'ആദ്യ ഭർത്താവ് ദ്രോഹിക്കാറുണ്ടെന്ന് അപ്സര പറഞ്ഞത് കള്ളമോ?'; നടിയുടെ വെളിപ്പെടുത്തലിനെ കുറിച്ച് യുട്യൂബർ!

വിവാഹശേഷവും അഭിനയത്തിൽ സജീവമായ അപ്സര തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. ഒപ്പം യുട്യൂബ് ചാനലും അപ്സര ആരംഭിച്ചിട്ടുണ്ട്

സാന്ത്വനം സീരിയലിലെ ജയന്തി എന്ന വില്ലത്തി വേഷത്തിലൂടെയാണ് അപ്‌സര രത്‌നാകരന്‍ എന്ന നടി ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോൾ അപ്സര എന്ന പേരിനേക്കാൾ ഉപരിയായി ജയന്തിയെന്ന പേരിലാണ് അപ്സര അറിയപ്പെടുന്നത്. സാന്ത്വനത്തിന് മുമ്പും ശേഷവും പല സീരിയലുകളും ചെയ്തിട്ടുണ്ടെങ്കിലും ജയന്തി അപ്‌സരയ്ക്ക് നേടിക്കൊടുത്ത പ്രശസ്തി വാക്കുകളിൽ വിവരിക്കാൻ സാധിക്കില്ല.

ജയന്തിയായി തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു അപ്‌സരയുടെ വിവാഹം. ആല്‍ബി ഫ്രാന്‍സിസുമായുള്ള വിവാഹം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരു വർഷം മുമ്പായിരുന്നു അപ്സരയുടെ വിവാഹം.

Serial Actress Apsara, Serial Actress Apsara news, Serial Actress Apsara husband, Serial Actress Apsara photos, സീരിയൽ നടി അപ്സര, സീരിയൽ നടി അപ്സര വാർത്ത, സീരിയൽ നടി അപ്സര ഭർത്താവ്, സീരിയൽ നടി അപ്സര ഫോട്ടോകൾ

വിവാഹശേഷവും അഭിനയത്തിൽ സജീവമായ അപ്സര തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. ഒപ്പം യുട്യൂബ് ചാനലും അപ്സര ആരംഭിച്ചിട്ടുണ്ട്.

അതേസമയം അടുത്തിടെ തന്റെ ആദ്യ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി അപ്സര പറഞ്ഞ കാര്യങ്ങൾ വൈറാലായിരുന്നു ആദ്യത്തേതും പ്രണയ വിവാഹമായിരുന്നുവെന്നും അന്ന് താൻ പലതും അനുഭവിച്ച് മടുത്തപ്പോഴാണ് ആ ബന്ധത്തിൽ നിന്ന് വേർപിരിഞ്ഞതെന്നുമാണ് അപ്സര വെളിപ്പെടുത്തിയത്. മറ്റ് പെണ്‍കുട്ടികള്‍ക്കും ഒരു പ്രചോദനം ആകട്ടെ എന്ന രീതിയിലാണ് അപ്‌സര തുറന്ന് പറച്ചിൽ നടത്തിയത്.

'എന്റെ ഒരു വിവാഹം നേരത്തെ കഴിഞ്ഞതാണ്. അതും പ്രണയ വിവാഹം തന്നെയായിരുന്നു. പക്ഷെ പിന്നീട് എനിക്ക് അദ്ദേഹത്തോട് ഒട്ടും യോജിച്ച് പോകാന്‍ കഴിയാത്ത ഒരു സാഹചര്യം വന്നപ്പോള്‍ അതില്‍ നിന്നും പുറത്ത് വരികയായിരുന്നു. ഞങ്ങള്‍ രണ്ട് പേരും ഒരുമിച്ച് എടുത്ത തീരുമാനം ആയിരുന്നു അത്.'

'അത്രയധികം മെന്റല്‍ സ്ട്രസ്സ് എല്ലാം സഹിച്ചിട്ടാണ് ആ ദാമ്പത്യത്തില്‍ നിന്നും പുറത്ത് വന്നത്' എന്നെല്ലാമാണ് അപ്സര പറഞ്ഞത്. നടിയുടെ വാക്കുകൾ വൈറലായതോടെ അപ്സര പറഞ്ഞത് പച്ചകള്ളമാണെന്ന് പറഞ്ഞ് മുൻ ഭർത്താവും രം​ഗത്തെത്തി.

താൻ മുൻഭർത്താവിനെ പിരിഞ്ഞത് ദേഹോപദ്രവം കൊണ്ടാണെന്നൊക്കെയാണ് അപ്സര പറയുന്നത്. എല്ലാ കുടുംബത്തിലുമുള്ള പ്രശ്നങ്ങളെ ഞങ്ങൾക്കിടയിലും ഉണ്ടായിരുന്നുള്ളു. പക്ഷെ ഞാൻ കാരണം ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചിരുന്നെന്നുള്ള ആരോപണം ഒന്നും ശരിയല്ല. ഈ വീട് ഞങ്ങൾ ഒന്നിച്ച് താമസിക്കുമ്പോൾ വാടകയ്ക്ക് എടുത്തതാണ്.

ആ വീട്ടിൽ ഇപ്പോഴും തനിച്ചാണെന്നും ഇനിയെങ്കിലും സത്യങ്ങൾ പറഞ്ഞില്ലെങ്കിൽ ഭാവിയെ തന്നെ ബാധിക്കുമെന്നതിനാലാണ് മനസ് തുറക്കുന്നതെന്നുമാണ് നടിയുടെ മുൻ ഭർത്താവ് കണ്ണൻ പറഞ്ഞത്. ഇപ്പോഴിത വിഷയത്തിൽ റിയാക്ഷൻ വീഡിയോകൾ ചെയ്യുന്ന യുട്യൂബർ ഖായിസ് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്. അപ്സരയുടെ മുൻ ഭർത്താവിന്റെ തുറന്ന് പറച്ചിലിൽ തനിക്ക് ജെനുവിനിറ്റി തോന്നി എന്നാണ് ഖായിസ് പറയുന്നത്.

Serial Actress Apsara, Serial Actress Apsara news, Serial Actress Apsara husband, Serial Actress Apsara photos, സീരിയൽ നടി അപ്സര, സീരിയൽ നടി അപ്സര വാർത്ത, സീരിയൽ നടി അപ്സര ഭർത്താവ്, സീരിയൽ നടി അപ്സര ഫോട്ടോകൾ

'ഗാർഹിക പീഡനം ഏറ്റവും കൂടുതൽ അനുഭവിക്കുന്ന സമൂഹമാണ് നമ്മുടേത്. ​ഗാർഹിക പീഡനം അനുഭവിക്കുന്നവർക്കൊപ്പം നിൽക്കാനും അവർക്ക് വേണ്ട പ്രവിലേജ് നൽകാനും നമ്മുടെ സമൂഹം മുൻപന്തിയിലാണ്. അതൊരു വലിയ മുന്നേറ്റമാണ്. പല പെൺകുട്ടികളും ഇപ്പോൾ തങ്ങൾ അനുഭവിക്കുന്ന ​ഗാർഹിക പീഡനം സമൂഹത്തോട് തുറന്ന് അടിക്കാൻ തുടങ്ങി.'

'ഒരു അഞ്ച് വർഷം മുമ്പ് സോഷ്യൽമീഡിയ ശക്തമാകും മുമ്പ് ഇതൊന്നും ഇല്ലായിരുന്നു. സോഷ്യൽമീഡിയയിൽ കാര്യങ്ങൾ പെൺകുട്ടികൾ വെളിപ്പെടുത്താൻ തുടങ്ങിയതോടെ ഇത്തരം പ്രശ്നങ്ങൾ കുറഞ്ഞിട്ടുണ്ട്. അതേസമയം സോഷ്യൽമീഡിയ വഴി ​ഗാർഹിക പീഡനത്തെ കുറിച്ച് ആളുകൾ വെളിപ്പെടുത്താൻ തുടങ്ങിയപ്പോൾ മാറ്റങ്ങൾക്കൊപ്പം വലിയ സൈഡ് എഫക്ടുകളും ഉണ്ടാകുന്നുണ്ട്.'

'തങ്ങൾ അനുഭവിച്ച പീഡനങ്ങളെ കുറിച്ച് സ്ത്രീകൾ വെളിപ്പെടുത്തുമ്പോൾ സമൂഹം അവർക്കായി കൈയ്യടിക്കുകയും ബഹുമാനിക്കുകയുമെല്ലാം ചെയ്യുന്നത് കാണുമ്പോൾ പല പെൺകുട്ടികളും വിചാരിക്കുന്നത് എനിക്കും ഇതുപോലെ കൈയ്യടി കിട്ടണമെന്നാണ്. അതിനായി ചില ഫേക്ക് അലി​ഗേഷൻസുമായി രം​ഗത്ത് വരും.'

'മാത്രമെല്ല ഭർത്താവിനെ കുറിച്ച് കഥകൾ മെന‍ഞ്ഞെടുക്കാനും തുടങ്ങും. അതല്ലെങ്കിൽ ചെറിയ കാര്യങ്ങൾ പെരുപ്പിച്ച് കാണിക്കും. അവർ ആ രീതിയിൽ തള്ളി മറിക്കാൻ തുടങ്ങും. ഇത് കാണുമ്പോൾ സാധാരണക്കാരായ ഞാനടക്കമുള്ള ആളുകൾ കൈയ്യടിക്കാൻ തുടങ്ങും. കാരണം ആ പെൺകുട്ടി പറഞ്ഞ അറിവെ നമുക്കുള്ളൂ. പിന്നാമ്പുറം അന്വേഷിക്കാൻ പോകാറില്ല.'

'അതുകൊണ്ട് തന്നെ ഇത്തരം അലി​ഗേഷൻസ് വരുമ്പോൾ ഫേക്കാണോ റിയലാണോയെന്ന് തിരിച്ചറിയാൻ സാധിക്കില്ല. അപ്സരയുടെ മുൻ ഭർത്താവിന്റെ തുറന്ന് പറച്ചിലിൽ എനിക്ക് ജെനുവിനിറ്റി ഫീൽ ചെയ്തു. മാത്രമല്ല മുൻഭർത്താവിന്റെ വീഡിയോ വന്നിട്ടും അപ്സര പ്രതികരിച്ചിട്ടില്ല. അപ്സര പ്രതികരിക്കാത്ത പക്ഷം അപ്സര ഫേക്കാണെന്ന് സമൂഹം വിലയിരുത്തും.'

'അങ്ങനെ വിലയിരുത്തപ്പെട്ട് കഴിഞ്ഞാൽ അത് മറ്റുള്ള പെൺകുട്ടികളോട് കൂടി അപ്സര കാണിക്കുന്ന ചതിയാണ്. കാരണം ഇതോട് കൂടി മറ്റുള്ള പെൺകുട്ടികളുടെ ജെനുവിനിറ്റിയേയും ആളുകൾ സംശയിക്കുമെന്നാണ്' ഖായിസ് പങ്കുവെച്ച പുതിയ വീഡിയോയിൽ‌ പറയുന്നത്.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X