ദുൽഖറിന്റെ മകൾ മുതൽ ഇന്ദ്രജിത്തിന്റെ പ്രാർത്ഥന വരെ!! ശരിയ്ക്കുമുള്ള താരങ്ങൾ ഈ മക്കളാണ്, കാണൂ...

2018 ൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന സെലിബ്രിറ്റികുരുന്നുകളേയും അവരുടെ വിശേഷങ്ങളും കാണാം.

2018 മലയാള സിനിമയ്ക്കും താരങ്ങൾക്കും മികച്ച വർഷമായിരുന്നു. ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകരെ തേടിയെത്തിരുന്നു. 2018 ൽ പുറത്തിറങ്ങിയ ഭൂരിഭാഗം സിനിമകളും മികച്ച വിജയം നേടിയിരുന്നു. സിനിമ പ്രേമികൾക്ക് മാത്രമല്ല സിനിമ താരങ്ങൾക്കും 2018 ൽ വളരെ നല്ല വർഷമായിരുന്നു.

2018 ൽ സമൂഹമാധ്യമങ്ങളിൽ താരങ്ങളേക്കാൾ ശ്രദ്ധനേടിയത് അവരുടെ കുഞ്ഞുങ്ങളായിരുന്നു. സോഷ്യൽ മീഡിയയിലൂടേയും മറ്റും താരപുത്രന്മാരുടേയും പുത്രിമാരുടേയും കളിയും ചിരിയും കുസൃതികളും പുറത്തു വന്നിരുന്നു. കുഞ്ഞുക്കളുടെ കളിചിരികൾ പ്രേക്ഷകർ ഹൃദയം കൊണ്ടായിരുന്നു സ്വീകരിച്ചത്.. 2018 ൽ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്ന സെലിബ്രിറ്റി കുരുന്നുകളേയും 2018 ലെ അവരുടെ വിശേഷങ്ങളും കാണാം...

ദുൽഖറിന്റെ രാജകുമാരി

ദുൽഖറിന്റെ രാജകുമാരി

മലയാളി പ്രേക്ഷകരുടെ കുഞ്ഞിക്കയാണ് ദുൽഖർ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുഞ്ഞിക്കയും കൊച്ച് രാജകുമാരിയെ കുറിച്ചാണ് .2017 മെയ് അഞ്ചിനാണ് ദുൽഖറിനും അമാലിനും മറിയം പിറക്കുന്നത്. എന്നാൽ കുഞ്ഞ് ജനിച്ച് കുറച്ചു നാളുകൾക്ക് ശേഷമാണ് മറിയത്തിന്റെ ചിത്രങ്ങൾ പുറത്തു വിട്ടത്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കുഞ്ഞിന്റെ വീഡിയോയും ചിത്രങ്ങളുമാണ്. കഴിഞ്ഞ ദിവസം മമ്മൂട്ടിയും കുടുംബവും എത്തിയ വിവാഹത്തിൽ എല്ലാവരുടേയും പ്രധാന ആകർഷണം മറിയം ആയിരുന്നു.

 നിവിൻ പോളിയുടെ ദാദയും റോസ് തെരേസയും

നിവിൻ പോളിയുടെ ദാദയും റോസ് തെരേസയും

നിവിൻ പോളിയുടെ മകൻ ദാദ എന്ന ദാവീദ് ആദ്യം മുതൽ തന്നെ സോഷ്യൽ മീഡിയയിലെ സ്റ്റാറായിരുന്നു. അച്ഛനേക്കാൾ സമൂഹ മാധ്യമങ്ങളിൽ താരമായത് മകൻ തന്നെയാണ്. ദാദയുടെ വിവിധ തരത്തിലുളള ഭാവങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. 2018 ലായിരുന്നു നിവിന് പൊൺകുഞ്ഞ് പിറന്നത്. റോസ് തെരേസ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞുങ്ങൾക്കൊപ്പമുള്ള താരത്തിന്റേയും ഭാര്യ റിന്നിയുടേയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്.

 പൃഥ്വിയുട അല്ലി മോൾ

പൃഥ്വിയുട അല്ലി മോൾ

പൃഥ്വിരാജ് സുപ്രിയ ദമ്പതികളുടെ അലംകൃത മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അല്ലി മോളാണ്. കുഞ്ഞ് ജനിച്ച് വളരെ വൈകിയാണ് തന്റെ ആരാധകർക്ക് മകളെ പൃഥ്വി പരിചയപ്പെടുത്തി കൊടുത്തത്. അൽപം വൈകിയാലു സേഷ്യൽ മീഡിയയിലെ പ്രധാന താരം അല്ലിമോൾ തന്നെ. പൃഥ്വിയും മകളുമായുള്ള ചിത്രങ്ങളും താരപുത്രിയുടെ വിശേഷങ്ങളും അച്ഛനും അമ്മയും തന്റെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

 ആസിഫും മക്കളും

ആസിഫും മക്കളും

ഇടയ്ക്കിടെ സോഷ്യൽ മീഡിയ പേജുകളിൽ ആസിഫ് അലിയും മക്കളും പ്രത്യക്ഷപ്പെടാറുണ്ട്. ആസിഫ അലിയുടെ കുടുംബവുമൊത്തുള്ള ചിത്രങ്ങൾക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മരൻ ആദം ആദ്യം മുതൽ തന്നെ സോഷയ്ൽ മീഡിയയിലെ സ്റ്റാറാണ്. ഇപ്പോൾ മകളും പ്രേക്ഷകരുടെ ഹൃദയത്തിൽ കയറിപ്പറ്റിയിട്ടുണ്ട്. അസിഫിനെ വട്ട് പിടിപ്പിച്ചുള്ള കുഞ്ഞുങ്ങളുടെ വനിത ഫോട്ടോ ഷൂട്ട് വൈറലായിരുന്നു.

ഇന്ദ്രജിത്തും കുടുംബവും

ഇന്ദ്രജിത്തും കുടുംബവും

കളർ ഫുൾ ഫാമിലിയാണ് നടൻ ഇന്ദ്രജിത്തിന്റേത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താര കുടുംബമാണ് ഇവരുടേത്. സോഷ്യൽ മീഡിയിൽ ഈ അച്ഛനും അമ്മയും മക്കളും നിറസാന്നിധ്യമാണ്. അച്ഛന്റേയും മക്കളുടേയും പാട്ടും ടാബ്സ്മാഷുമെല്ലാം ഈ വർഷം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ മ‍ഞ്ജുവാര്യർ ചിത്രമായ മോഹൻലാൽ പ്രാർഥന പാടിയ ഗാനം സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു.

 അച്ഛനെക്കാൾ വലിയ താരം

അച്ഛനെക്കാൾ വലിയ താരം

അഭിനയം സംവിധാനം എന്നി നിലകളിൽ ചെറിയ പ്രായത്തിൽ തന്നെ അദ്വൈത് ജയസൂര്യ തന്റെ കഴിവ് തെളിയിച്ചു കഴിഞ്ഞു. അഭിനയ രംഗത്ത് മുൻപേ കഴിവ് തെളിയിച്ച അദ്വൈത് ഒരു മികച്ച സംവിധായകനാണെന്നും തെളിയിച്ചിരിക്കുകയണ്. 2018 ൽ അദ്വൈത് ജയസൂര്യ കഥ എഴുതി സംവിധാനം ചെയ്ത് കളർഫുൾ ഹാൻഡ് എന്ന ഹ്രസ്വചിത്രത്തിന് മികച്ച് പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. അച്ഛന് അഭിനയവും മിമിക്രിയുമാണെങ്കിൽ മകൻ അതിനും മുകളിലാണ്.മലയാള സിനിമയിലെ ഭാവി വാഗ്ദാനമാണ് അദ്വൈത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X