ആക്രാന്തം പാടില്ല... പറ്റിച്ച് വാങ്ങാൻ ശ്രമം നടക്കുന്നു, റമളാൻ മാസത്തിലെങ്കിലും സത്യസന്ധത കാണിക്കൂ; ബഷീർ ബഷി!

സോഷ്യൽമീഡിയ നിരന്തരമായി ഉപയോ​ഗിക്കുന്നവർക്ക് സുപരിചിതമായ ഫാമിലി വ്ലോ​ഗറാണ് ഇൻഫ്ലൂവൻസറും ബി​ഗ് ബോസ് താരവുമായ ബഷീർ ബഷി. യുട്യൂബ് ഫാമിലി വ്ലോ​ഗിങ്ങ് കേരളത്തിൽ ട്രെന്റാകും മുമ്പ് തന്നെ ബഷീറിന് യുട്യൂബ് ചാനലുണ്ട്. തനിക്ക് സോഷ്യൽമീഡിയ വഴി ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം തന്റെ സബ്സ്ക്രൈബേഴ്സിലേക്ക് സമ്മാനങ്ങളായി എത്തിക്കാൻ ബഷീറും കുടുംബവും ശ്രമിക്കാറുണ്ട്. അത്തരം പ്രവൃത്തികൾ ബഷീർ കൂടുതലായും ചെയ്യാറുള്ളത് നോമ്പുകാലത്താണ്.

വ്ലോ​ഗിനിടയിൽ ചോ​ദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ അയക്കുന്നവരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കും നിർധനരായവർക്കുമാണ് സമ്മാനങ്ങൾ ബഷീർ അയക്കാറുള്ളത്. സഹായം ചോദിച്ചുള്ള മെയിലുകൾ നിരവധി ബഷീറിന് ലഭിക്കാറുണ്ട്. അതിൽ നിന്നും ജെനുവിനെന്ന് തോന്നുവർക്കാണ് സഹായം നൽകുന്നത്. എന്നാൽ അടുത്തിടെയായി തന്റെ പ്രേക്ഷകരിൽ ഒരു വിഭാ​ഗം അർഹതയില്ലാത്ത സമ്മാനം തന്നെ പറ്റിച്ച് വാങ്ങുന്നുവെന്ന് പറയുകയാണ് ബഷീർ ബഷി.

Basheer Bashi

അത്തരത്തിലുള്ള പ്രവൃത്തി ചെയ്യുന്നവരുടെ എണ്ണം കൂടിയതിനാൽ പ്രേക്ഷകർക്ക് ​ഗിഫ്റ്റ്സ് അയക്കേണ്ടെന്ന് താൻ തീരുമാനിച്ചുവെന്നാണ് പുതിയ വ്ലോ​ഗിൽ ബഷീറും കുടുംബവും പറഞ്ഞത്. റമാളൻ മാസത്തിലെങ്കിലും സത്യസന്ധത കാണിക്കൂവെന്നും ബഷീർ വീഡിയോയിലൂടെ ആവശ്യപ്പെട്ടു. ഞാൻ വളരെ അപ്സെറ്റാണ്. ഇന്ന് മുതൽ ആർക്കും ​ഗിഫ്റ്റ് കൊടുക്കുന്നില്ല.

അതുപോലെ വ്ലോ​ഗിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തുന്നതും അവസാനിപ്പിക്കാൻ പോവുകയാണ്. അഞ്ച് വർഷമായി ചെയ്തുകൊണ്ടിരുന്ന കാര്യമാണ് ഇന്ന് അവസാനിപ്പിക്കാൻ പോകുന്നത്. പത്ത് മുന്നൂറോളം മെയിലുകൾ വന്ന് കിടപ്പുണ്ടായിരുന്നു. അതെല്ലാം ചെക്ക് ചെയ്തു. ശേഷം ഫിൽട്ടർ ചെയ്ത് അതിൽ നിന്നും ജെനുവിനെന്ന് തോന്നിയ മുപ്പതിന് മുകളിൽ ആളുകളെ സെലക്ട് ചെയ്താണ് അവർക്കുള്ള സമ്മാനമായ ഡ്രസ് പാക്ക് ചെയ്ത് ഓഫീസിലേക്ക് ചെന്നത്. എല്ലാം കമ്പ്യൂട്ടറൈസ്ഡാണ്.

അതുകൊണ്ട് തന്നെ ചെയ്യുന്ന എല്ലാ കാര്യങ്ങളും അതിൽ ഫീഡ് ചെയ്ത് വെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതുവരെ ആര് സമ്മാനർഹരായി ആർക്കൊക്കെ ​ഗിഫ്റ്റ്സ് അയച്ചുവെന്നുള്ള കാര്യങ്ങളെല്ലാം കമ്പ്യൂട്ടറിൽ ഡോക്യുമെന്റ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു പ്രാവശ്യം സമ്മാനർഹരായവർക്ക് വീണ്ടും നമ്മൾ ​ഗിഫ്റ്റ് അയച്ചാൽ അത് കമ്പ്യൂട്ടറിൽ അഡ്രസ് അടിക്കുമ്പോൾ കാണിക്കും. അതുകൊണ്ട് തന്നെ കണ്ട് പിടിക്കാനും പറ്റും.

വിന്നേഴ്സായിട്ടുള്ളവർ ഇപ്പോൾ ചെയ്യുന്ന പ്രവൃത്തി വീണ്ടും കസിൻസിന്റെയും മറ്റും അഡ്രസ് വെച്ച് സെയിം സ്ക്രീൻഷോട്ട് അയക്കും എന്നതാണ്. മറ്റ് ചിലർ ഒരുപാട് സെന്റിമെന്റ്സ് പറഞ്ഞ് മെയിൽ അയക്കും. അത് കാണുമ്പോൾ ദയവ് തോന്നി എന്തെങ്കിലുമൊക്കെ സമ്മാനം അയച്ച് കൊടുത്തിട്ടുണ്ട്. അവർ അത് കൈപറ്റിയശേഷം വീണ്ടും അതേ പോലുള്ള സെയിം സെന്റിമെന്റ്സ് മറ്റൊരു മെയിലിൽ നിന്നും വീണ്ടും അയക്കും. നമ്മൾ അത് തുറന്ന് നോക്കുമ്പോൾ അഡ്രസ് സെയിമായിരിക്കും.

Basheer Bashi

കിട്ടിയവർ തന്നെ വീണ്ടും വീണ്ടും ‍ഞങ്ങളെ പറ്റിച്ച് ​ഗിഫ്റ്റ് വാങ്ങാൻ ശ്രമിക്കുകയാണ്. ഇന്ന് മുപ്പത് പേരുടെ സ്ക്രീൻഷോട്ടുകൾ ‍ഞാൻ കൊടുത്തു. അതിൽ പതിമൂന്ന് പേർ‌ ഫെയ്ക്കായിരുന്നു. അത് സ്റ്റാഫ് കണ്ടുപിടിച്ചു. അത് കണ്ടപ്പോൾ എനിക്ക് ഭയങ്കര വിഷമമായി. നല്ലൊരു കാര്യമാണ് ഞങ്ങൾ ചെയ്യുന്നത്. പക്ഷെ വിജയികളായവരും സെന്റിമെന്റ്സ് പറഞ്ഞ് മെയിൽ അയച്ചവരുമെല്ലാം വീണ്ടും വീണ്ടും ഞങ്ങളെ പറ്റിക്കുന്നു. മനസ് മടുത്ത് പോയി.

റമളാൻ മാസത്തിൽ ആരെയെങ്കിലും സഹായിക്കണമെങ്കിൽ അത് നേരിട്ട് തന്നെ ചെയ്യാമെന്ന് കരുതുന്നു. പ്രേക്ഷകരെ ഇതുവരെ ഉൾപ്പെടുത്തിയത് അവരും ഞങ്ങളുടെ യുട്യൂബ് കുടുംബത്തിന്റെ ഭാ​ഗമായതുകൊണ്ടായിരുന്നു. ഇതുവരെ 380 ഡ്രസ്സിന് മേലെ ഞങ്ങൾ സമ്മാനമായി അയച്ച് കഴിഞ്ഞു. റമാളൻ മാസത്തിൽ എങ്കിലും സത്യസന്ധതയോടെ പെരുമാറു.‍

ഒരാളെ പറ്റിച്ച് ഒരു സാധനം വാങ്ങിക്കുക എന്നത് മോശമാണ്. ആക്രാന്തം പാടില്ല. ഒരാളെ പറ്റിച്ചാൽ അത് പിന്നീട് തിരിച്ചടിക്കും. കർമയിൽ വിശ്വാസമുണ്ടെന്നും പറഞ്ഞാണ് ബഷീർ ബഷി വീഡിയോ അവസാനിപ്പിച്ചത്. ബഷീറിന്റെ തീരുമാനം നല്ലതാണെന്നും അർഹതപ്പെട്ടവർക്ക് നേരിട്ട് വിതരണം ചെയ്യുന്നതാണ് നല്ലതെന്ന് ആരാധകരും ബഷീറിനെ പിന്തുണച്ച് കുറിച്ചു.

Read more about: basheer bashi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X