'കണ്ടന്റിന് വേണ്ടി മഷൂറ പ്രസവിച്ചത് പോലെയുണ്ട്, ഇത് ഒരുതരത്തിൽ കുഞ്ഞിനോടുള്ള ദ്രോഹമാണ്'; ബഷീറിന് വിമർശനം!
പത്ത് പതിനഞ്ചോളം വീഡിയോസാണ് ഡെലിവറി സംബന്ധമായി ഇട്ടിരിക്കുന്നത്. എത്രത്തോളം കണ്ടന്റുകൾ ഈ ഡെലിവെറിയിൽ നിന്നും കിട്ടുമോ അത്രത്തോളം കണ്ടന്റുകളാണ് അവർ ആക്കിയത്
സോഷ്യൽമീഡിയയുടെ സ്വാധീനവും വളർച്ചയും സമൂഹത്തിൽ കൂടിയതോടെ ആളുകൾ യുട്യൂബിൽ വീഡിയോ പങ്കുവെച്ച് പണം സമ്പാദിക്കുന്ന രീതി വർധിച്ചിട്ടുണ്ട്.
ബ്യൂട്ടി, പാചകം, യാത്ര, സ്കിറ്റുകൾ, ഫാമിലി വ്ലോഗിങ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് യുട്യൂബിൽ വീഡിയോ പങ്കുവെക്കുന്നവർ ഏറെയും കണ്ടന്റുകൾ സൃഷ്ടിക്കുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫാമിലി വ്ലോഗേഴ്സാണ് ബഷീർ ബഷിയും കുടുംബവും.
കുടുംബത്തിലെ അഞ്ച് അംഗങ്ങൾക്കും ഇന്നലെ ഉണ്ടായ കുഞ്ഞിനും വരെ യുട്യൂബ് ചാനലും ഇൻസ്റ്റയും ഫേസ്ബുക്കുമുണ്ട്. വീട്ടിലെ ഓരോ അംഗങ്ങളും വ്ലോഗിങിലൂടെ ലക്ഷങ്ങളാണ് മാസവും സമ്പാദിക്കുന്നത്. ബഷീറിനും ആദ്യ ഭാര്യ സുഹാനയ്ക്കും പത്ത് ലക്ഷത്തിന് അടുത്തും രണ്ടാം ഭാര്യ മഷൂറയ്ക്ക് പത്ത് ലക്ഷത്തിന് മുകളിലുമാണ് യുട്യൂബിലുള്ള സബ്സ്ക്രൈബേഴ്സ്.
ഫാമിലി വ്ലോഗേഴ്സ് ആയതുകൊണ്ട് തന്നെ ഇവർ ഇവരുടെ ലൈഫിൽ സംഭവിക്കുന്ന ഓരോ ചെറിയ കാര്യങ്ങളും വീഡിയോയാക്കി സോഷ്യൽമീഡിയയിൽ പങ്കുവെക്കാറുണ്ട്.

അടുത്തിടെയായി ബഷീറും കുടുംബവും മഷൂറയുടെ പ്രഗ്നൻസിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കണ്ടന്റാക്കി ഷെയർ ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം മഷൂറയെ പ്രസവിക്കാൻ ആശുപത്രിയിൽ അഡ്മിറ്റാക്കിയപ്പോൾ മുതൽ ഇന്നലെ കുഞ്ഞുമായി മഷൂറ തിരികെ വീട്ടിൽ വന്നത് വരെയുള്ള വിശേഷങ്ങൾ വീഡിയോയാക്കി ബഷീർ പങ്കുവെച്ചിരുന്നു.
അവയിൽ മിക്ക വീഡിയോയും യുട്യൂബിൽ ട്രെന്റിങുമായിരുന്നു. നവാജാതശിശുവിന്റെ മുഖവും തന്റെ ആരാധകരെ ബഷീർ കാണിച്ചിരുന്നു.

എന്നാലിപ്പോൾ ബഷീറിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് യൂട്യൂബ് വ്ലോഗേഴ്സിൽ ചിലർ. കണ്ടന്റിന് വേണ്ടി മഷൂറ പ്രസവിച്ചത് പോലെയുണ്ടെന്നാണ് വ്‌ളോഗർ ഖൈസ് പങ്കിട്ട വീഡിയോയിൽ പറയുന്നത്. ബഷീറിനെ വിമർശിച്ച ഖൈസ് കുഞ്ഞുങ്ങളെ പ്രൈവസി പോകുമെന്നതിന്റെ പേരിൽ വ്ലോഗിങ് നിർത്തിയ നടിയും സംവിധായികയുമായ സാന്ദ്ര തോമസിനെ അഭിനന്ദിക്കുകയും ചെയ്തു.
'ഇങ്ങനെ കുട്ടികളെ എക്സ്പോസ് ചെയുമ്പോൾ അത് കുഞ്ഞുങ്ങളുടെ മാനസിക ആരോഗ്യത്തെയും പ്രൈവസിയെയും ബാധിക്കും. വളർന്ന് വരുന്ന സമയം അത് അവരെ പ്രതികൂലമായി തന്നെ ബാധിക്കും എന്നതിൽ സംശയം വേണ്ട.'

'കാരണം അന്ന് തെറിവിളികളും സൈബർ അറ്റാക്കും ഉണ്ടാക്കും. പത്ത് പതിനഞ്ചോളം വീഡിയോസാണ് ഡെലിവറി സംബന്ധമായി ഇട്ടിരിക്കുന്നത്. എത്രത്തോളം കണ്ടന്റുകൾ ഈ ഡെലിവെറിയിൽ നിന്നും കിട്ടുമോ അത്രത്തോളം കണ്ടന്റുകളാണ് അവർ ആക്കിയത്. ഷെയർ ചെയ്യുന്നത് തെറ്റല്ല. പക്ഷെ ഇതേ ഒരു സാധനം തന്നെ തിരിച്ചും മറിച്ചും ഇങ്ങനെ ചെയ്യുന്നതിന് ഒരു പരിധി ഇല്ലേ.'
'ഇത് ഇങ്ങനെ നിരന്തരമായി വരുമ്പോൾ കണ്ടന്റിന് വേണ്ടി പ്രസവിച്ച പോലെയുണ്ട്. എന്റെ ഒരു ഫീലിങ് പറഞ്ഞുവെന്ന് മാത്രം. ഇത് നിങ്ങളുടെ വാളിൽ അല്ലല്ലോ അവരുടെ പേജിൽ അല്ലേയെന്ന് ചോദിക്കുന്നവരോട് പറയാൻ ഉള്ളത് അവർ വീഡിയോസ് ഇടുന്നത് പബ്ലിക്ക് പ്ലാറ്റ്‌ഫോമിലാണ് എന്നാണ്. അത് ഓഡിയന്സിന് ചോദ്യം ചെയ്യാൻ അവകാശമുണ്ട്.'

'ജനിച്ച് വീണ ഉടനെ തന്നെ കുഞ്ഞിന് സോഷ്യൽ മീഡിയ അകൗണ്ടുകളും കിട്ടി. ഒരാഴ്ച ആകുമ്പോഴേക്കും ഒരു സിൽവർ പ്ലെ ബട്ടണും പ്രതീക്ഷിക്കാം. കാരണം അജ്ജാതി പോക്കാണ് ഇപ്പോൾ പോകുന്നത്.'
'പക്ഷെ ഇങ്ങനെ ചെയ്യുമ്പോൾ അവർ ഒന്ന് ചിന്തിക്കുന്നില്ല പൈസക്ക് വേണ്ടി ഇങ്ങനെ ചെയ്യുമ്പോൾ അത് കുഞ്ഞിന്റെ മെന്റൽ ഹെൽത്തിനെ എത്രത്തോളം ബാധിക്കുന്നുണ്ടെന്ന്. എന്തായാലും ബഷീർ ബഷിക്ക് ഒന്ന് ആശ്വസിക്കാം ഹോസ്പിറ്റൽ ചെലവുകൾക്ക് മറ്റ് വരുമാനം ഒന്നും നോക്കണ്ട അത്രത്തോളം ഈ ഒരു ആഴ്ച കൊണ്ട് നേടിയിട്ടുണ്ടാകും.'

'ഇത് ഒരു മാതിരി കുഞ്ഞിനോടുള്ള ദ്രോഹം മാതിരിയാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ ഒരു പ്രശ്നവും തോന്നില്ല. പക്ഷെ ഭാവിയിൽ അത് ദോഷം ചെയ്തേക്കാം. ഇത് പറഞ്ഞപ്പോഴാണ് എനിക്ക് സാന്ദ്ര തോമസിന്റെ കൈയ്യടി അർഹിക്കുന്ന രീതി ഇഷ്ടം ആയത്.'
'അവരുടെ കുഞ്ഞുങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോസ് ഇനി താൻ ഇടില്ല എന്നാണ് അവർ പ്രഖ്യാപിച്ചത്. ഉറപ്പായും അത് നല്ലൊരു തീരുമാനം തന്നെയാണ്' ഖൈസ് പറഞ്ഞു. ഖൈസിന്റെ വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടും ബഷീറിനെ വിമർശിച്ചുകൊണ്ടും രംഗത്ത് വന്നത്.


Click it and Unblock the Notifications