നിവിന്‍ പോളി, ജയസൂര്യ, സനുഷ, രജിഷ വിജയന്‍... ക്യാംപുകളിലേക്ക് താരപ്രവാഹം! കാണൂ!

By Nimisha

അപ്രതീക്ഷിതമായെത്തിയ ദുരന്തത്തെ നേരിടാന്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സാമൂഹ്യപ്രവര്‍ത്തകരുമടക്കം സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവര്‍ ഒന്നിച്ചെത്തിയപ്പോള്‍ സിനിമാലോകവും ഈ ദൗത്യത്തില്‍ ഒപ്പം ചേരുകയായിരുന്നു. ക്യാംപുകളില്‍ നേരിട്ടെത്തിയ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായും ഫേസ്ബുക്ക് ലൈവിലൂടെ കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചും വേണ്ടവര്‍ക്ക് സഹായം എത്തിച്ചും താരങ്ങള്‍ ക്യാംപുകളില്‍ സജീവമാണ്. ടൊവിനോ തോമസ്, ആസിഫ് അലി, നിവിന്‍ പോളി, അജു വര്‍ഗീസ്, സനുഷ, രജിഷ വിജയന്‍ തുടങ്ങിയവരും ഇപ്പോള്‍ സജീവമായി ക്യാംപുകളിലുണ്ട്.

അന്‍പോട് കൊച്ചിക്കായി ഇന്ദ്രജിത്തും പൂര്‍ണ്ണിമയും മഞ്ജു വാര്യരും രമ്യയും പാര്‍വതിയുമൊക്കെ അണിനിരന്നിരുന്നു. ദിലീപ്, ഉണ്ണി മുകുന്ദന്‍, അമല പോള്‍ തുടങ്ങിയവരും അവശ്യ വസ്തുക്കളുമായി ക്യാംപുകളിലേക്കെത്തിയിരുന്നു. താരങ്ങളുടെ ഫേസ്ബുക്ക്്് പേജിലൂടെയാണ് പ്രധാനപ്പെട്ട വിവരങ്ങളെല്ലാം കൈമാറിയിരുന്നത്. വളരെ പെട്ടെന്നാണ് ഇത്തരം വിവരങ്ങള്‍ എല്ലാവരിലേക്കും എത്തുന്നത്. അതിനാല്‍ത്തന്നെയാണ് ഒഫീഷ്യല്‍ പേജുകളടക്കം ഈ ദൗത്യത്തിനായി ഉപയോഗിച്ചതും. താരങ്ങളുടെ ഇടപെടലിനെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ

നിവിന്‍ പോളിയുടെ അഭ്യര്‍ത്ഥന

നിവിന്‍ പോളിയുടെ അഭ്യര്‍ത്ഥന

ഇപ്പോഴും ക്യാംപുകളിലുണ്ടെന്നും എത്തുന്ന സാധനങ്ങളെല്ലാം അപ്പോള്‍ത്തന്നെ വിതരണം ചെയ്യുന്നുണ്ടെന്നും നിവിന്‍ പോളി വ്യക്തമാക്കിയിരുന്നു. തമ്മനത്തെ ക്യാംപിലാണ് അജുവും മിഥുന്‍ മാനുവല്‍ തോമസും നിവിനും ജയസൂര്യയുമുള്ളത്. സാധനങ്ങള്‍ നല്‍കാനായി നിരവധി പേര്‍ എത്തുന്നുണ്ട്. പാകം ചെയ്ത് കഴിക്കാവുന്ന ഭക്ഷണം, അവശ്യ വസ്ത്രങ്ങള്‍ എന്നിവയാണ് ഇപ്പോള്‍ അത്യാവശ്യം. ചിലരെ ദൈവം രക്ഷപ്പെടുത്തിയത് മറ്റുള്ളവരെ സഹായിക്കുന്നതിന് വേണ്ടിയാണെന്നുമായിരുന്നു ജയസൂര്യ പറഞ്ഞത്.

ജയസൂര്യ പറഞ്ഞത്?

ജയസൂര്യ പറഞ്ഞത്?

ഫേസ്ബുക്ക് ലൈവ് കണ്ടാണ് പലരും സാധനങ്ങളെത്തിച്ചത്. അത് പോലെ തന്നെ തങ്ങളാല്‍ക്കഴിയാവുന്ന സാധനം നാളെയും എത്തിച്ച് തരണമെന്നും ആലപ്പുഴ, ചെങ്ങന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും സാധനം എത്തിക്കുന്നുണ്ട്. നീരജ് മാധവും താരത്തിനൊപ്പമുണ്ടായിരുന്നു. അടുത്ത ദിവസം മുതല്‍ തങ്ങള്‍ കൂടുതല്‍ സജീവമായി രംഗത്തുണ്ടാവുമെന്നും ഇവര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. താരപരിവേഷങ്ങളൊന്നുമില്ലാതെയാണ് എല്ലാവരും കാര്യങ്ങള്‍ ചെയ്യുന്നതെന്നും ജയസൂര്യ വ്യക്തമാക്കിയിരുന്നു.

സനുഷയും സജീവമാണ്

സനുഷയും സജീവമാണ്

കണ്ണൂരിലെ ദുരിതാശ്വാസ ക്യാംപില്‍ സജീവമാണ് സനുഷയും സയനോരയും. തങ്ങള്‍ക്ക് ലഭിക്കുന്ന സാധനങ്ങള്‍ വയനാട്ടിലും ചെങ്ങന്നൂരിലേക്കുമായി സാധനങ്ങള്‍ എത്തിക്കുന്നുണ്ട്. ഇന്നും കലക്ഷന്‍ സെന്ററില്‍ തങ്ങളുണ്ടെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. കൈകോര്‍ത്ത് കണ്ണൂര്‍ എന്നാണ് സെന്ററിന് പേര് നല്‍കിയിട്ടുള്ളത്. തങ്ങള്‍ക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റിനെക്കുറിച്ചും താരം വിശദീകരിച്ചിരുന്നു.

രജിഷ വിജയനുമുണ്ട്

രജിഷ വിജയനുമുണ്ട്

ദുരിതാശ്വാസ ക്യാംപുകളിലേക്കെത്തിയ തന്നെ വേദനിപ്പിച്ച കാര്യങ്ങളെക്കുറിച്ചാണ് താരം സംസാരിച്ചത്. പുഴയില്‍ നിന്നുള്ള മാലിന്യം തിരികെ കരയിലേക്കെത്തിയത് വീണ്ടും തള്ളിവിടാനായി പലരും ശ്രമിക്കുന്ന കാഴ്ച കാണുന്നുണ്ട്. ഇത് കൃത്യമായ രീതിയില്‍ ചെയ്യാനുള്ള മാര്‍ഗമുണ്ടാക്കണമെന്നും ഈ വിഷയം അധികൃതരുടെ ശ്രദ്ധയില്‍പ്പടണമെന്നുമായിരുന്നു രജിഷ വിജയന്‍ പറഞ്ഞത്.

സനുഷയുടെ ഫേസ്ബുക്ക് ലൈവ് കാണാം

സനുഷയുടെ അഭ്യര്‍ത്ഥന, വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X