'കഠിനമായ ചുമ, പ്രസവത്തോടെ ആരോഗ്യം വഷളായി'; യൂട്യൂബർ അർമാൻ മാലിക്കിന്റെ രണ്ടാം ഭാര്യ കൃതികയുടെ അവസ്ഥ!
യൂട്യൂബർ അർമാൻ മാലിക്കിനും കുടുംബത്തിനും ഇത് സെലിബ്രേഷന്റെ സമയാണ്. കുടുംബത്തിലേക്ക് ഒരു അംഗം കൂടി വന്നതിന്റെ സന്തോഷത്തിലാണ് അർമാനും കുടുംബാംഗങ്ങളും. ഫാമിലി വ്ലോഗിലൂടെയായി ശ്രദ്ധിക്കപ്പെട്ടവരാണ് അര്‍മാന്‍ മാലികും കുടുംബവും. ഭാര്യമാര്‍ ഗര്‍ഭിണിയായതും അതിന് ശേഷമുള്ള വിശേഷങ്ങളുമെല്ലാം അദ്ദേഹം പങ്കുവെച്ചിരുന്നു.
ആദ്യ ഭാര്യയായ പായലും രണ്ടാം ഭാര്യ കൃതികയും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. കുടുംബമാണ് എല്ലാം എന്നാണ് എപ്പോഴും അര്‍മാന്‍ പറയാറുള്ളത്. ഏപ്രിൽ 6നാണ് അർമാനും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ കൃതിക മാലിക്കിനും ഒരു ആൺകുഞ്ഞ് പിറന്നത്.

കുഞ്ഞ് പിറന്ന വിവരം പുറത്ത് വന്നപ്പോൾ മുതൽ അർമാന്റെ ആരാധകർ കുഞ്ഞിന്റെ ഫോട്ടോ കാണാനായി കാത്തിരിക്കുകയാണ്. ഇപ്പോഴിതാ പ്രസവശേഷം ഭാര്യയുടെ ആരോഗ്യസ്ഥിതി വളരെ മോശമാണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് അർമാൻ ഇപ്പോൾ. തന്റെ യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ഭാര്യയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അർമാൻ വെളിപ്പെടുത്തിയത്.
കൃതികയുടേത് സിസേറിയനായിരുന്നു. അതിനാൽ തന്നെ നിരവധി തുന്നലുകൾ വയറ്റിലുണ്ട്. ഭാര്യയുടെ വേദന തന്നേയും വല്ലാതെ അസ്വസ്ഥനാക്കിയെന്ന് അർമാൻ വീഡിയോയിൽ പറയുന്നു. പ്രസവശേഷം കൃതികയ്ക്ക് കഠിനമായ ചുമ ഉണ്ടായെന്നും അത് കാരണം അവളുടെ ആരോഗ്യം വഷളാകുകയാണെന്നും വെളിപ്പെടുത്തി.
ചുമ കാരണം കൃതികയ്ക്ക് തുന്നലിൽ വേദന അനുഭവപ്പെടുകയും നിരന്തരമായി കരയുകയാണെന്നും അർമാൻ പറഞ്ഞു. കൃതികയുടെ അമ്മയും ഡോക്ടർമാരും എപ്പോഴും ഒപ്പമുണ്ടെന്നും ഭേദപ്പെടുമെന്നും പ്രതീക്ഷിക്കുന്നുവെന്നും അർമാൻ പറഞ്ഞു. പ്രസവത്തിന് ശേഷം കൃതികയുടെ ആരോഗ്യം അൽപ്പം വഷളായി. കാരണം അവൾക്ക് ചെറിയ ചുമ ഉണ്ടായതിനാൽ തുന്നലിൽ വേദനയുണ്ട്.
എന്നാൽ ഇതിൽ പരിഭ്രാന്തരാകാൻ ഒന്നുമില്ല. കാരണം കൃതികയുടെ അമ്മയും ഡോക്ടർമാരും അവളെ പൂർണ്ണമായി പരിപാലിക്കുന്നുണ്ട്. ഡെലിവറിക്കായി കൃത്രികയെ അഡ്മിറ്റ് ചെയ്തത് മുതലുള്ള സംഭവങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും യുട്യൂബിലൂടെയുമായി അര്‍മാന്‍ പങ്കുവെച്ചിരുന്നു.

ആദ്യ ഭാര്യ പായലും മകനും ഒരു കുഞ്ഞ് കൂടി കുടുംബത്തിലേക്ക് വന്ന സന്തോഷത്തിലാണെന്നും അർമാൻ പറയുന്നുണ്ട്. അർമാന്റെ രണ്ട് ഭാര്യമാരും ഒരേ സമയമാണ് ഗർഭിണികളായത്. അതിനാൽ തന്നെ രണ്ട് ഭാര്യമാരുടേയും മെറ്റേണിറ്റി ഫോട്ടോഷൂട്ടും ബേബി ഷവറുമെല്ലാം ഒരുമിച്ചാണ് അർമാൻ നടത്തിയത്. മുമ്പ് രണ്ട് തവണ അബോർഷൻ സംഭവിച്ച ശേഷം പ്രാർഥിച്ച് കാത്തിരുന്നാണ് കൃതികയ്ക്ക് ആൺകുഞ്ഞ് പിറന്നത്. അതിനാൽ തന്നെ സന്തോഷം ഇരട്ടിയാണ്.
2011ലായിരുന്നു അര്‍മാനും ആദ്യ ഭാര്യ പായലും തമ്മിലുള്ള വിവാഹം നടന്നത്. പായലിന്റെ സുഹൃത്തായിരുന്ന കൃത്രികയെ 2018ലാണ് അര്‍മാന്‍ കൂടെക്കൂട്ടിയത്. ഒരേ സമയത്ത് രണ്ട് ഭാര്യമാരും ഗര്‍ഭിണിയായ വാര്‍ത്ത അര്‍മാന്‍ തന്നെയായിരുന്നു യുട്യൂബിലൂടെ പങ്കുവെച്ചത്.
ഫോളോവേഴ്‌സിന്റെ കാര്യത്തില്‍ ഏറെ മുന്നിലുള്ള അര്‍മാന്റെ കുടുംബവിശേഷം സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. ഭാര്യമാര്‍ തമ്മില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നും സന്തുഷ്ട കുടുംബ ജീവിതമാണ് തന്റേതെന്നും അര്‍മാന്‍ വ്യക്തമാക്കിയിരുന്നു. തന്റെ നേട്ടങ്ങളെക്കുറിച്ച് പറഞ്ഞ് അഹങ്കരിക്കാത്ത വ്യക്തിയാണ് അര്‍മാന്‍.
മറ്റുള്ളവരെ ബഹുമാനിക്കാറുണ്ട് അദ്ദേഹം. വീഡിയോകളില്‍ അത് പ്രകടമാണെന്നായിരുന്നു ഒരു ആരാധകന്‍ കമന്റ് ചെയ്തത്. ഈ വീഡിയോ വൈകാതെ തന്നെ ട്രെന്റിങിൽ ഒന്നാമതെത്തുമെന്നായിരുന്നു വേറൊരാള്‍ പറഞ്ഞത്. ആശംസ കുറിപ്പുകൾ മാത്രമല്ല അര്‍മാനെയും കുടുംബത്തേയും വിമര്‍ശിച്ചുള്ള കമന്റുകളും വീഡിയോയുടെ താഴെയുണ്ടായിരുന്നു.
വിവാഹത്തിലൂടെ നെഗറ്റീവ് പബ്ലിസിറ്റിയും കണ്ടന്റ് മേക്കിങിലൂടെ വരുമാനവും നേടുകയാണ് അര്‍മാന്‍ എന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു. അര്‍മാനെ മാത്രമല്ല ഭാര്യമാര്‍ക്കെതിരെയും രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അതേസമയം അർമാന്റെ ആദ്യ ഭാര്യ പായൽ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകാനുള്ള തയ്യാറെടുപ്പിലാണ്.


Click it and Unblock the Notifications