ലക്ഷ്മി നായർ വീണ്ടും മുത്തശ്ശിയായി, മകൾ പിറന്ന സന്തോഷം പങ്കുവെച്ച് ലക്ഷ്മിയുടെ മരുമകൾ അനുരാധ നായർ!
പാചക പരീക്ഷണങ്ങളുമായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന അവതാരികയാണ് ലക്ഷ്മി നായർ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ രുചി വിഭവങ്ങൾ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയ ലക്ഷ്മി അവതാരികയായ പരിപാടിക്ക് ഒട്ടേറെ പ്രേക്ഷകരാണുണ്ടായിരുന്നത്.
യുട്യൂബില്‍ വ്ലോഗറായും ലക്ഷ്മി നായര്‍ ഇപ്പോൾ സജീവമാണ്. ലക്ഷ്മി നായര്‍ പങ്കുവെയ്ക്കുന്ന വീഡിയോകൾ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഓരോ വീഡിയോയ്ക്കുമുള്ളത്. ഇപ്പോഴിതാ താരം വീണ്ടും മുത്തശ്ശിയായിരിക്കുകയാണ്.
ലക്ഷ്മി നായരുടെ മകൻ വിഷ്ണുവിനും ഭാര്യ അനുരാധയ്ക്കും കഴിഞ്ഞ ദിവസം പെൺകുഞ്ഞ് പിറന്നു. അഞ്ചാമത്തെ പേരക്കുട്ടിയെ വരവേൽക്കാനുള്ള ത്രില്ലിലായിരുന്നു കഴിഞ്ഞ കുറച്ച് നാളുകളായി ലക്ഷ്മി. മകൾ പാർവതിക്കും കുടുംബത്തിനുമൊപ്പം അവധിക്കാലം ചിലവഴിക്കാൻ പോയ ലക്ഷ്മി മരുമകൾ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ വളരെ പെട്ടന്ന് തിരിച്ച് വന്നിരുന്നു.

ലക്ഷ്മിയുടെ കുടുംബത്തിൽ പിറക്കുന്ന രണ്ടാമത്തെ പെൺകുഞ്ഞാണ് വിഷ്ണുവിന്റെ മകൾ. കുഞ്ഞിന്റെ മുഖം വെളിപ്പെടുത്താതെയാണ് അനുരാധ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവെച്ചത്. നിരവധി പേരാണ് അനുരാധയ്ക്കും കുഞ്ഞിനും ആശംസകൾ അറിയിച്ച് എത്തിയത്. ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ മുതൽ ഇഷ്ട വിഭവങ്ങൾ ഉണ്ടാക്കികൊടുത്തും പരിപാലിച്ചും അനുരാധയ്ക്കൊപ്പം എപ്പോഴും ലക്ഷ്മി ഉണ്ടായിരുന്നു.
മരുമകൾക്ക് ഇഷ്ടപ്പെട്ട ബിരിയാണി ഉണ്ടാക്കികൊടുക്കുന്നതിന്റെ വീഡിയോ അടക്കം കുറച്ച് നാളുകൾക്ക് മുമ്പ് ലക്ഷ്മി പങ്കുവെച്ചിരുന്നു. അനുവിന്റെ വളൈകാപ്പ് ചടങ്ങ് അടക്കം ലക്ഷ്മിയുടെ നേതൃത്വത്തിൽ ആഘോഷമായിട്ടാണ് നടത്തിയത്.
'പ്രധാനപ്പെട്ടൊരു ചടങ്ങാണിത്. പ്രഗ്നന്‍സി ജേണിയുടെ ഭാഗമാണിത്. പലഹാരങ്ങളൊക്കെയായി പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വന്ന് വിളിച്ചുകൊണ്ട് പോവുന്നൊരു ചടങ്ങുണ്ട്. പിന്നെ പ്രസവമൊക്കെ കഴിഞ്ഞാണ് പെണ്‍കുട്ടി തിരികെ വരുന്നത്. അതിനൊപ്പമായി വളക്കാപ്പും ചേര്‍ത്ത് നടത്തുകയാണ്. അതൊരു സന്തോഷം.'
'ഗര്‍ഭിണിയായിട്ടുള്ളൊരു കുട്ടിയുടെ മനസിന്റെ സന്തോഷം ഏറെ പ്രധാനപ്പെട്ടതാണ്. ഇത്രയും കളര്‍ഫുളായൊരു ചടങ്ങ് നടത്തുമ്പോള്‍ അവര്‍ക്ക് സന്തോഷമാണല്ലോ. വീട്ടിൽ വെച്ച് പരിപാടി നടത്തിയപ്പോൾ അനുക്കുട്ടിയുടെ മുഖത്തും ആ സന്തോഷം കാണാനുണ്ടായിരുന്നു', എന്നാണ് വളൈകാപ്പ് വീഡിയോ പങ്കുവെച്ച് സംസാരിക്കവെ ലക്ഷ്മി നായർ അന്ന് പറഞ്ഞത്.

ലക്ഷ്മിയുടെ മകൾ പാർവതിക്ക് ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങളാണ് പിറന്നത്. ഒരേസമയം മൂന്ന് കുഞ്ഞുങ്ങള്‍ ജനിച്ചതിന് ശേഷം അവരെ പരിചരിക്കുന്നതിന് വേണ്ടി ലക്ഷ്മിയും മകളുടെ അടുത്ത് വിദേശത്തേക്ക് പോയിരുന്നു. യാത്രകളും അതിനുശേഷമുള്ള വിശേഷങ്ങളൊക്കെ താരം പങ്കുവെച്ചിരുന്നു. യുവാന്‍, വിഹാന്‍, ലയ എന്നിങ്ങനെയാണ് മക്കള്‍ക്ക് പേര് നല്‍കിയത്.
ഇവരെ കൂടാതെ നാല് വയസുകാരനായ ആയുഷ് എന്നൊരു മകനും പാര്‍വതിക്കുണ്ട്. മകൾ പാർവതി മാഞ്ചസ്റ്ററിലാണ് താമസം. ലക്ഷ്മി നായരെപ്പോലെ മരുമകൾ അനുരാധയും യുട്യൂബ് ചാനലുമായി സജീവമാണ്. തന്റെ പേരിൽ തമിഴ്നാട്ടിൽ അമ്പലമുണ്ടെന്ന് പറഞ്ഞതിന്റെ പേരിൽ അടുത്തിടെ വലിയ രീതിയിൽ വിമർശനം ഏറ്റുവാങ്ങിയിരുന്നു ലക്ഷ്മി നായർ.
മുനിയാണ്ടി എന്നാണ് ആ പുള്ളിയുടെ പേര്. എന്റെ പിറന്നാള്‍ ദിനത്തില്‍ അവിടെ വലിയ ആഘോഷമാണ്. പൂജയും പായസ വിതരണമൊക്കെ അവിടെ നടക്കാറുണ്ട്. ഇതുവരെ ക്ഷേത്രം കാണാനായിട്ടില്ല. ഒരു തവണ അവിടെ പോയിക്കാണമെന്നുണ്ട് എന്നാണ് തന്റെ പേരിലുള്ള ക്ഷേത്രത്തെ കുറിച്ച് സംസാരിച്ച് ലക്ഷ്മി നായർ പറഞ്ഞത്.
വിവാഹം നടന്ന വര്‍ഷമായിരുന്നു ലക്ഷ്മി നായര്‍ ലോ അക്കാദമിയിലെ ഗസ്റ്റ് ലെക്ചറായി ജോലിയില്‍ പ്രവേശിക്കുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞപ്പോഴെക്കും ജോലി സ്ഥിരമാവുകയും ചെയ്തു. പിന്നീടാണ് പാചക വിദഗ്ദയാവുന്നത്. പാചകത്തില്‍ ഡോക്ടറേറ്റ് വരെ കരസ്ഥമാക്കിയിട്ടുള്ള ലക്ഷ്മി കേറ്ററീന എന്നൊരു കേറ്ററിങ് സ്ഥാപനവും നടത്തി വരുന്നുണ്ട്.


Click it and Unblock the Notifications