പൃഥ്വിരാജും നിവിൻ പോളിയൊന്നും എനിക്ക് ഡേറ്റ് തരില്ല, താരങ്ങളുടെ കാല് പിടിക്കാന്‍ വയ്യ
ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ്, സംഗീതസംവിധായകൻ, എന്നിങ്ങനെ സിനിമയുടെഎല്ലാ മേഖലയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരനാണ് ശ്രീകുമാരൻ തമ്പി ഗാനരചയിതാവായിട്ടാണ് സിനിമാ ജീവിതം ആരംഭിച്ചത്. 1974 ൽ പുറത്തിങ്ങിയ ചന്ദ്രകാന്തമാണ് ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത ആദ്യ ചിത്രം. ഇത് കൂടാതെ 30 ഓളം ചിത്രം അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സിനിമ മാത്രമല്ല സീരിയലും സംവിധാനംചെയ്തിട്ടുണ്ട്.
1993 ൽ പുറത്തിറങ്ങിയ ചിത്രമായ ബന്ധുക്കൾ ശത്രുക്കളാണ് ഏറ്റവും ഒടുവിൽ ശ്രീകുമാരൻ തമ്പി എഴുതി സംവിധാനം ചെയ്ത് ചിത്രം. മോഹൻലാലിനും മമ്മൂട്ടിക്കും ഒരുപിടി മികച്ച ചിത്രം സമ്മാനിച്ച തിരക്കഥാകൃത്ത് ഇപ്പോഴത്തെ യുവതാരങ്ങളെ കുറിച്ച് പറഞ്ഞ വാക്കുകൾ സിനിമാ പ്രേമികളുടെ ഇടയിൽ ചർച്ചയാവുകയാണ്. പുതിയ താരങ്ങള്‍ സംവിധായകരേക്കാള്‍ മുകളില്‍ നില്‍ക്കാന്‍ താല്‍പര്യപ്പെടുന്നവരാണെന്നാണ് ശ്രീകുമാരൻ തമ്പി പറയുന്നത്. ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്

സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാന്‍ വയ്യ. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയും വഴിയില്‍ തന്നെയാണ് പുതിയ താരങ്ങളും. ഇവരൊക്കെ സിനിമയില്‍ സംവിധായകരേക്കാള്‍ മുകളില്‍ നില്‍ക്കുവാന്‍ താത്പര്യപ്പെടുന്നവരാണ്. ക്യാമറ ആംഗിളുകള്‍ തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സൂപ്പര്‍ താരങ്ങളായ നിവിന്‍ പോളിയും പൃഥ്വിരാജും തനിയ്ക്കു ഡേറ്റ് തരില്ലെന്നും ശ്രീകുമാരന്‍ തമ്പി അഭിമുഖത്തിൽ പറഞ്ഞു.

കൂടാതെ ഇനിയൊരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അത് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലായിരിക്കും റിലീസ് ചെയ്യുകയെന്നും അദ്ദേഹം അഭിമുഖത്തിൽ കൂട്ടിച്ചേർത്തു. അതാകും തന്റെ അവസാന ചിത്രമെന്നും അദ്ദേഹം പറഞ്ഞു. 'ഞാന്‍ പുതിയ ഒരു സിനിമ എടുക്കുമ്പോള്‍ ഇപ്പോഴത്തെ താരങ്ങള്‍ ഒന്നും തീയതി തരില്ലെന്ന് ഉറപ്പാണ് . അതിനു വേണ്ടി മെനക്കെടുന്നുമില്ല. പുതിയ ഒരു ആളെ വെച്ച് സിനിമ ചെയ്യും. താരമൂല്യം തിയറ്റര്‍ സിനിമയ്ക്ക് മാത്രമല്ല ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിനും ഉണ്ട്. ഒ.ടി.ടി.യില്‍ പടം വില്‍ക്കണമെങ്കില്‍ താരം വേണ്ടേ. ഫഹദ് ഉണ്ടായത് കൊണ്ടല്ലേ സിയൂസൂണ്‍ വിറ്റുപോയത്

ഇതുവരെ ചെയ്തതില്‍ നിന്ന് വ്യത്യസ്തമായ സിനിമയായിരിക്കും ഇനി ചെയ്യാൻ പോകുന്നതെന്നും ശ്രീകുമാരൻ തമ്പി പറയുന്നു. എന്നാൽ സിനിമ എപ്പോള്‍ ചെയ്യുമെന്ന് പറയാന്‍ സാധിക്കില്ല. ഞാന്‍ ഇനി എത്ര വര്‍ഷം അല്ലെങ്കില്‍ എത്ര മാസം ജീവിച്ചിരിക്കും എന്ന് പോലും പറയുവാന്‍ പറ്റില്ല. പക്ഷെ അങ്ങയൊരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. അത് നടക്കും', ശ്രീകുമാരന്‍ തമ്പി അഭിമുഖത്തിൽ പറഞ്ഞു.
Recommended Video

മികച്ച സൃഷ്ടികൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്നതിനോടൊപ്പം തന്നെ വിമർശനങ്ങളും ശ്രീകുമാരൻ തമ്പിയെ തേടി എത്തിയിരുന്നു. മറ്റുളളവരുടെ താൽപര്യത്തിന് വേണ്ടി സ്വന്തം സൃഷ്ടികളെ അദ്ദേഹം മാറ്റാൻ തയ്യാറായിരുന്നില്ല. ഇക്കാരണം കൊണ്ട് പലപ്പോഴും വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ ഒരിക്കൽ പോലും സ്വന്തം നിലപാടുകളിൽ അദ്ദേഹം വിട്ടു വീഴ്ച കാണിച്ചിരുന്നില്ല.


Click it and Unblock the Notifications