സ്വാസികയെ കണ്ട് പഠിക്കൂവെന്ന് അമ്മായിയമ്മ, ഇതാണ് പെണ്ണെന്ന് വിചാരിക്കുന്ന ബുദ്ധിശൂന്യർ; പിന്തുണച്ച് ടൊവിനോ!

By Desk

തമിഴിലും മലയാളത്തിലുമായി അടുത്ത കാലത്ത് നിരവധി അവസരങ്ങളാണ് നടി സ്വാസികയ്ക്ക് ലഭിക്കുന്നത്. അഭിനയത്തിന്റെ കാര്യത്തിൽ നടിക്ക് നൂറിൽ നൂറാണ് പ്രേക്ഷകർ നൽകുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് കാലത്തിനിടെ സ്വാസിക അഭിമുഖങ്ങളിൽ പറഞ്ഞ പല കാര്യങ്ങളും വലിയ രീതിയിൽ വിമർശനത്തിന് വഴിവെച്ചിരുന്നു. അതിൽ ഒന്ന് ദാമ്പത്യ ജീവിതത്തെ കുറിച്ചും ഭർത്തിവിനെ കുറിച്ചുമുള്ള സങ്കൽപ്പങ്ങളായിരുന്നു. തന്നെ നിയന്ത്രിച്ച് നിർത്തി അധികാരം കാണിക്കുന്ന ഭർത്താവിനെ അനുസരിക്കാൻ തനിക്ക് ഇഷ്ടമാണെന്നാണ് സ്വാസിക പറഞ്ഞത്.

ഇപ്പോഴിതാ വൈറൽ അഭിമുഖത്തെ കുറിച്ച് യുട്യൂബറും സിനിമാ നിരൂപകനുമായ ഉണ്ണി വ്ലോ​ഗ്സ് പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സ്വാസിക ജീവിച്ചിട്ടില്ലാത്ത ലൈഫിനെ കുറിച്ച് അവർ മീഡിയയിൽ വന്നിരുന്ന് ഫാന്റസിയായി ഒരോ പറയുമ്പോൾ ഇതാണ് പെണ്ണെന്ന് വിചാരിക്കുന്ന ബുദ്ധിശൂന്യന്മാരുണ്ടെന്നും അതിൽ വെന്ത് വെണ്ണീറാകുന്ന ജീവിതങ്ങളുണ്ടെന്നും ഉണ്ണി പറയുന്നു.

Swasika Tovino thomas
Photo Credit: Swasika / Tovino thomas

ഉണ്ണിയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... സ്വാസിക എന്ന അഭിനേത്രി പറഞ്ഞ ചില സങ്കൽപ്പങ്ങളും അതിലുള്ള പ്രശ്നങ്ങളെ കുറിച്ചുമാണ് ഞാൻ‌ സംസാരിക്കുന്നത്. അവർ പറയുന്നതും അവർ ജീവിക്കുന്നതും രണ്ട് തരത്തിലാണ്. ഫ്രീഡം നിയന്ത്രിക്കപ്പെടണം, വളരെ ഡോമിനേറ്റിങ്ങായിട്ടുള്ള ഭർത്താവായിരിക്കണം, കുക്കിങ് തന്റെ മാത്രം ജോലിയും ഉത്തരവാദിത്വവുമായിരിക്കണം, രാവിലെ എഴുന്നേറ്റ് വന്ന് ഭർത്താവിന്റെ കാല് തൊട്ട് തൊഴണം,

ദാമ്പത്യ ജീവിതത്തിൽ ഇക്വാലിറ്റി വേണ്ട, ഭർത്താവ് ആവശ്യപ്പെട്ടാൽ കരിയർ അവസാനിപ്പിക്കും എന്നൊക്കെയാണ് സ്വാസിക പറഞ്ഞത്. പക്ഷെ വിവാഹത്തിനുശേഷമുള്ള സ്വാസികയുടെ ഇന്റർവ്യു കണ്ടാൽ ആരായാലും ഞെട്ടിപ്പോകും. സ്വാസിക പറഞ്ഞ ഇമേജിനെ എല്ലാം ഉടച്ച് വാർത്തുകൊണ്ടാണ് പ്രേം ജേക്കബ് നമ്മുടെ മുന്നിലേക്ക് വന്നത്.

പ്രേമിനെ തന്റെ ജീവിത പങ്കാളിയായി തെരഞ്ഞെടുത്തതിനെ കുറിച്ചുള്ള ചോദ്യത്തിന് സ്വാസിക പറഞ്ഞ മറുപടിയുണ്ടായിരുന്നു. എന്നെ റെസ്പെക്ട് ചെയ്തില്ലെങ്കിലും കുഴപ്പമില്ല. എന്റെ പ്രൊഫഷനെ തടയുന്ന ഒരാളാകരുത് പങ്കാളിയെന്ന് എനിക്കുണ്ടായിരുന്നുവെന്നാണ്. റിയാലിറ്റിയിലേക്ക് വന്നപ്പോൾ തന്റെ പ്രൊഫഷനെ തന്നേക്കാൾ ബഹുമാനിക്കുന്ന ഒരാളായിരിക്കണം പങ്കാളിയെന്ന് സ്വാസിക ആ​ഗ്രഹിച്ചിരുന്നു. നീ നിന്റെ ജോലി കൃത്യമായി ചെയ്യു. ഞാൻ അത്ര പൊസസീവ് ആയിട്ടുള്ള ആളല്ല.

എനിക്ക് കാര്യങ്ങൾ മനസിലാകും. നീ നിന്റെ കരിയറിനാണ് ഇംപോർട്ടൻസ് കൊടുക്കേണ്ടത്. നമുക്ക് ഇനിയും ജീവിതം മുന്നോട്ട് പോകാനുണ്ട് എന്നൊക്കെ ഉപദേശിക്കുന്ന ഒരാളാണ് സ്വാസികയുടെ ഭർത്താവ് പ്രേം ജേക്കബ്. നമ്മുടെ നാട്ടിൽ എത്രയോ പെൺകുട്ടികൾ ഇങ്ങനൊരു പാട്നറെ സ്വപ്നം കണ്ട് ജീവിക്കുന്നുണ്ടാകും. അങ്ങനെ ഒരാളെയല്ല കിട്ടിയത് എന്നതുകൊണ്ട് മാത്രം ഭർത്താവിന്റെ വാശിക്ക് മുന്നിൽ ഈ​ഗോയ്ക്ക് മുന്നിൽ ആ​ഗ്രഹിച്ച് മോഹിച്ച് ഉണ്ടാക്കിയ കരിയർ അവസാനിപ്പിച്ച പെൺകുട്ടികളുണ്ട്.

Swasika Tovino thomas
Photo Credit: Swasika / instagram

അവർ കേൾക്കെ ഭർത്താവ് പറഞ്ഞാൽ ഞാൻ എന്റെ കരിയർ അവസാനിപ്പിക്കുമെന്ന് പറഞ്ഞെങ്കിലും സ്വാസികയ്ക്ക് കിട്ടിയ പങ്കാളി അങ്ങനൊരാളല്ല. പ്രേമിനെ സ്വാസിക തെരഞ്ഞെടുത്തതാണ്. മ്യൂച്ചൽ റെസ്പെക്ടിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നയാളാണ് പ്രേം. പ്രേം പറഞ്ഞ മ്യൂച്ചൽ റെസ്പെക്ട് എത്ര പേർക്ക് കിട്ടുന്നുണ്ട്?. കാലം മുന്നോട്ട് വന്നെങ്കിലും ജോലിക്ക് പോകാൻ അനുവദിക്കുന്ന ഭർത്താവ് എന്ന രീതിയിൽ സംസാരിക്കുന്ന ആളുകളുള്ള നാട്ടിൽ പ്രേം സ്വന്തം ഭാര്യയെ കുറിച്ച് വളരെ ബ​ഹുമാനത്തോടെയാണ് സംസാരിക്കുന്നത്.

ഒരു സെലിബ്രിറ്റി പറഞ്ഞാൽ അത് സെലിബ്രേറ്റ് ചെയ്യുന്ന നാടാണ് നമ്മുടേത്. അതുകൊണ്ട് തന്നെ സ്വാസികയുടെ അഭിമുഖം കാണുന്ന കുറച്ച് ബുദ്ധിശൂന്യന്മാർ എങ്കിലും വിചാരിക്കും ഇതൊക്കെയാണ് പെണ്ണെന്ന്. സ്വാസിക പറഞ്ഞ സങ്കൽപ്പങ്ങൾ അവരുടെ ഫാന്റസി മാത്രമാണ്. അവർ ആ ലൈഫ് ജീവിച്ചിട്ടില്ല. ജീവിക്കുന്നില്ല. ആ ഫാന്റസി കത്തുന്ന തീ പോലെയാണ്. സ്വാസിക ഇന്നേവരെ ‌ആ തീയിൽ തൊട്ടിട്ടില്ല.

പക്ഷെ ആ തീയിൽ വെന്ത് വെണ്ണീറായിക്കൊണ്ടിരിക്കുന്ന മനുഷ്യർ ഇവിടെയുണ്ട്. സ്ത്രീകൾ ഇവിടെയുണ്ട്. ഭർത്താവ് മനസിലാക്കാത്തതിന്റെ പേരിൽ ജീവിതം അവസാനിപ്പിച്ച പെൺകുട്ടികളുടെ വോയ്സ് റെക്കോർഡുകൾ വരെ നമ്മൾ കേട്ടിട്ടുള്ളതാണ്. ആ തീ താൻ ആ​ഗ്രഹിക്കുന്നുവെന്നാണ് സ്വാസിക പറഞ്ഞത്. പക്ഷെ ഇന്നേവരെ അവർ അത് തൊട്ടിട്ടില്ല എന്നാണ് ഉണ്ണി സ്വാസികയെ വിമർശിച്ച് പറഞ്ഞത്. ഈ വീഡിയോ നടൻ ടൊവിനോ തോമസും റീപോസ്റ്റ് ചെയ്തിരുന്നു. അറിയാതെ സംഭവിച്ചതാണോ അല്ലയോ എന്ന ചർച്ചയും പ്രേക്ഷകർക്കിടയിലുണ്ട്.

ഉണ്ണിയുടെ വ്ലോ​ഗിന് താഴെ നിരവധി പേരാണ് സ്വാസികയെ വിമർശിച്ച് എത്തിയത്. ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടാൻ സമ്മതിക്കാത്ത എന്റെ ഫ്രണ്ടിന്റെ അമ്മായിഅമ്മ അവളോട്‌ പറഞ്ഞത് സ്വാസികയെ കണ്ട് പഠിക്കൂവെന്നാണെന്നാണ് ഒരാൾ കമന്റായി കുറിച്ചത്. സെലിബ്രിറ്റികളുടെ ബു​ദ്ധിശൂന്യമായ കമന്റുകൾ ആളുകളിൽ എത്രത്തോളം ഇംപാക്ടുണ്ടാക്കുമെന്നത് ഈ ഒരു കമന്റിൽ നിന്ന് തന്നെ വ്യക്തമാണ്.

More from Filmibeat

Read more about: swasika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X