For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മലയാളത്തിലെ ഇഷ്ടനടന്‍ ഈ സൂപ്പര്‍ താരമെന്ന് മാതു, എറ്റവും പ്രിയപ്പെട്ട സിനിമ ഇതാണെന്നും നടി

  |

  മലയാള സിനിമയില്‍ ഒരുകാലത്ത് മുന്‍നിര നായികയായി തിളങ്ങിയ താരമാണ് മാതു. 1990 മുതല്‍ 2000 വരെയുളള കാലഘട്ടത്തിലായിരുന്നു നടി മോളിവുഡില്‍ സജീവമായിരുന്നത്. മലയാളി അല്ലെങ്കിലും കേരളത്തിലെ പ്രേക്ഷകരുടെ പ്രിയങ്കരിയാവാന്‍ മാതുവിന് സിനിമകളിലൂടെ സാധിച്ചു. നായികയായും അനിയത്തി വേഷങ്ങളിലുമെല്ലാം മോളിവുഡില്‍ എത്തിയിരുന്നു മാതു. സൂപ്പര്‍താര ചിത്രങ്ങളില്‍ ഉള്‍പ്പെടെ നടി ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 1989ല്‍ പുറത്തിറങ്ങിയ പൂരം എന്ന ചിത്രത്തിലൂടെയാണ് മാതു മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.

  മഡോണ സെബാസ്റ്റ്യന്റെ ഫോട്ടോഷൂട്ട്, കിടിലന്‍ ചിത്രങ്ങള്‍ കാണാം

  അതിന് മുന്‍പ് തന്നെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു താരം. മമ്മൂട്ടി നായകനായ കുട്ടേട്ടന്‍, അമരം എന്നീ സിനിമകളിലൂടെയാണ് മാതു മലയാളത്തില്‍ ശ്രദ്ധേയായത്. അമരത്തിലെ രാധ ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്ന മാതു കഥാപാത്രമാണ്.

  മമ്മൂട്ടി അവതരിപ്പിച്ച അച്ചൂട്ടി കഥാപാത്രത്തിന്റെ അനിയത്തിയായി മികച്ച പ്രകടനമാണ് നടി കാഴ്ചവെച്ചത്. ഒപ്പം അമരത്തില്‍ അശോകനൊപ്പമുളള നടിയുടെ ഓണ്‍സ്‌ക്രീന്‍ കെമിസ്ട്രിയും ശ്രദ്ധിക്കപ്പെട്ടു. സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ അഴകേ എന്ന് തുടങ്ങുന്ന ഗാനവും ഒരുകാലത്ത് വലിയ തരംഗമായി മാറി. ഭരതന്‍ സംവിധാനം ചെയ്ത അമരം മലയാളത്തിലെ എവര്‍ഗ്രീന്‍ ക്ലാസിക്ക് ചിത്രങ്ങളില്‍ ഒന്നായാണ് അറിയപ്പെടുന്നത്. തന്‌റെ കരിയറില്‍ കൂടുതലും മലയാള സിനിമകളിലാണ് മാതു അഭിനയിച്ചിട്ടുളളത്.

  മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ് ഗോപി ഉള്‍പ്പെടെയുളള മുന്‍നിര താരങ്ങളുടെ സിനിമകളില്‍ എല്ലാ പ്രധാന വേഷങ്ങളില്‍ മാതു അഭിനയിച്ചു. വിവാഹ ശേഷം സിനിമ വിട്ട താരം പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 2019ല്‍ ഒരു ചിത്രത്തില്‍ അഭിനയിച്ചത്. അനിയന്‍കുഞ്ഞും തന്നാലയത് എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു മാതുവിന്‌റെ തിരിച്ചുവരവ്. ആദ്യ ഭര്‍ത്താവ് ഡോ ജേക്കബുമായി വേര്‍പിരിഞ്ഞ നടി 2018ല്‍ അന്‍ബളകന്‍ ജോര്‍ജ്ജ് എന്നയാളെ വിവാഹം കഴിച്ചു.

  സിനിമയില്‍ വിട്ടുനില്‍ക്കാനുളള തെറ്റായിപ്പോയെന്ന് മുന്‍പ് ഒരഭിമുഖത്തില്‍ മാതു പറഞ്ഞിരുന്നു. ഇപ്പോഴിതാ മലയാള സിനിമയെ കുറിച്ച് മനസുതുറന്ന് വീണ്ടും എത്തിയിരിക്കുകയാണ് നടി. മോളിവുഡിലെ ഇഷ്ടനടന്‍ ആരാണെന്ന ചോദ്യത്തിന് സുരേഷ് ഗോപി എന്നാണ് മാതുവിന്‌റെ മറുപടി. യുവതാരങ്ങളായ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി തുടങ്ങിയവര്‍ക്കൊപ്പം അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും നടി പറഞ്ഞു.

  മലയാളത്തില്‍ അഭിനയിച്ചതില്‍ എറ്റവും ഇഷ്ടമുളള ചിത്രം അമരം ആണെന്ന് മാതു പറയുന്നു. തമിഴ് സിനിമ ചെയ്യാനാണ് കൂടുതല്‍ താല്‍പര്യമെങ്കിലും മലയാളത്തിലാണ് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാറുളളതെന്നും നടി പറഞ്ഞു. ബാലതാരമായിട്ടാണ് മാതു സിനിമയില്‍ എത്തിയത്. തമിഴ്, കന്നഡ സിനിമകളിലൂടെ ആണ് നടി തുടങ്ങിയത്. മലയാളത്തില്‍ സന്ദേശം എന്ന ചിത്രത്തില്‍ മാതു അവതരിപ്പിച്ച ലതിക എന്ന കഥാപാത്രവും മലയാളികള്‍ ഏറ്റെടുത്തിരുന്നു. ജയറാമിന്‌റെയും ശ്രീനിവാസന്‌റെയും അനിയത്തിയായി ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്.

  അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മടിച്ചുനിന്ന ബിജു മേനോന്‍, പിന്നീട് സംഭവിച്ചത്, അനുഭവം പറഞ്ഞ് നടന്‍

  All you need to know about Dulquer Salmaan's upcoming movies and updates

  അന്യഭാഷാ താരമായിട്ടും മലയാളിത്വമുളള കഥാപാത്രങ്ങള്‍ നന്നായി ചെയ്യാന്‍ നടിക്ക് സാധിച്ചു. മോഹന്‍ലാലിനൊപ്പം ചെയ്ത സദയം എന്ന ചിത്രവും മാതുവിന്‌റെതായി ശ്രദ്ധിക്കപ്പെട്ടു. സിബി മലയില്‍ സംവിധാനം ചെയ്ത സിനിമയില്‍ ജയ എന്ന റോളിലാണ് മാതു എത്തിയത്. മമ്മൂട്ടിയുടെ ഒരു അഭിഭാഷകന്‌റെ കേസ് ഡയറി എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു നടി. മലയാളത്തിലാണ് മികച്ച കഥാപാത്രങ്ങള്‍ കൂടുതലായി മാതുവിന് ലഭിച്ചത്. മോളിവുഡിലെ മുന്‍നിര സംവിധായകര്‍ക്കൊപ്പം എല്ലാം നടി പ്രവര്‍ത്തിച്ചു. അഭിനയ പ്രാധാന്യമുളള റോളുകളാണ് നടി തന്‌റെ കരിയറില്‍ കൂടുതല്‍ ചെയ്തത്.

  ആ പാട്ട് ഇനി പാടിയാല്‍ പഴയ ഭാര്യയെ ഇപ്പോഴും മറക്കാന്‍ പറ്റുന്നില്ല അല്ലെ എന്ന് ചോദിച്ച് ട്രോളും

  Read more about: mathu actress
  English summary
  Yesteryear Actress Maathu Opens Up About Quitting Movies And Her Favourites Actor
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X