കയ്യിലുണ്ടായിരുന്ന മുഴുവൻ സംഗീതവും ഊറ്റിയെടുത്തു!! ദക്ഷിണാമൂർത്തിയുടെ മകളെ കുറിച്ച് യേശുദാസ്

മലയാളത്തിന്റെ പ്രിയ സംഗീതഞ്ജൻ വി ദക്ഷിണമൂർത്തി സ്വാമികളുടെ ജന്മാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ സ്വാമിയെ അനുസ്മരിച്ചുകൊണ്ടുളള ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ പ്രസംഗം വൈറലാകുന്നു. സ്വാമി ഇല്ലായിരുന്നെങ്കിൽ തന്നിൽ ഇങ്ങനെയൊരു ഗായകൻ ജനിക്കില്ലെന്നും യേശുദാസ് പറഞ്ഞു.

yeshuds

അച്ഛനായിരുന്നു സംഗീതത്തിലെ തന്റെ ആദ്യ ഗുരു.ഗുരു ഇല്ലെങ്കിൽ ഒന്നും തന്നെയുണ്ടാകില്ലായിരുന്നു. അച്ഛനും , സ്വാമകളും, അഭയദേവുമായിരുന്നു അടുത്ത സുഹൃത്തുക്കൾ. ഇവർ പരസ്പരം അളിയ അളിയ എന്നായിരുന്നു വിളിച്ചിരുന്നതെന്നും പഴയ സൗഹൃദത്തെ കുറിച്ച് ഗാനഗന്ധർവ്വൻ വാചലനായി. സ്വാമിയുടെ പാട്ടുകൾ പാടിയതിന്റെ പിൻബലം കൊണ്ടാണ് തനിയ്ക്ക് പല പാട്ടും വഴങ്ങുന്നത്. സ്വാമിയുടെ സംഗീതത്തിന്റെ രൂപവും താളവും നമുക്കെല്ലാം ചിന്തിച്ചെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളരെ ചെറിയ വയസ്സ് മുതലെ സ്വാമിയുടെ മകൾ ഗോമതിയെ താൻ കണ്ട് തുടങ്ങിരുന്നു. കാണുമ്പോളെല്ലാം അവർ സ്വാമികളുടെ ഓക്കത്താണ്. സ്വാമിയുടെ കയ്യിലുളളതെല്ലാം ഇവർ ഇങ്ങനെ ഊറ്റിയെടുത്തു. ഗോമതി ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടുണ്ടോ എന്നു പോലും തനിയ്ക്ക് സംശയമാണ്.അച്ഛന്റെ ഒക്കത്തിരുന്നുകൊണ്ട് തന്നെ സംഗീതമെല്ലാം ഊറ്റിയെടുക്കുകയാവും ചെയ്തിട്ടുണ്ടാകുക. ഗുരുവിന്റെ കടാക്ഷമായി അറിവ് ലഭിക്കുന്നത് വളരെ പരിമിധമാണ്. എന്നാൽ സദാസമയവും അദ്ദേഹത്തോടൊപ്പം നടന്ന് സംഗീതത്തെ കൂടുതൽ ആഴത്തിൽ അറിയാൻ ഗോമതിയ്ക്കായെന്നും യേശുദാസ് പറഞ്ഞു.പരിപാടിയോടനുബന്ധിച്ച് സ്വാമികള്‍ ചിട്ടപ്പെടുത്തിയ കീര്‍ത്തനങ്ങളില്‍ പതിനെട്ട് എണ്ണം തിരഞ്ഞെടുത്ത്‌ സംഗീതജ്ഞയായ ഗോമതി തന്റെ വിദ്യാര്‍ഥികളെക്കൊണ്ട് പാടിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X