'നിശബ്ദതയിലൂടെ നിങ്ങൾ കുറ്റവാളിയെ പ്രോത്സാഹിപ്പിക്കുകയാണ്'; ആരാധികയോട് നടി ആര്യ പറഞ്ഞത്!
ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് ആര്യ. ബഡായി ബംഗ്ലാവിലെ രമേഷ് പിഷാരടിയുടെ ഭാര്യയാണ് ആര്യ എന്ന പേരിലാണ് തുടക്കകാലത്ത് ആര്യ അറിയപ്പെട്ടിരുന്നത്. ആര്യ പിന്നീട് ബിഗ് ബോസിലും മത്സരാർഥിയായിരുന്നു. ബിഗ് ബോസ് രണ്ടാം സീസണിലെ ശക്തരായ മത്സരാർഥികളിൽ ഒരാൾ കൂടിയായിരുന്നു ആര്യ. കൊവിഡും ലോക്ക് ഡൗണും മൂലം രണ്ടാം സീസൺ പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നതിനാൽ ആ സീസണിൽ വിജയി ഉണ്ടായിരുന്നില്ല. ബിഗ് ബോസിൽ മത്സരാർഥിയായിരിക്കെ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട മത്സരാർഥി കൂടിയായിരുന്നു ആര്യ.
നടി അർച്ചന സുശീലന്റെ സഹോദരൻ രോഹിത്ത് സുശീലൻ ആയിരുന്നു ആര്യയുടെ ഭർത്താവ്. പത്ത് വർഷം നീണ്ട ദാമ്പത്യ ജീവിതത്തിന് ശേഷം 2018ലാണ് ആര്യയും രോഹിത്തും വേർപിരിയുന്നത്. ഇരുവരുടേതും പ്രണയ വിവാഹമായിരുന്നു. വിവാഹ ബന്ധം തകരാനുള്ള കാരണത്തെക്കുറിച്ച് ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ ആര്യ പറഞ്ഞിരുന്നു. തന്റെ ഭാഗത്ത് നിന്നുണ്ടായ ചില പ്രശ്നങ്ങളാണ് വിവാഹ മോചനത്തിലേക്ക് നയിച്ചതെന്നാണ് ആര്യ പറഞ്ഞത്. ആര്യയും റോഹിതും വിവാഹമോചിതരായെങ്കിലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്.

ഒരു ബിസിനസ് സംരംഭക കൂടിയാണ് ആര്യ ഇന്ന്. സ്വന്തമായി ഒരു ബൊട്ടീകും കാഞ്ചിവരം എന്ന പേരിൽ സാരികളുടെ ഒരു ബ്രാൻഡും ആര്യ നടത്തുന്നുണ്ട്. ഏക മകൾ ആര്യക്കൊപ്പമാണ് താമസം. രോഹിത്തിന് ശേഷം ഒരു പ്രണയം ആര്യയുടെ ജീവിതത്തിൽ സംഭവിച്ചിരുന്നുവെങ്കിലും ബിഗ് ബോസിൽ നിന്ന് തിരിച്ച് വന്ന ശേഷം അത് തകർന്നുവെന്ന് ആര്യ തന്നെ പിന്നീട് വെളിപ്പെടുത്തിയിരുന്നു. ജീവിത്തതിൽ നിരവധി ഉയർച്ച താഴ്ചകളിലൂടെ കടന്നുപോയ വ്യക്തിയായതിനാൽ തന്നെ തന്റെ ആരാധകർക്ക് വേണ്ടി എപ്പോഴും പോസറ്റിവിറ്റി പങ്കുവെക്കാൻ ശ്രദ്ധിക്കാറുണ്ട് ആര്യ. ഇപ്പോൾ ആര്യ തന്റെ ആരാധകരിൽ ഒരാൾക്ക് നൽകിയ സന്ദേശമാണ് ഇപ്പോൾ വൈറലാവുന്നത്.

അടുത്തിടെ ആരാധകരുമായുള്ള ഒരു ചോദ്യോത്തര സെഷനിൽ വിവാഹമോചനവുമായി ബന്ധപ്പെട്ട സങ്കടം പങ്കുവെച്ച് ഒരു യുവതി ആര്യയ്ക്ക് മെസേജ് അയച്ചിരുന്നു. 'കളങ്കമായ ഒട്ടും യോജിച്ച് പോകാൻ സാധിക്കാത്ത ഒരു വിവാഹബന്ധത്തിലാണ് ഞാൻ ഇപ്പോൾ. എന്നാൽ പരിണിത ഫലങ്ങൾ ആലോചിച്ചപ്പോൾ വിവാഹമോചനത്തിന് മുതിരാനും ഞാൻ ഭയക്കുന്നു' എന്നാണ് ഒരു ആരാധിക ആര്യയ്ക്ക് അയച്ച കമന്റ്. ഇതിന് മറുപടിയായി ആര്യ കുറിച്ചത് ഇങ്ങനെയായിരുന്നു. 'നീ എന്നെ കളിയാക്കുകയാണോ...? എന്റെ സുഹൃത്തേ... നിങ്ങൾ സ്വയം എന്താണ് ചെയ്യുന്നതെന്ന് നിങ്ങൾക്ക് ഒരു ബോധ്യമില്ലേ? നിങ്ങളുടെ കുടുംബത്തോട് ഉടൻ സംസാരിക്കുക. അല്ലെങ്കിൽ ഇത് വളരെ ബുദ്ധിമുട്ടാണെങ്കിൽ എന്നോട് സംസാരിക്കുക. മെസേജ് അയച്ചാൽ മതി. ദയവായി മിണ്ടാതിരിക്കരുത്. നിങ്ങൾ നിശബ്ദത പാലിക്കുന്നത് ഒരു കുറ്റകൃത്യത്തെ പിന്തുണയ്ക്കുന്നതിന് സമമാണ്. അതിനാൽ മറ്റുള്ളവരെ ഈ വിവരം അറിയിക്കൂ' എന്നാണ് ആര്യ കുറിച്ചത്.
Recommended Video

അടുത്തിടെയാണ് ആര്യയ്ക്ക് കൊവിഡ് ബാധിച്ചത്. നടി തന്നെയാണ് താൻ സ്വയം നിരീക്ഷണത്തിൽ കഴിയുകയാണെന്ന് വെളിപ്പെടുത്തി കൊണ്ട് രംഗത്ത് വന്നത്. സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് അസ്വസ്ഥതകൾ വന്നപ്പോൾ നടത്തിയ പരിശോധനയിൽ കൊവിഡ് ആണെന്ന് വ്യക്തമായെന്ന് ആര്യ സൂചിപ്പിച്ചത്. രണ്ട് ദിവസം മുമ്പ് പനി വന്നപ്പോൾ സംശയം തോന്നിയതിനാൽ പെട്ടെന്ന് സ്വയം നിരീക്ഷണത്തിൽ പോവുകയായിരുന്നു. കഠിനമായ തലവേദനയും ശരീരവേദനയും പനിയും വിറയലുമൊക്കെയായി ആദ്യ രണ്ട് ദിവസം അസഹനീയമായിരുന്നു. 'ഇന്ന് എനിക്ക് വളരെ സുഖം തോന്നുന്നുണ്ട്. പക്ഷേ ഇപ്പോഴും ചെറിയ പ്രശ്‌നങ്ങളുണ്ട്. അതിലൂടെ കടന്നുപോകുന്നത് വളരെ സന്തോഷകരമായ കാര്യമല്ലെന്ന് ഞാൻ പറയാം. അതിനാൽ എല്ലാവരും മാസ്‌ക് ധരിക്കുകയും അകലം പാലിച്ച് നടക്കുകയും വേണമെന്നും ആര്യ പറയുന്നു. എല്ലാവരും ശ്രദ്ധിക്കണം. എന്റെ അവസ്ഥ എന്താണെന്ന് ഞാൻ നിങ്ങളെ എല്ലാവരെയും അറിയിക്കുന്നത് ആയിരിക്കും' എന്നാണ് കൊവിഡ് വന്നതിന് ശേഷം അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച് ആര്യ കുറിച്ചത്.


Click it and Unblock the Notifications