'പത്തൊമ്പത് വയസ് മുതൽ എനിക്ക് വർക്ക് വരുന്നുണ്ട്, അന്ന് അച്ഛനൊപ്പം യാത്ര ചെയ്ത് ഞാൻ തളർന്നുപോയി'; മാധവ്!
അച്ഛന്റേയും ചേട്ടന്റേയും പാത പിന്തുടർന്ന് മാധവ് സുരേഷും സിനിമയിലേക്ക് എത്തി കഴിഞ്ഞു. മാധവ് സുരേഷ് നായകനാകുന്ന ചിത്രം കുമ്മാട്ടിക്കളി റിലീസിനൊരുങ്ങുകയാണ്. കടപ്പുറവും കടപ്പുറത്തെ ജീവിതങ്ങളെയും പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രമാണിത്. തുടക്കക്കാരന്റെ പതർച്ചകൾ ഒന്നുമില്ലാതെ തന്നെ മാധവ് കിട്ടിയ വേഷം കൈകാര്യം ചെയ്തിട്ടുണ്ടെന്നത് ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ പ്രേക്ഷകർക്ക് ബോധ്യപ്പെട്ടിരുന്നു. അച്ഛനെപ്പോലെ തന്നെ എല്ലാ വിഷയത്തിലും വെട്ടി തുറന്ന് അഭിപ്രായം പറയുന്ന കൂട്ടത്തിലാണ് മാധവും.
പലപ്പോഴും സുരേഷ് ഗോപിക്ക് നേരെ സോഷ്യൽമീഡിയ ആക്രമണം ഉണ്ടാകുമ്പോൾ ആൺമക്കളായ ഗോകുലും മാധവും തന്നെയാണ് അച്ഛന് വേണ്ടി പ്രതികരിച്ച് എത്താറുള്ളത്. സോഷ്യൽമീഡിയയിൽ സജീവമായ ഗോകുൽ കുമ്മാട്ടിക്കളി സിനിമയുടെ പ്രമോഷന്റെ ഭാഗമായി വൺ ടു ടോക്ക് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്.

താൻ സിനിമയിലേക്ക് വരാനുള്ള കാരണവും അച്ഛന്റെ പൊതു പ്രവർത്തുനങ്ങളെ കുറിച്ചും കൃത്യവും വ്യക്തവുമായി മാധവ് സംസാരിച്ചു. വളരെ ആലോചിച്ചാണ് സിനിമയിലേക്ക് വരാമെന്ന തീരുമാനത്തിൽ എത്തിയതെന്ന് മാധവ് പറയുന്നു. എന്റെ വീട്ടിലേക്ക് എത്തിയ അന്നം സിനിമയിലൂടെ വന്നതാണ്. ഞാൻ ജനിച്ചപ്പോൾ മുതൽ കഴിച്ച് വളർന്നതെല്ലാം സിനിമയിലൂടെ വന്ന പൈസയാണ്. അതിലൂടെ വന്ന പ്രിവിലേജസാണ്.
അങ്ങനെയുള്ളതുകൊണ്ട് അഭിനയമെന്ന പ്രൊഫഷനോട് എനിക്കെന്നും റെസ്പെക്ടുണ്ടാകും. അതുകൊണ്ട് തന്നെ നടനാവാൻ ഒരു അവസരം കിട്ടിയാൽ ഞാൻ ഇരുകയ്യും നീട്ടി സ്വീകരിക്കും. വളരെ ആലോചിച്ചാണ് ഞാൻ സിനിമയിലേക്ക് വരാമെന്ന തീരുമാനത്തിൽ എത്തിയത്. പത്തൊമ്പത് വയസ് മുതൽ എനിക്ക് അവസരങ്ങൾ വരുന്നുണ്ടായിരുന്നു. ജെഎസ്കെ ചെയ്യുമ്പോൾ എനിക്ക് 29 വയസെ ഉണ്ടായിരുന്നുള്ളു.
എല്ലാം നമ്മുടെ സമയത്ത് വരും. നമുക്ക് ഉള്ളത് നമുക്ക് തന്നെ വരും. അതിന് വേണ്ടി പ്രവർത്തിക്കുകയെന്നാണ് മാധവ് പറഞ്ഞത്. പിന്നീട് അച്ഛൻ സുരേഷ് ഗോപിയെ കുറിച്ചാണ് മാധവ് സംസാരിച്ചത്. അച്ഛനെ ചുരുക്കം മാത്രമെ വീട്ടിൽ കാണാൻ കിട്ടാറുള്ളുവെന്ന് മാധവ് പറയുന്നു. അച്ഛനെ ചുരുക്കമെ കാണാൻ കിട്ടുന്നുള്ളുവെന്നത് ഒരു പുതുമയല്ല. എനിക്ക് ആറ്, ഏഴ് വയസുള്ളപ്പോൾ മുതൽ വർഷത്തിൽ ഒരു മുപ്പത് ദിവസം അച്ഛനെ കാണാൻ കിട്ടിയാൽ തന്നെ അത് നോർമലാണ്.
നോർമൽ അവസ്ഥയിൽ അത്രയെ അച്ഛനെ കാണാൻ കിട്ടാറുള്ളു. ബാക്കിയുള്ള സമയങ്ങളിൽ എല്ലാം ഒന്നുകിൽ അച്ഛൻ ജോലിയെടുക്കുകയാകും അല്ലെങ്കിൽ ചെയ്ത സിനിമയുടെ പ്രമോഷൻ വർക്കുമായി പോവുകയായിരിക്കും. ബാക്ക് ടു ബാക്ക് വർക്ക് ചെയ്തുകൊണ്ടിരുന്ന നടനായിരുന്നു അച്ഛൻ. ഇപ്പോൾ അത്രയും സമയം പോലും അച്ഛനെ കിട്ടാറില്ല.

അച്ഛൻ ഈ പ്രായത്തിലും ഒരുപാട് യാത്രകൾ ചെയ്യുന്നു. ഒരിക്കൽ അച്ഛനൊപ്പം ഒരു അഞ്ച് ദിവസം പാലക്കാട് ഭാഗത്ത് ഞാൻ ട്രാവൽ ചെയ്ത് നോക്കി. തളർന്നുപോയി ഞാൻ. പലപ്പോഴും ആളുകൾ ഇതൊന്നും റിയലൈസ് ചെയ്യാറില്ല. ആൾക്കാർക്ക് റിസൽട്ടാണ് വേണ്ടത്. അത് വെച്ചാണ് അവർ അനലൈസ് ചെയ്യുന്നത്. കുറേ സാക്രിഫൈസ് ചെയ്തതുകൊണ്ടാണ് അച്ഛന് കംഫർട്ടബിൾ ലൈഫുള്ളത്.
മക്കളായ ഞങ്ങൾക്കും കംഫർട്ടബിൾ ലൈഫുണ്ട്. പക്ഷെ ഒരു ഫാദർ ഫിഗറിന്റെ ഫിസിക്കൽ പ്രസൻസ് ഞങ്ങൾക്ക് സാക്രിഫൈസ് ചെയ്യേണ്ടി വന്നിട്ടുണ്ട്. ഇതാരും കാണാറില്ല. അച്ഛൻ അച്ഛന്റെ ചിന്താഗതികൾക്ക് അനുസരിച്ചാണ് ചെയ്യുന്നത്. കുടുംബത്തിനും ജനത്തിനും നല്ലത് ചെയ്യുന്നയാളാണ്. അച്ഛന് കള്ളത്തരമില്ല.
എനിക്ക് ദുരുദ്ദേശമില്ലെന്ന് അച്ഛന് പറയാൻ പറ്റുമെന്നും ഗോകുൽ പറയുന്നു. സൂപ്പർഗുഡ് ഫിലിംസിന്റെ ആർ.ബി ചൗധരി നിർമ്മിച്ചിരിക്കുന്ന കുമ്മാട്ടിക്കളി സിമ്പു, വിജയ് തുടങ്ങിയ സൂപ്പർ സ്റ്റാറുകളുടെ ഹിറ്റ് ചിത്രങ്ങളിലൂടെ ഏറേ ശ്രദ്ധേയനായ വിൻസെന്റ് സെൽവയാണ് സംവിധാനം ചെയ്തിരിക്കുന്നത്.


Click it and Unblock the Notifications