'അനുഭവിക്കേണ്ടതെല്ലാം അനുഭവിച്ചു, മക്കളിലൂടെ ജീവിതം തിരികെ കിട്ടി'; ​​​​​ഗം​ഗയുടെ സമ്മാനം കണ്ട് കരഞ്ഞ് അമ്മ!

യുട്യൂബ് ലോകത്ത് ഏറെ പരിചിതയാണ് ​ഗ്ലാമി ​ഗം​ഗ എന്ന ​ഗം​ഗ. ജീവിതത്തിലെ കൈപ്പേറിയ അനുഭവങ്ങളെ കുറിച്ചെല്ലാം ജോഷ് ടോക്കിലും മറ്റും ​ഗ്ലാമി ​ഗം​ഗ സംസാരിച്ചിട്ടുണ്ട്. ഒരുപാട് ആരാധകരാണ് താരത്തിനുള്ളത്. ​ഗം​ഗയും അമ്മയും സഹോദരിയും ജീവിതത്തില്‍ നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചുമൊക്കെ ഗംഗ തുറന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു. മദ്യപാനിയായിരുന്നു ​ഗം​ഗയുടെ അച്ഛൻ. ആത്മഹത്യ ചെയ്യാൻ കയറും കുരുക്കും വരെ അച്ഛൻ തനിക്ക് തയ്യാറാക്കി തന്നിരുന്നുവെന്ന് ഒരിക്കൽ ​ഗം​ഗ പറ‍ഞ്ഞിരുന്നു.

വീടെന്നാൽ തനിക്ക് പേടി സ്വപ്നമായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. മദ്യപിച്ചെത്തി നിരന്തരമായി ​ഗം​ഗയുടെ അമ്മയെ അച്ഛൻ ഉപദ്രവിക്കുമായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് ​ഗം​ഗയുടെ അച്ഛനും അമ്മയും ഔദ്യോഗികമായി വിവാഹ മോചിതരായത്. വിവാഹമോചനത്തിന് മുമ്പ് വരെ അച്ഛന്റെ ശല്യമുണ്ടായിരുന്നുവെന്നും ​ഗം​ഗ പറഞ്ഞിരുന്നു. പത്ത് ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സാണ് ​ഗം​ഗയ്ക്ക് യുട്യൂബ് ചാനലിലുള്ളത്.

Glamy Ganga

ബ്യൂട്ടി, ഫാഷൻ എന്നിവയുമായി ബന്ധപ്പെട്ട വീഡിയോകളാണ് ​ഗം​ഗ ഏറെയും പങ്കുവെക്കാറുള്ളത്. തിരുവന്തപുരത്തുകാരിയായ ​ഗം​ഗയുടെ സംസാരശൈലിക്കാണ് ആരാധകർ ഏറെയും. ഇപ്പോഴിതാ ​ഗം​ഗയുടെ ചാനലിൽ പ്രത്യക്ഷപ്പെട്ട ഏറ്റവും പുതിയ വീഡിയോയാണ് വൈറലാകുന്നത്.

അമ്മയുടെ നാൽപ്പത്തിരണ്ടാം പിറന്നാൾ ആഘോഷമാക്കിയതിന്റെ വീഡിയോയാണ് ​ഗം​ഗ പങ്കിട്ടത്. അമ്മ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി വരുന്നതിന് മുമ്പ് തന്നെ വീട്ടിൽ പിറന്നാൾ കേക്കും അലങ്കാരങ്ങളും ​ഗം​ഗയും സഹോദരിയും സുഹൃത്തും കസിൻസും ചേർന്ന് തയ്യാറാക്കിയിരുന്നു. ഒപ്പം കിടിലൻ ഒരു ​ഗിഫ്റ്റും നേരത്തെ തന്നെ വാങ്ങി ​ഗം​ഗ സൂക്ഷിച്ചിരുന്നു.

അമ്മ വാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ തന്നെ ആഘോഷങ്ങൾ തുടങ്ങി. അമ്മ കേക്ക് മുറിച്ച് എല്ലാവർക്കും മധുരം പകർന്നതിന് പിന്നാലെ അമ്മയ്ക്ക് നേരെ പിറന്നാൾ സമ്മാനം ​ഗം​ഗ നേട്ടി. മക്കളുടെ സമ്മാനം തുറന്ന നോക്കിയ അമ്മ ഉച്ചത്തിൽ പൊട്ടിക്കരഞ്ഞു. സ്വർണ്ണത്തിൽ തീർത്ത ഒരു ജോഡി പാദസരമാണ് അമ്മയ്ക്കായി ​ഗം​ഗ വാങ്ങിയ പിറന്നാൾ സമ്മാനം.

സമ്മാനം കണ്ടതും ​ഗം​ഗയെ കെട്ടിപിടിച്ച് അമ്മ പൊട്ടിക്കരഞ്ഞു. അമ്മയുടെ സന്തോഷം കണ്ട് ​ഗം​ഗയുടെയും കണ്ണുകൾ നിറഞ്ഞ് ഒഴുകി. തനിക്ക് കിട്ടിയ അനു​ഗ്രഹമാണ് തന്റെ മക്കളാണെന്നാണ് ​ഗം​ഗയുടെ അമ്മ പറഞ്ഞത്. എപ്പോഴും താൻ ഇക്കാര്യം മനസിലോർക്കാറുണ്ടെന്നും എല്ലാം ദൈവം കാണുന്നുണ്ടെന്നും ​ഗം​ഗയുടെ അമ്മ പറഞ്ഞു.

Glamy Ganga

പാദസരം കണ്ടിട്ട് കാലിൽ അണിയാൻ തോന്നുന്നില്ലെന്നാണ് ​ഗം​ഗയുടെ അമ്മ പറഞ്ഞത്. ​ഗം​ഗ തന്നെയാണ് അമ്മയുടെ കാലിൽ പാദസരം അണിയിച്ച് കൊടുത്തതും. ഈ ജന്മത്തിൽ ഇതൊന്നും താൻ സ്വപ്നം കണ്ടിട്ടില്ലെന്നും അമ്മ പറയുന്നുണ്ടായിരുന്നു. വൈറലായ വീഡിയോയിൽ നിരവധി പേരാണ് ​ഗം​ഗയെ അഭിനന്ദിച്ച് എത്തിയത്.

ഇതുപോലൊരു മകളെ കിട്ടാൻ ഭാഗ്യം ചെയ്യണം, അമ്മ കരയുന്നത് കണ്ടപ്പോൾ ശെരിക്കും കണ്ണ് നിറഞ്ഞു, ഒരുപാടുകാലം ഒരുമിച്ച് ജീവിക്കാൻ അമ്മയേയും മക്കളേയും ദൈവം അനുഗ്രഹിക്കട്ടെ എന്നെല്ലാമാണ് കമന്റുകൾ വന്നത്. സ്വന്തമായി ഒരു വീടെന്ന സ്വപ്നത്തിന് പിന്നാലെയാണ് ​ഗം​ഗയിപ്പോൾ. കുടുംബസമേതം ​ഗം​ഗ ഇപ്പോൾ വാടക വീട്ടിലാണ് കഴിയുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X