എനിക്ക് രണ്ട് ഭാര്യമാരുണ്ട്! പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് യേശുദാസിന്റെ ഉത്തരമിങ്ങനെ!
ശബ്ദ വിസ്മയമായി യേശുദാസ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ആളാണ്. ഗാനഗന്ധര്‍വ്വന്‍ എന്ന വിളിപ്പേരും അദ്ദേഹത്തിന് ലഭിച്ചു. യേശുദാസിന്റെ യാത്രകളില്‍ എപ്പോഴും കൂട്ടായി ഭാര്യ പ്രഭയും ഉണ്ടാവാറുണ്ട്. അടുത്തിടെ സിംഗപ്പൂരില്‍ വെച്ച് നടന്ന വോയിസ് ഓഫ് ലജന്റ് എന്ന പരിപാടിയ്ക്കിടെ രസകരമായ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്.

പ്രണയത്തെ കുറിച്ച് അവതാരക ചോദിച്ചപ്പോഴായിരുന്നു താരം തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്ന കാര്യം യേശുദാസ് പറഞ്ഞത്. ആദ്യം എല്ലാവരും ഒന്ന് ഞെട്ടിയെങ്കിലും രസകരമായ മറുപടി വന്നത് പിന്നാലെയാണ്. തന്റെ ആദ്യ ഭാര്യ സംഗീതമാണെന്നായിരുന്നു ഉത്തരം. ഗാനഗന്ധര്‍വ്വന്റെ രസകരമായ മറുപടിയ്ക്ക് നിറഞ്ഞ കൈയടികളായിരുന്നു ലഭിച്ചത്.
എനിക്ക് രണ്ട് ഭാര്യമാരുണ്ട്. അതറിയുമോ? മ്യൂസിക് ഈസ് മൈ ഫസ്റ്റ് വൈഫ്. അതില്‍ പ്രധാന കാര്യം രണ്ട് ഭാര്യമാരുണ്ടാകുമ്പോള്‍ തീര്‍ച്ചയായും കലഹങ്ങളുണ്ടാകും. അതിനാല്‍ ഒന്നില്‍ നിര്‍ത്തൂ എന്നും അദ്ദേഹം ചിരിച്ച് കൊണ്ട് പറയുന്നു. ഇനി തിരിഞ്ഞ് നോക്കാതെ അവതാരകയോട് പോയിക്കൊലാന്‍ ആയിരുന്നു യേശുദാസ് പറഞ്ഞത്. തമിഴിലായിരുന്നു യേശുദാസിന്റെ സംഭാഷണം.


Click it and Unblock the Notifications











