twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    താരരാജാക്കന്മാരെ താഴെയിറക്കി യൂത്തന്മാരുടെ മാസ്! സീനിയര്‍-ജൂനിയര്‍ യുദ്ധത്തിന് അവസാനമായി!!

    |

    Recommended Video

    പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി യൂത്തന്മാര്‍ | filmibeat Malayalam

    വീണ്ടുമൊരു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നടന്നിരിക്കുകയാണ്. മലയാള സിനിമയിലെ സീനിയര്‍ നടന്മാരും യൂത്തന്മാരും തമ്മിലായിരുന്നു മത്സരം. പ്രമുഖ താരങ്ങളെ നായകന്മാരാക്കി പ്രശസ്ത സംവിധായകന്മാരുടെ ഒത്തിരി സിനിമകള്‍ 2018 ല്‍ റിലീസിനെത്തിയിരുന്നു. എന്നാല്‍ യൂത്തന്മാര്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരിക്കുകയാണ്.

    മികച്ച നടനുള്ള നോമിനേഷനില്‍ മോഹന്‍ലാലിന്റെ പേരുണ്ടായിരുന്നു. എന്നാല്‍ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നതിന് വേണ്ടി തന്റെ പേര് പുരസ്‌കാരത്തില്‍ പരിഗണിക്കേണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടി മഞ്ജു വാര്യരുടെ കാര്യവും ഇതുപോലെയാണ്. പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു ഇക്കാര്യം പുറത്ത് വന്നത്.

    young-actors

    എന്തായാലും മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് രണ്ട് യുവനടന്മാരായ ജയസൂര്യയും സൗബിന്‍ ഷാഹിറുമാണ്. മികച്ച നടി നിമിഷ സജയന്‍, വിജയ് യേശുദാസിനും ശ്രേയ ഘോഷാലിനുമാണ് മികച്ച പിന്നണി ഗായിക, ഗായകന്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചത്. നവാഗതനായ സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ ആണ് ഏറ്റവുമധികം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയത്.

    ഇത് മാത്രമല്ല ഇത്തവണത്തെ പുരസ്‌കാരത്തില്‍ മുതിര്‍ന്ന താരങ്ങളെ പിന്തള്ളി യൂത്തന്മാരുടെ കടന്നുകയറ്റമാണ് കാണാന്‍ കഴിയുക.മുന്‍വര്‍ഷങ്ങളിലെ പോലെ അര്‍ഹിച്ചവരെ തേടിയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തിയതെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം. അവാര്‍ഡ് നിര്‍ണയം സുതാര്യമായി നടന്നുവെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

    English summary
    Young actors staring Kerala State Film Awards 2018
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X