നീട് അവയൊക്കെ നിത്യ ജീവിതത്തിന്റെ ഭാ​ഗമാകും... സോഷ്യൽമീഡിയ പോസ്റ്റുകൾക്കായി ഉപയോ​ഗിക്കും. അടുപ്പമുള്ളവരുമായുള്ള സംസാരത്തിന് ഇടയിൽ പോലും സിറ്റുവേഷന് ചേരുന്ന സിനിമാ ഡയലോ​ഗുകൾ മലയാളി പ്രയോ​ഗിക്കാറുണ്ട്.

അത് മാസ് കാണിക്കാൻ വേണ്ടിയാണെങ്കിലും കളിയാക്കാനാണെങ്കിലും പ്രണയം പറയാനാണെങ്കിലും... 2024ലും ഈ വിഭാ​ഗത്തിൽ ഉൾപ്പെടുത്താവുന്ന ചില സിനിമാ ഡയലോ​ഗുകൾ പിറവിയെടുത്തിട്ടുണ്ട്. അവയിൽ ഏറ്റവും വൈറലായ ചില ഡയലോ​ഗുകൾ ഏതൊക്കെയെന്ന് പരിശോധിക്കാം...

Year Ender 2024 Punch Dialogue

ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ? ശ്രദ്ധിക്കാം അണ്ണാ...

രം​ഗണ്ണനും വിശ്വസ്തനായ സ്നേഹിതൻ അമ്പാനും കൂടി ഈ വർഷം തിയേറ്ററുകളിലുണ്ടാക്കിയ ഓളം ചെറുതല്ല. ആവേശം ഫുൾ സ്വിംഗിൽ എൻ്റെർടെയ്നാക്കിയത് തന്നെ ​രം​ഗണ്ണൻ-അമ്പാൻ കോമ്പോയാണ്. പടത്തിലെ ഒരു സീനിൽ ഫഹദിന്റെ രം​ഗണ്ണൻ എന്ന കഥാപാത്രവും നടൻ സജിൻ ​ഗോപുവും തമ്മിലുള്ള സംഭാഷണത്തിനിടയിലാണ്. 'ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനേ? ശ്രദ്ധിക്കാം അണ്ണാ...' എന്ന ഡയലോ​ഗുള്ളത്. സിനിമയുടെ റിലീസിനുശേഷം ഈ ഡയലോ​ഗ് ഒരിക്കൽ എങ്കിലും പറയാത്ത മലയാളിയുണ്ടാവില്ല.

ലൂസ് അടിക്കടാ...

ഇക്കൊല്ലം കേരളത്തിലും തമിഴ്നാട്ടിലും ബോക്സ് ഓഫീസ് തൂത്തുവാരിയ സിനിമയാണ് മഞ്ഞുമ്മൽ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൽ, ​ഗണപതി തുടങ്ങി വൻതാര നിര അണിനിരന്ന സിനിമയിലെ പാട്ടും സീനുകളും ഡയലോ​ഗും എല്ലാം വൻ ഹിറ്റായിരുന്നു. ഡയലോ​ഗുകളിൽ 'സുഭാഷേ..., കുട്ടേട്ടാ...' എന്നുള്ള വിളികൾ ശ്രദ്ധനേടി എങ്കിലും 'ലൂസ് അടിക്കടാ' എന്ന നടൻ ചന്തു സലിംകുമാർ പറഞ്ഞ ഡയലോ​ഗിന്റെ തട്ട് താണ് തന്നെയിരിക്കും. തമിഴ്നാട്ടിൽ പോലും 'ലൂസ് അടിക്കടാ' ഡയലോ​ഗുകൾ ആളുകൾ ഒരിടയ്ക്ക് പറഞ്ഞ് നടക്കുമായിരുന്നു.

ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ...

വൻ ഹൈപ്പിൽ പ്രേക്ഷകരിലേക്ക് എത്തിയ സിനിമയാണ് വർഷങ്ങൾക്കുശേഷം. സിനിമ തിയേറ്ററിൽ വിജയമായിരുന്നുവെങ്കിലും ഒടിടിയിൽ എത്തിയപ്പോൾ പ്രേക്ഷകർ സിനിമയെ കീറി മുറിച്ചു. ഈ വർഷം ഏറ്റവും കൂടുതൽ ട്രോളുകളും മീമുകളും ഇറങ്ങിയ സിനിമകളിൽ ഒന്നും വർഷങ്ങൾക്കുശേഷമാണ്. സിനിമ ബോധിക്കാതെ പോയവർ പോലും ആഘോഷമാക്കിയ ഒരു ഡയലോ​ഗ് നിവിൻ പോളിയുടെ കഥാപാത്രം പറ‍ഞ്ഞ 'ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ...' എന്ന ഡയലോ​ഗാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ തന്റെ പേരിൽ വന്ന വിവാദങ്ങൾ കള്ളമാണെന്ന് നിവിൻ തെളിയിച്ചശേഷം നടനെ പ്രശംസിച്ച് പോസ്റ്റിടാൻ വേണ്ടി തന്നെ ആരാധകർ ഈ ഡയലോ​ഗ് ഉപയോ​ഗിച്ചിരുന്നു.

Year Ender 2024 Punch Dialogue

തനിക്ക് പോകാൻ അനുവാദമില്ല...

ഈ വർഷം തിയേറ്ററുകളിലെത്തിയ ഭ്രമയു​ഗം മമ്മൂട്ടിയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലായിരുന്നു. കൊടുമൺ പോറ്റിയായി നടൻ അതിശയിപ്പിച്ചു. വിരലിലെണ്ണാവുന്ന കഥാപാത്രങ്ങൾ മാത്രമുള്ള സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം പറ‍ഞ്ഞ 'തനിക്ക് പോകാൻ അനുവാദമില്ല' എന്ന ഡയലോ​ഗ് വൈറലായിരുന്നു.

ജസ്റ്റ് കിഡ്ഡിങ്

2024ൽ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് സൂപ്പർ ഡ്യൂപ്പർ ഹിറ്റായി മാറിയ സിനിമയാണ് മലയാളത്തിലെ പുതുതലമുറ അണിനിരന്ന പ്രേമലു. നസ്ലിൻ, മമിത, അമൽ ഡേവിസ്, ശ്യാം തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്ത സിനിമ നൂറ് കോടി ക്ലബ്ബിൽ വരെ കയറിയിരുന്നു. സിനിമയുടെ റീലിസിനുശേഷം ശ്യാം അവതരിപ്പിച്ച ആദി എന്ന കഥാപാത്രം പറയുന്ന 'ജസ്റ്റ് കിഡ്ഡിങ്' എന്ന ഡയലോ​ഗും ആക്ഷനും ശ്രദ്ധനേടിയിരുന്നു. സംവിധായകൻ രാജമൗലി പോലും പ്രേമലു കണ്ടശേഷം ആദി എന്ന കഥാപാത്രമായി മാറി. റോം-കോം ഴോണറിലുള്ള സിനിമയായിരുന്നു പ്രേമലു.

ഇറ്റ്സ് നോട്ടെ കൊണച്ച പ്ലാൻ

നവംബർ അവസാനത്തോടെ തിയേറ്ററുകളിലെത്തിയ സിനിമയാണ് നസ്രിയ-ബേസിൽ കോമ്പോയിൽ വന്ന ത്രില്ലർ സൂക്ഷ്മദർശിനി. ത്രില്ലറായതുകൊണ്ട് വളരെ കുറച്ച് സിറ്റുവേഷൻ കോമഡികൾ മാത്രമെ സിനിമയിലുള്ളു. അതിൽ തിയേറ്ററിൽ ഏറ്റവും ചിരി പടർത്തിയതും പിന്നീട് വൈറലായതുമായ ഡയലോ​ഗ് സിദ്ധാർത്ഥ് ഭരതന്റെ കഥാപാത്രം ബേസിനോട് പറയുന്ന ഇറ്റ്സ് നോട്ടെ കൊണച്ച പ്ലാൻ എന്ന ഡയലോ​ഗാണ്. അവസരത്തിന് അനുസരിച്ച് ആളുകൾ അത് നിത്യ ജീവിതത്തിലും പ്രയോ​ഗിച്ച് തുടങ്ങിയിട്ടുണ്ട്.

Read more about: Year Ender 2024
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X