twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖറോ നിവിനോ ഫഹദോ അല്ല ടൊവിനോയാണ് കേമന്‍! 2019 മച്ചാന്‍ സ്വന്തമാക്കാനാണ് സാധ്യത!!

    |

    മലയാളത്തില്‍ ബിഗ് ബജറ്റ് ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഈ വര്‍ഷം കായംകുളം കൊച്ചുണ്ണി, ഒടിയന്‍ അടക്കമുള്ള സിനിമകളും ചെറിയ ബജറ്റില്‍ നിര്‍മ്മിച്ച സിനിമകളും തിയറ്ററുകളെ പൂരപ്പറമ്പാക്കിയിരുന്നു. ക്രിസ്തുമസിന് മുന്നോടിയായി നിരവധി സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. അതില്‍ ഫഹദ് ഫാസില്‍, ടൊവിന തോമസ് തുടങ്ങി യുവതാരങ്ങളുടെ സിനിമകളാണ് കൂടുതലും.

    അടുത്ത വര്‍ഷവും മിന്നിക്കാന്‍ പോവുന്നത് യുവാതരങ്ങളായിരിക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. ഓരോരുത്തര്‍ക്കും കൈനിറയെ സിനിമകളാണ്. ഇതെല്ലാം ചേര്‍ത്താലും താരരാജാക്കന്മാരെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് ആരാധകര്‍ പറയുന്നത്. എന്തായാലും യൂത്തന്മാരില്‍ ആര് മുന്നിലെത്തും എന്ന കാര്യത്തില്‍ ഒരു തീരുമാനം ആയിരിക്കുകയാണ്.

    നിവിന്‍ പോളി

    നിവിന്‍ പോളി

    2018 നിവിന്‍ പോളിയെ സംബന്ധിച്ചിടത്തോളം അനുഗ്രഹങ്ങളുടെ വര്‍ഷമായിരുന്നു. കായംകുളം കൊച്ചുണ്ണി എന്നൊരു ബിഗ് ബജറ്റ് ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചായിരുന്നു നിവിന്റെ മാജിക്. മലയാളത്തില്‍ ഒരു യുവതാരത്തിന് പോലും ലഭിക്കാത്ത ഭാഗ്യമായിരുന്നു ഒറ്റ സിനിമയിലൂടെ നിവിന് ലഭിച്ചത്. പുലിമുരുകന് ശേഷം നൂറ് കോടി ക്ലബ്ബിലെത്തിയ സിനിമയെന്ന റെക്കോര്‍ഡും കൊച്ചുണ്ണിയിലൂടെ നിവിന്‍ സ്വന്തമാക്കിയിരുന്നു. അടുത്ത വര്‍ഷവും മോശമില്ലാത്ത പ്രകടനമായിരിക്കും നിവിന്‍ കാഴ്ച വെക്കുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മിഖായേല്‍, ധ്യാന്‍ ശ്രീനിവാസന്റെ ലവ് ആക്ഷന്‍ ഡ്രാമ, ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തിലെത്തുന്ന മൂത്തോന്‍ എന്നിവയാണ് 2019 ലെ നിവിന്റെ സിനിമകള്‍. മിഖായേല്‍ ഇതിനകം പ്രേക്ഷക പ്രീതി സ്വന്തമാക്കിയിരിക്കുകയാണ്.

     ദുല്‍ഖര്‍ സല്‍മാന്‍

    ദുല്‍ഖര്‍ സല്‍മാന്‍

    താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ മികച്ച വര്‍ഷങ്ങളില്‍ ഒന്നായിരുന്നു 2018. ദുല്‍ഖര്‍ തെലുങ്കിലേക്കും ബോളിവുഡിലേക്കും അരങ്ങേറ്റം നടത്തിയത് ഈ വര്‍ഷമായിരുന്നു. തെലുങ്കിലെ മഹാനടി സൂപ്പര്‍ ഹിറ്റായിരുന്നു. മുന്‍കാല നടന്‍ ജെമിനി ഗണേശനായി അഭിനയിച്ച ദുല്‍ഖറിന്റെ പ്രകടനത്തിന് തെന്നിന്ത്യയില്‍ നിന്നും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രം നൂറ് കോടി ക്ലബ്ബിലെത്തുകയും ചെയ്തിരുന്നു. ബോളിവുഡ് ചിത്രം കാര്‍വാനും മോശമില്ലായിരുന്നു. 2019 ല്‍ തമിഴ്, ബോളിവുഡ്, മലയാളം മൂന്ന് ഇന്‍ഡസ്ട്രികളിലായി മൂന്ന് സിനിമകളാണ് വരാനുള്ളത്. കണ്ണും കണ്ണും കൊള്ളയടിത്താല്‍ ആണ് തമിഴ് ചിത്രം. ഒരു യമണ്ടന്‍ പ്രേമക്കഥയാണ് മലയാളത്തില്‍ ഒരുങ്ങുന്നത്. ദുല്‍ഖര്‍ ക്രിക്കറ്റ് താരമായി എത്തുന്ന ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്‍. മൂന്ന് സിനിമകളും ഒന്നിനൊന്ന് മികച്ച് നില്‍ക്കുന്നവയാണ്.

    ഫഹദ് ഫാസില്‍

    ഫഹദ് ഫാസില്‍

    ഫഹദ് ഫാസില്‍ നായകനായി ജനുവരിയിലെത്തിയ കാര്‍ബണ്‍ നല്ല അഭിപ്രായം സ്വന്തമാക്കിയെങ്കിലും ബോക്‌സോഫീസില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ സെപ്റ്റംബറിലെത്തിയ വരത്തന്‍ സൂപ്പര്‍ ഹിറ്റായിരുന്നു. അതുവരെയുണ്ടായിരുന്ന സകല റെക്കോര്‍ഡുകളും മറികടന്നായിരുന്നു വരത്തന്റെ ബോക്‌സോഫീസ് പ്രകടനം. ഈ ക്രിസ്തുമസിന് മുന്നോടിയായി സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തിലെത്തുന്ന ഞാന്‍ പ്രകാശന്‍ റിലീസ് ചെയ്യുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ നടക്കുന്ന തമിഴ് ചിത്രമായ സൂപ്പര്‍ ഡീലക്‌സ്, മലയാളത്തില്‍ ട്രാന്‍സ്, ആണെങ്കിലും അല്ലെങ്കിലും, എന്നിങ്ങനെ 2019 ലേക്ക് ഫഹദ് ഏറ്റെടുത്തിരിക്കുന്നത് മൂന്ന് സിനിമകളാണ്.

    ടൊവിനോ തോമസ്

    ടൊവിനോ തോമസ്

    ഫഹദ്, ദുല്‍ഖര്‍, നിവിന്‍ എന്നിവരെ കടത്തിവെട്ടുന്ന പ്രകടനമാണ് ടൊവിനോ കാഴ്ച വെക്കുന്നത്. കൈനിറയെ സിനിമകളുമായി തിരക്കില്‍ നിന്നും തിരക്കിലേക്ക് പോയി കൊണ്ടിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍. ആമി, അഭിയുടെ കഥ അനുവിന്റെയും, മറഡോണ, തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നിങ്ങനെ അഞ്ചോളം സിനിമകളാണ് ടൊവിനോ നായകനായി ഈ വര്‍ഷം തിയറ്ററുകളിലേക്ക് എത്തിയത്. ക്രിസ്തുമസിന് എന്റെ ഉമ്മാന്റെ പേര് എന്ന് സിനിമയും തമിഴില്‍ ധനുഷിനൊപ്പം അഭിനയിച്ച മാരി 2 എന്ന ചിത്രവും റിലീസിനെത്തുകയാണ്. 2019 ല്‍ ലൂക്ക, ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടൂ, ഉയരെ, ലൂസിഫര്‍, കല്‍ക്കി, വൈറസ്, ജോ എന്നിങ്ങനെ ഏഴോളം സിനിമകളാണ് വരാനിരിക്കുന്നത്. ഇവയില്‍ ചിലത് ചിത്രീകരണം ആരംഭിച്ചതും പ്രീപ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതുമായ സിനിമകളാണ്.

    English summary
    Young actors's upcoming movies in 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X