വില്ലൻ വിജയുടെ അച്ഛൻ, പിരിഞ്ഞ ശേഷവും അമലയെ വെറുതെ വിട്ടില്ല; നടി വിജയുടെ കുടുംബത്തിൽ നേരിട്ടത്
ഭർത്താവും കുഞ്ഞുമായി സന്തോഷകരമായ വിവാഹ ജീവിതം നയിക്കുകയാണ് നടി അമല പോൾ. ജീവിതത്തിലെ സമാധാനപരമായ
കാലഘട്ടമാണിത് തനിക്കെന്ന് അമല പറയാറുണ്ട്. പൂർണമായും അമലയ മനസിലാക്കുന്ന ഭർത്താവാണ് ജഗത് ദേശായി. പരിചയപ്പെട്ട് കുറച്ച്
നാളുകൾക്കുള്ളിൽ തന്നെ ഇവർ അടുത്തു. പിന്നാലെ വിവാഹവും കുഞ്ഞിന്റെ ജനനവും നടന്നു. മുമ്പ് നടിക്ക് പല പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇവയൊന്നും മുന്നോട്ട് പോയില്ല.
സംവിധായകൻ എഎൽ വിജയുമായി അമല പോൾ വിവാഹ ജീവിതത്തിലേക്ക് കടന്നിരുന്നു. എന്നാൽ 2014 ൽ വിവാഹിതരായ ഇവർ 2017 ൽ പിരിഞ്ഞു. സിനിമാ ലോകത്ത് വലിയ വാർത്തയായിരുന്നു ഇത്. ആർക്കും പരാതിയില്ലാത്ത, സ്വീകാര്യനായ സംവിധായകനാണ് എഎൽ വിജയ്. എന്തുകൊണ്ട് വിവാഹ ബന്ധം വേർപിരിഞ്ഞെന്ന് ചോദ്യങ്ങൾ ഉയർന്ന് വന്നു. പലരും കുറ്റപ്പെടുത്തിയത് അമല പോളിനെയാണ്.

അമല കുടുംബിനിയായി ജീവിക്കാൻ വിസമ്മതിച്ചു എന്നായിരുന്നു ഇവരുടെ വാദം. ഇതേക്കുറിച്ച് റെഡിറ്റിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഈ ചർച്ചയിൽ ഡിവോഴ്സിൽ പലരും കുറ്റപ്പെടുത്തിയത് അമല പോളിനെയോ എഎൽ വിജയിനെയോ അല്ല. മറിച്ച് എഎൽ വിജയുടെ പിതാവ് എഎൽ അളകപ്പനെയാണ്.
രണ്ട് മതസ്ഥരാണ് അമല പോളും വിജയും. വിജയുടെ കുടുംബം യാഥാസ്ഥിതികരാണ്. പ്രത്യേകിച്ചും എഎൽ അളകപ്പൻ. വിവാഹ ശേഷം അമല പോൾ അഭിനയ രംഗത്ത് തുടരരുതെന്ന കർശനി നിബന്ധന അളകപ്പനുണ്ടായിരുന്നു. വിവാഹത്തിന് മുമ്പ് കമ്മിറ്റ് ചെയ്ത സിനിമകൾ അമല പൂർത്തിയാക്കി. കരിയറിൽ തുടരാൻ താൽപര്യമില്ലെന്ന് അമല അന്ന് വ്യക്തമാക്കിയതുമാണ്. എന്നാൽ അന്ന് 23 വയസ് മാത്രമാണ് അമലയുടെ പ്രായം. വിജയ്ക്ക് അമലയേക്കാൾ 12 വയസ് കൂടുതലുണ്ട്.

വിവാഹ ശേഷം ചില സിനിമകളിൽ അമല പോൾ അഭിനയിച്ചു, ധനുഷ് നിർമ്മിച്ച അമ്മ കണക്കായിരുന്നു ആദ്യം ചെയ്തത്. പിന്നീട് തുടരെ പ്രൊജക്ടുകൾ കമ്മിറ്റ് ചെയ്തു. വിജയ് ഇതിൽ എതിർപ്പ് പറഞ്ഞില്ലെങ്കിലും അളകപ്പൻ അസ്വസ്ഥനായി. മരുമകൾക്കെതിരെ അളകപ്പൻ സംസാരിച്ചു. പലപ്പോഴും തന്റെ മാതാപിതാക്കൾ അമലയോട് തെറ്റായ രീതിയിൽ സംസാരിക്കുകയും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുകയും ചെയ്തു.
പിന്നീടൊരിക്കൽ ധനുഷാണ് വിവാഹ മോചനത്തിന് കാരണമെന്നും അളകപ്പൻ ആരോപിച്ചു. അമല പോളിനെക്കുറിച്ച് പല ഗോസിപ്പുകളും സിനിമാ രംഗത്ത് പ്രചരിക്കാൻ കാരണമായത് അളകപ്പന്റെ പ്രസ്താവനയാണ്. നിർമാതാവ് കൂടിയായ അളകപ്പന് തമിഴ് സിനിമാ ലോകത്ത് സ്വാധീവമുണ്ട്. വിവാഹമോചനത്തിന് ശേഷം അമലയ്ക്ക് വന്ന പ്രതിച്ഛായ നടിയുടെ കരിയറിനെ ബാധിച്ചു. ഡിവോഴ്സിന് ശേഷം പഴയത് പോലെ മികച്ച സിനിമകൾ തമിഴിൽ നിന്നും അമലയ്ക്ക് ലഭിച്ചിട്ടില്ല. ഒരു ഘട്ടത്തിൽ തമിഴ് സിനിമകളിൽ അമലയെ കാണാതായി. മലയാള ചിത്രം ലെവൽ ക്രോസ് ആണ് അമല പോളിന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. അമലയുടെ ഭർത്താവ് ജഗത് ദേശായി വലിയ പിന്തുണ നടിക്ക് കരിയറിൽ നൽകുന്നു. ഗോവയിൽ വെച്ചാണ് അമലയും ജഗത്തും പരിചയപ്പെടുന്നത്. അമല പോൾ നടിയാണെന്ന് ജഗത്തിന് അന്ന് അറിയില്ലായിരുന്നു. അമല പോളിന്റെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











