twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബാലു എന്റെ അനിയന്‍ തന്നെയാണെന്ന് യേശുദാസ്! എസ്പിബിയുമായുള്ള ബന്ധത്തിന് പിന്നിലെ രസകരമായ കാര്യമിതാണ്!

    |

    യേശുദാസും എസ്പി ബാലസുബ്രഹ്മണ്യവും അവരുട മക്കളും ഒരേ വേദിയില്‍ ഗാനം ആലപിച്ച സംഭവവം വൈറലായി മാറിയിരുന്നു. വോയ്‌സ് ഓഫ് ലെജന്‍സ് പരിപാടിക്കിടയിലായിരുന്നു ഇത്തരമൊരു കാര്യം അരങ്ങേറിയത്. എസ്പിബിയുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചും യേശുദാസ് സംസാരിച്ചിരുന്നു. പാരീസില്‍ വെച്ചുണ്ടായ സംഭവത്തെക്കുറിച്ചായിരുന്നു അദ്ദേഹം പറഞ്ഞത്.

    എനിക്ക് ബാലുവെന്നാല്‍ സ്വന്തം സഹോദരനെപ്പോലെയാണ്. ഇതിപ്പോള്‍ ഇവിടെ പറയാതെ ഇരിക്കാനാവില്ല. പാരീസില്‍ ഒരു പരിപാടി കഴിഞ്ഞ് താമസിക്കുന്ന ഹോട്ടലിലേക്ക് തിരിച്ചെത്തിയതായിരുന്നു. നല്ല വിശപ്പുണ്ടായിരുന്നു. അവിടെയെത്തിയപ്പോള്‍ കഴിക്കാന്‍ ഒന്നുമില്ല. അപ്പോള്‍ ഒരാള്‍ മുറിയിലേക്ക് വരുന്നു. റൂം സര്‍വീസ് എന്നു പറഞ്ഞുകൊണ്ട് ഒരാള്‍ വാതിലില്‍ തട്ടി. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഈ അനുജനാണ്. കൈയില്‍ സാദം(തമിഴ്‌നാട്ടിലെ ഒരു വിഭവം). പുറത്തു പരിപാടികള്‍ക്ക് പോകുമ്പോഴെല്ലാം ഇയാള്‍ അരി കൈയില്‍ കരുതാറുണ്ട്. അന്നും കരുതിയിരുന്നു. കൊണ്ടു വന്ന അരിയും ചട്ണിപ്പൊടിയും എല്ലാം ചേര്‍ത്ത് സ്വന്തം റൂമില്‍ വച്ച് പാകം എനിക്ക് കൊണ്ടു വന്നു തന്നതാണ്.

    yeshudas

    എന്തൊരു സ്വാദായിരുന്നു! കടുത്ത വിശപ്പ് അനുഭവപ്പെട്ട സമയത്ത് എന്റെ മൂന്നു സഹോദരന്‍മാരാരും വന്നില്ല. ഇദ്ദേഹമാണ് വന്നത്. അത് മറക്കാനാകില്ലെനിക്ക്. ഇത്രമേല്‍ പവിത്രമായ ബന്ധം സമ്മാനിച്ച സംഗീതത്തിനു നന്ദി പറഞ്ഞുകൊള്ളട്ടെ.' യേശുദാസ് പറഞ്ഞു നിര്‍ത്തിയപ്പോള്‍ എസ് പി ബിയും അദ്ദേഹത്തിനൊപ്പം കൈകള്‍ കൂപ്പി താണു വണങ്ങി. ആസ്വാദകരെ സംന്ധിച്ച് അപൂര്‍വ്വമായൊരു നിമിഷം കൂടിയായിരുന്നു അത്.

    English summary
    yeshudas talking about his relation with spb
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X