ആ സീൻ ചെയ്യില്ലെന്ന് നയൻ‌താര തീർത്ത് പറഞ്ഞു, കാലിൽ മണ്ണ് പറ്റാതിരിക്കാൻ ശ്രദ്ധിച്ചു: യോ​ഗി ബാബു

കരിയറിൽ മോശം സമയമാണ് നയൻതാരയ്ക്കിപ്പോൾ. തുടരെ പരാജയങ്ങൾ, മോശം പ്രതിഛായ തുടങ്ങിയവ നടിയുടെ ജനപ്രീതി കുത്തനെ ഇടിച്ചു എന്ന വാദം ശക്തമാണ്. എന്താണ് നയൻതാരയുടെ കരിയറിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത് എന്ന് സംബന്ധിച്ച് പ്രേക്ഷകർക്കിടയിൽ ചർച്ചകളും നടക്കുന്നുണ്ട്. തമിഴകത്ത് അടുത്തിടെ പുറത്തിറങ്ങിയ സൂപ്പർതാര ചിത്രങ്ങളിലൊന്നും നയൻതാരയില്ല. നയൻതാരയുടെ സ്ഥാനത്തേക്ക് നടി തൃഷയെത്തിയെന്ന വാദങ്ങളുണ്ട്.

ഇതിനിടെ ലേഡി സൂപ്പർസ്റ്റാർ എന്ന് തന്നെ വിളിക്കരുതെന്ന് നയൻതാര പറയുകയുണ്ടായി. അതേസമയം നയൻതാരയെക്കുറിച്ച് വരുന്ന വിമർശനം കൂടുതലും പുറത്ത് നിന്നുള്ളവരിൽ നിന്നാണ്. ഒരുപിടി തമിഴ് ഫിലിം ജേർണലിസ്റ്റുകളാണ് നിരന്തരം നടിക്കെതിരെ സംസാരിക്കുന്നത്. സഹപ്രവർത്തകരിൽ മിക്കവർക്കും നയൻതാരയെക്കുറിച്ച് നല്ല അഭിപ്രായമാണ്.

Nayanthara

നയൻതാരയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ യോ​ഗി ബാബു. 2018 ൽ പുറത്തിറങ്ങിയ കൊലമാവ് കോകില എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഷൂട്ടിം​ഗ് അനുഭവങ്ങളാണ് സിനിമ വികടൻ എന്ന തമിഴ് മീഡ‍ിയയിൽ യോ​ഗി ബാബു പങ്കുവെച്ചത്. അവർ ലേഡി സൂപ്പർസ്റ്റാറാണ്. ഒരു കോമ‍ഡി നടന്റെ കൂടെ അഭിനയിക്കുന്നതേ വലിയ കാര്യമാണ്. സ്പീഡ് ബ്രേക്കിടുന്ന ഒരു സീനുണ്ട്. അതിൽ അവരുടെ കാല് എന്റെ മുഖത്ത് വെക്കണം. ആ സീൻ ചെയ്യുകയേ ഇല്ലെന്ന് നയൻതാര തീർത്ത് പറഞ്ഞു.

ഞാനും നെൽസണും ഈ സീൻ നന്നാവുമെന്ന് പറഞ്ഞു. ശരണ്യ മാമും ആ സീൻ വേണ്ടെന്നാണ് പറഞ്ഞത്. ഏഴെട്ട് ടേക്ക് ആ സീൻ പോയി. ഒരു ടേക്കിൽ പോലും കാല് താഴെ വെച്ചില്ല. വാസ്ലിൻ തേച്ച് കാല് താഴെ വെക്കാതെ ഇരുന്നു. കാരണം മണ്ണ് എന്റെ മുഖത്താകരുതെന്ന് അവർ കരുതി. അങ്ങനെയാെരു നല്ല നടിയാണ് നയൻതാരയെന്ന് യോ​ഗി ബാബു പറഞ്ഞു. നയൻതാരയുടെ കരിയറിലെ സുവർണകാലഘട്ടത്തിൽ വന്ന സിനിമയാണ് കൊലമാവ് കോകില.

Yogi Babu  Nayanthara

സൂപ്പർസ്റ്റാറില്ലെങ്കിലും തന്റെ താരമൂല്യം വെച്ച് ഒരു സിനിമയ്ക്ക് സാമ്പത്തിക വിജയം നേടാനാകുമെന്ന് നയൻതാര തെളിയിച്ച സിനിമകളിലാെന്ന്. നെൽസൺ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്തത്. 8 കോടി രൂപയുടെ ബഡ്ജറ്റിൽ നിർമ്മിച്ച സിനിമ 73 കോടി രൂപയുടെ കലക്ഷൻ നേടി. നയൻതാരയുടെ ഹിറ്റ് സിനിമകളിൽ മുൻനിരയിൽ കൊലമാവ് കോകിലയുമുണ്ട്.

2022 ൽ ​ഗുഡ് ലക്ക് ജെറി എന്ന പേരിൽ ബോളിവുഡിൽ കൊലമാവ് കോകില റീമേക്ക് ചെയ്തു. ജാൻവി കപൂറാണ് നായികയായെത്തിയത്. തമിഴിലേത് പോലെ ബോളിവുഡ് റീമേക്ക് ശ്രദ്ധിക്കപ്പെട്ടില്ല. കരിയറിലെ തിരക്കുകളിലാണ് നയൻതാര. ഒന്നിലേറെ സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. തമിഴിൽ മൂക്കുത്തി അമ്മൻ രണ്ടാം ഭാ​ഗം ഉൾ‌പ്പെടെയുള്ള സിനിമകളുടെ ഷൂട്ട് നടക്കുന്നു. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമയുടെ ഷൂ‌ട്ടിം​ഗ് പൂർത്തിയായി.

നിവിൻ പോളിയാണ് നായകൻ. ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയാണിത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും നയൻതാരയാണ് നായിക. തെലുങ്കിൽ ചിരഞ്ജീവിക്കൊപ്പമുള്ള സിനിമ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ടെസ്റ്റ് ആണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിദ്ധാർത്ഥ്, മാധവൻ, മീര ജാസ്മിൻ എന്നിവരും പ്രധാന വേഷം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. കരിയറിൽ ഒരു ഹിറ്റ് സിനിമ നയൻതാരയ്ക്കിന്ന് അനിവാര്യമാണ്.

More from Filmibeat

Read more about: nayanthara yogi babu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X