'പെൺകുട്ടിയാണോ അല്ലയോ എന്നതിനെ ചൊല്ലി കമന്റ് കണ്ടിരുന്നു, അത് അങ്ങനെ വന്നതാണ്'; മറുപടിയുമായി ഡിവൈൻ!
സീരിയല്‍-സിനിമാ താരം ഡിംപിള്‍ റോസിന്റെ കുടുംബത്തിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണിന്റെ ഭാര്യ ഡിവൈന്‍ ക്ലാര പങ്കുവെയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും എല്ലാം വളരെ പെട്ടന്ന് തന്നെ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഡിവൈന്‍. ഡിംപിളിനെന്ന പോലെ തന്നെ ഡിവൈനും ഒരു യുട്യൂബ് ചാനലുണ്ട്. തന്റെ വിശേഷങ്ങളെല്ലാം ഡിവൈൻ ആ യുട്യൂബ് ചാനൽ വഴിയാണ് പങ്കുവെക്കാറുള്ളത്.
ഡിവൈന്റെ മകൻ തോമുവിനും ആരാധകർ ഏറെയാണ്. ഇപ്പോൾ ഡിവൈനും ഡോണും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ്. ഗർഭകാലം ഏഴ് മാസം പിന്നിട്ടതോടെ ഡിവൈൻ കോട്ടയത്തെ സ്വന്തം വീട്ടിലേക്ക് പ്രസവത്തിനായി വന്നിരിക്കുകയാണ്. ഒപ്പം മകൻ തോമുവുമുണ്ട്. ഇനി അഞ്ച് മാസം കഴിഞ്ഞ് മാത്രമെ തൃശൂരിലെ വീട്ടിലേക്ക് തിരികെ പോകൂ.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡിവൈൻ വീഡിയോ ഒന്നും പങ്കുവെക്കാതെ ആയതോടെ എന്തുപറ്റിയെന്ന് തിരക്കി ആരാധകർ തിരക്കിയിരുന്നു. അതിനെല്ലാമുള്ള മറുപടിയുമായി പുതിയ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ ഡിവൈൻ. ആദ്യത്തെ ഗർഭകാലത്തെക്കാൾ ബുദ്ധിമുട്ടുകളും ക്ഷീണവും ഇപ്പോൾ തനിക്ക് അനുഭവപ്പെടുന്നുണ്ടെന്നാണ് ഡിവൈൻ പറയുന്നത്.
ഡിവൈൻ കോട്ടയത്തേക്ക് പോകുന്നതിന് മുമ്പ് നാത്തൂൻ ഡിംപിളിന്റെ വക ഒരു യാത്രയയപ്പ് ചടങ്ങും ഡിന്നർ പാർട്ടിയുമെല്ലാം ഉണ്ടായിരുന്നു. ഡിവൈനിന് ഇഷ്ടപ്പെട്ട വിഭവങ്ങളെല്ലാം ഒരുക്കിയാണ് ഡിംപിൾ പരിപാടി സംഘടിപ്പിച്ചത്.
ഡിവൈന്റെ കുഞ്ഞിനെ താനായിരിക്കും കയ്യിൽ വാങ്ങുകയെന്നും ഡിംപിൾ കഴിഞ്ഞ വീഡിയോയിൽ പറഞ്ഞിരുന്നു. അപ്പയെ പിരിയുന്ന സങ്കടത്തിലായിരുന്നു തോമുവെന്നാണ് കോട്ടയത്തെ വിശേഷങ്ങൾ പങ്കുവെച്ചുള്ള വീഡിയോയിൽ ഡിവൈൻ പറയുന്നത്. 'ഡോണ്‍ ചേട്ടനെ പിരിഞ്ഞ് വരുന്നതില്‍ തോമുവിന് നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു.'
'അവനൊരു അപ്പക്കുട്ടിയാണ്. പോരുന്നതിന് മുമ്പുള്ള ആഴ്ച അവന്‍ ഫുള്‍ടൈം ഡോണ്‍ ചേട്ടനൊപ്പമായിരുന്നു. ഇടയ്ക്ക് അപ്പയെ ചോദിച്ച് അവന്‍ കരയാറുണ്ട്. കോട്ടയത്തെ വീട്ടിലേക്ക് പോയോ എന്നൊക്കെ കുറേപേര്‍ ചോദിച്ചിരുന്നു. അവിടെ നിന്ന് പോരുമ്പോള്‍ വീഡിയോ എടുക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല. തോമു ഇവിടെ വന്നാല്‍ എങ്ങനെയായിരിക്കുമെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു.'

'കുറച്ച് സമയമെടുത്തെങ്കിലും അവന്‍ ഇവിടെ സെറ്റായി. വീടിന് അടുത്തുള്ള ആശുപത്രിയിലാണ് ഇപ്പോള്‍ കാണിക്കുന്നത്. എനിക്ക് ഇപ്പോള്‍ എട്ട് മാസമായി. ഇത്തവണ വയര്‍ കൂടുതലാണ്. അതുപോലെ ക്ഷീണവും കൂടുതലാണ്. തോമുവിനെയും നോക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു നല്ല ക്ഷീണമാണ്. ബേബി ഷവര്‍ വീഡിയോ ഇടാനായി കുറേപേര്‍ പറഞ്ഞിരുന്നു.'
'കുറച്ചൂകൂടി കഴിഞ്ഞിട്ട് ഇടാമെന്ന് കരുതി മാറ്റിവെച്ചിരിക്കുകയാണ്. അവിടെ നിന്നും പോരുന്നതിന് മുമ്പ് ബേബി ഷവര്‍ നടത്തിയതാണെന്നും ഡിവൈൻ പറഞ്ഞു. പെൺകുഞ്ഞാണോ ആൺകുഞ്ഞാണോ പിറക്കാൻ പോകുന്നതെന്ന് അറിയില്ലെന്നും ഞങ്ങൾ അത് നോക്കിയിട്ടില്ലെന്നും', ഡിവൈൻ പറഞ്ഞു.
വരാന്‍ പോവുന്നത് പെണ്‍കുട്ടിയാണെന്ന് ഞങ്ങള്‍ക്കറിയാം, അതാണ് പിങ്ക് കളര്‍ സാധനങ്ങളൊക്കെ വാങ്ങിയതെന്ന് ചില കമന്റുകള്‍ കണ്ടിരുന്നുവെന്നും അതുകൊണ്ടാണ് വിശദീകരണം നൽകിയത് എന്നുമാണ് ഡിവൈൻ പറഞ്ഞത്. നമ്മുടെ നാട്ടില്‍ അതൊന്നും പറയില്ല. കറങ്ങിത്തിരിഞ്ഞ് ഞങ്ങള്‍ പിങ്കിലെത്തിയതാണ്. അതുപോലെ പലഹാരങ്ങള്‍ പെണ്ണിന്റെ വീട്ടില്‍ നിന്നല്ലേ കൊണ്ടുവരേണ്ടതെന്ന് പലരും ചോദിച്ച് കണ്ടു.
അമ്മ പലഹാരങ്ങളൊക്കെ കൊണ്ട് ഇടയ്ക്ക് എന്നെ കാണാന്‍ വന്നതാണ്. ചടങ്ങിന് വേണ്ടിയുള്ള പലഹാരം ഞാന്‍ തന്നെയാണ് വാങ്ങിച്ചത്. അത് ഇവിടെ നിന്നും കൊണ്ടുവന്നത് പോലെ തന്നെയാണെന്നും ഡിവൈൻ പറഞ്ഞു. നോര്‍മ്മല്‍ ഡെലിവറിക്ക് സാധ്യത കുറവാണെന്നും ആദ്യത്തേത് സിസേറിയനായിരുന്നു. നോര്‍മലിന് ശ്രമിക്കുന്നത് റിസ്‌ക്കായിരിക്കുമെന്ന് പലരും പറഞ്ഞുവെന്നും ഡിവൈൻ വീഡിയോയിൽ പറഞ്ഞു.


Click it and Unblock the Notifications