'കല്യാണം മുടങ്ങി, ഒരുപാട് ആ​ഗ്രഹിച്ച് സ്നേഹിച്ചതായിരുന്നു, സങ്കടം സഹിക്കാനാവാതെ മദ്യപിച്ചു'; കാർത്തിക് സൂര്യ!

ലൈഫ്സ്റ്റൈൽ വ്ലോ​ഗർ കാർത്തിക് സൂര്യയെ അറിയാത്തവരായി മലയാളികൾക്കിടയിൽ ആരും തന്നെയില്ലെന്ന് തന്നെ പറയാം. മഴവിൽ മനോരമയിൽ ഒരു ചിരി ഇരു ചിരി ബംപർ ചിരിയിൽ കാർത്തിക് ഇപ്പോൾ അവതാരകനാണ്. സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുള്ള വ്ളോഗർ കൂടിയാണ് കാർത്തിക്.

കാർത്തിക്കിന്റെ വ്‌ളോഗിങ് അഞ്ചാം വർഷത്തിലേക്ക് കടക്കുകയാണ്. കാർത്തിക് സൂര്യ എന്ന യൂട്യൂബ് ചാനലിന്റെ സബ്സ്ക്രൈബേഴ്സ് ഇപ്പോൾ 2 .2 മില്ലിയൻസ് ആയിരിക്കുന്നു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ കാർത്തിക് 2017 ലാണ് കാർത്തിക് സൂര്യ തന്റെ വ്ലോ​ഗിങ് ആരംഭിച്ചത്. ടെക്നോപാർക്കിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് കാർത്തിക്ക് സൂര്യ വ്ളോഗറായത്.

Karthik Surya

അടുത്തിടെയാണ് താരം വിവാഹിതനാകാൻ പോകുന്നുവെന്ന വാർത്ത വീഡിയോ വഴി പങ്കുവെച്ചത്. അന്ന് മുതൽ താരത്തിന്റെ സബ്സ്ക്രൈബേഴ്സെല്ലാം കാർത്തിക്ക് സൂര്യയുടെ വധു ആരെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു. പുതിയ വീട് വെച്ചിട്ട് മതി വിവാഹം എന്നായിരുന്നു തീരുമാനിച്ചിരുന്നത്.

എന്നാൽ നീട്ടികൊണ്ട് പോകാൻ പറ്റാത്തതിനാൽ ഉടനെ വിവാഹം കഴിക്കുകയാണ്. എല്ലാത്തിനും അതിന്റേതായ സമയം ഉണ്ടല്ലോ. അപ്പോൾ അതങ്ങ് നടക്കും. അങ്ങനെ ഇതും നടത്താമെന്ന് വിചാരിച്ചുവെന്നാണ് കുറച്ച് മാസം മുമ്പ് വ്‌ളോഗിലൂടെ കാർത്തിക്ക് സൂര്യ പറഞ്ഞത്. തന്റെ സിംഗിൾ കാലഘട്ടം അവസാനിച്ചുവെന്നും കാർത്തിക് പറഞ്ഞിരുന്നു.

രണ്ട് വർഷത്തോളം പ്രണയിച്ച ശേഷമാണ് കാർത്തിക്ക് വിവാ​ഹം എന്ന തീരുമാനത്തിലേക്ക് എത്തിയത്. ശേഷം പെണ്ണുകാണൽ ചടങ്ങ്, വിവാ​ഹം ഉറപ്പിക്കുന്ന ചടങ്ങ് എന്നിവയെല്ലാം നടന്നതിന്റെ വീഡിയോയും കാർത്തിക്ക് സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. തന്റെ സബ്സ്ക്രൈബേഴ്സ് തന്റെ ഭാവി വധുവിനായി അയച്ച് തന്ന സമ്മാനങ്ങൾ കാർത്തിക്ക് കൈമാറുന്ന വീഡിയോകളും വൈറലായിരുന്നു.

പക്ഷെ തന്റെ പ്രണയിനിയുടെ പേരോ മറ്റ് വിവരങ്ങളോ വീഡിയോയോ ഫോട്ടോയോ ഒന്നും കാർത്തിക്ക് പങ്കുവെച്ചിരുന്നില്ല. എന്നാലിപ്പോൾ‌ താൻ ആശിച്ച് മോഹിച്ച് കാത്തിരുന്ന തന്റെ വിവാ​ഹം മുടങ്ങിയെന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് കാർത്തിക്ക് സൂര്യ.

വിവാഹം മുടങ്ങിയത് തന്നെ വല്ലാതെ തളർത്തിയെന്നും മദ്യപാനം ആരംഭിച്ചിരുന്നുവെന്നും റിലേഷൻഷിപ്പ് തകർന്നുവെന്നത് ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുത്തുവെന്നുമാണ് പുതിയ വീഡിയോയിൽ കാർത്തിക്ക് സൂര്യ പറഞ്ഞത്.

Karthik Surya

മെയ് ഏഴിനായിരുന്നു എന്റെ കല്യാണം നടക്കേണ്ടിയിരുന്നത്. പക്ഷെ വിവാഹം മുടങ്ങി. ജനുവരി ആയപ്പോഴേക്കും പ്രണയം തകർന്നു. ഇത്രയും നാൾ നിങ്ങളോട് ഇതേ കുറിച്ച് പറയാതിരുന്നത് ഞാൻ ഓക്കെയായിരുന്നില്ല എന്നതുകൊണ്ടാണ്. ഈ ബന്ധം നടക്കുമെന്ന് ഉറപ്പുണ്ടായിരുന്ന കൊണ്ടാണ് ഞാൻ എന്റെ വീട്ടിൽ പ്രണയത്തെ കുറിച്ച് പറഞ്ഞതും അവർ വഴി ഒഫീഷ്യലായി നടത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയതും.

പക്ഷെ വിവാഹം ഉറപ്പിച്ച ശേഷം ഒരുപാട് കാര്യങ്ങളിൽ ഞങ്ങൾ തമ്മിൽ ഒരുപാട് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുകയും മനസമാധാനം ജീവിതത്തിൽ നിന്നും നഷ്ടമാവുകയും ചെയ്തിരുന്നു. പിന്നീട് രണ്ടുപേരും സംസാരിച്ച് ഒത്തുപോകില്ലെന്ന് മനസിലായപ്പോൾ പിരിഞ്ഞു.

പ്രണയം സ്റ്റോപ്പ് ചെയ്യാമെന്ന് പറഞ്ഞെങ്കിലും അത് ഉൾക്കൊള്ളാൻ എനിക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. ഞാൻ കൈവിട്ട് പോയി. അതുകൊണ്ടാണ് വ്ലോ​ഗിങ് പോലുള്ളവ ചെയ്യാതിരുന്നത്. വീട്ടുകാരും വലിയ വിഷമത്തിലാണ്. ഇനി ഞാനായി പ്രേമിച്ച് ആരേയും ലൈഫിലേക്ക് കൊണ്ടുവരില്ലെന്ന് വീട്ടുകാർക്ക് വാക്ക് കൊടുത്തു. ഇപ്പോൾ അവർ എനിക്ക് വേണ്ടി വിവാഹം നോക്കുകയാണ്. സുഹൃത്തിന്റെ കല്യാണത്തിന് പോയിട്ട് താലി കെട്ട് കഴിഞ്ഞപ്പോൾ മാറി നിന്ന് കരയുകയായിരുന്നു ഞാൻ.

ഇതെല്ലാം മനസിലാക്കി മൂവ് ഓൺ ചെയ്യാൻ എനിക്ക് മൂന്ന്, നാല് മാസം എടുത്തു. കുറച്ച് സ്നേഹം കിട്ടുമ്പോഴേക്കും ഞാൻ അലിഞ്ഞ് പോകും. ‍ആരാണ് ഇനി ജീവിതത്തിലേക്ക് വരാൻ പോകുന്നതെന്ന് അറിയില്ല. ഫെബ്രുവരി, മാർച്ചൊക്കെ ആയപ്പോഴേക്കും താങ്ങാൻ പറ്റാതെ എല്ലാ ദിവസവും ഇരുന്ന് കുടിക്കുമായിരുന്നു. കാർത്തിക്ക് സൂര്യ പറഞ്ഞു.

More from Filmibeat

Read more about: television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X