'ഏഴാം മാസത്തിൽ പറഞ്ഞാൽ മതിയെന്ന് തീരുമാനിച്ചിരുന്നു'; മകന് കുഞ്ഞ് പിറക്കാൻ പോകുന്ന സന്തോഷം പങ്കിട്ട് ലക്ഷ്മി!

കുക്കറി ഷോ ടെലിവിഷൻ പ്രേക്ഷകർ കാണാൻ തുടങ്ങിയ കാലം മുതൽ മലയാളിക്ക് ലക്ഷ്മി നായരെ അറിയാം. എഴുത്തുകാരി, അധ്യാപിക, ടെലിവിഷൻ അവതാരക എന്നിങ്ങനെ വ്യത്യസ്തമായ രീതികളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് ഡോ.ലക്ഷ്മി. ലോ അക്കാദമി പ്രിൻസിപ്പാളായിരിക്കെ ഏറെ വിവാദങ്ങളും ലക്ഷ്മി നായരെ തേടിയെത്തി. ഇതുവരെയുള്ള ജീവിതത്തെ കുറിച്ച് ലക്ഷ്മി ആരാധകരുമായി ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്.

വിശേഷങ്ങൾ പങ്കിടാൻ ലക്ഷ്മി ആരംഭിച്ച യുട്യൂബ് ചാനലിന് വലിയ വ്യൂവർഷിപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യുട്യൂബ് നോക്കി വിഭവങ്ങൾ ഉണ്ടാക്കുന്നതിന് മുമ്പ് സാധാരണ വീട്ടമ്മമാർ പുതിയ പരീക്ഷണങ്ങൾ നടത്തിയിരുന്നത് ലക്ഷ്മി നായരുടെ മാജിക്ക് ഓവന്റെ എപ്പിസോഡുകൾ കണ്ട് അത് ബുക്കിൽ‌ കുറിച്ചിട്ടായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി മകൾക്കും ഭർത്താവിനും അവരുടെ കുഞ്ഞുങ്ങൾക്കും ഒപ്പം മാഞ്ചസ്റ്ററിലായിരുന്നു താരം. അവധി ആഘോഷിക്കാൻ പോയതായിരുന്നു.

Lekshmi Nair

മകൾക്ക് ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ പിറന്നതിന്റെ സന്തോഷവും അവരുടെ പിറന്നാൾ ആഘോഷത്തിന്റെ വീ‍ഡിയോയുമെല്ലാം ലക്ഷ്മി നേരത്തെ പങ്കിട്ടിരുന്നു. ഇപ്പോഴിതാ തനിക്ക് വീണ്ടും ഒരു പേരകുട്ടി കൂടി പിറക്കാൻ പോകുന്ന സന്തോഷത്തിലാണ് ലക്ഷ്മി. താരത്തിന്റെ മകന്റെ ഭാര്യ അനു ഏഴ് മാസം ​ഗർഭിണിയാണ്. സാധാരണ മകളുടെ അടുത്തേക്ക് പോയാൽ അഞ്ച് മാസത്തോളം അവിടെ ചിലവഴിച്ചിട്ടാണ് ലക്ഷ്മി മടങ്ങാറുള്ളത്.

എന്നാൽ ഇത്തവണ രണ്ടര മാസം മാത്രമാണ് നിന്നത്. വേ​ഗത്തിൽ എന്തിനാണ് നാട്ടിലേക്ക് വന്നതെന്ന സംശയം ആരാധകർക്കും താരത്തിന്റെ വീഡിയോ കണ്ടപ്പോൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ എല്ലാവരുടെയും സംശയങ്ങൾക്കുള്ള മറുപടിയും ഒരു പുതിയ അം​ഗം കൂടി കുടുംബത്തിലേക്ക് വരുന്നതിനെ കുറിച്ചും പങ്കിട്ടിരിക്കുകയാണ് ലക്ഷ്മി.

'മാഞ്ചസ്റ്ററില്‍ നിന്നും ഞാന്‍ വീട്ടിലേക്ക് തിരികെ എത്തി. ചേച്ചി എന്നാണ് തിരിച്ച് വരുന്നതെന്ന് കുറേപ്പേര്‍ ചോദിച്ചിരുന്നു. ഓണത്തിന് മുമ്പ് വരുമോയെന്നായിരുന്നു ചോദ്യങ്ങള്‍. ഓണം സീരിസൊന്നും മുടക്കില്ല. ഞാന്‍ സജീവമായി ഉണ്ടാവും. അവിടുന്ന് ഇങ്ങോട്ടേക്ക് വരുന്നത് ഷൂട്ട് ചെയ്യില്ലെന്ന് ഞാന്‍ ആദ്യമെ പറഞ്ഞിരുന്നു. അതിനുള്ളൊരു മാനസികാവസ്ഥയിലായിരുന്നില്ല ഞാന്‍. തിരികെ വന്നതിന്റെ ക്ഷീണമൊക്കെ മാറി.'

'എന്നെ കാത്തിരിക്കുന്ന കുറേപേര്‍ ഇവിടെയുമുണ്ടല്ലോ. അതും സന്തോഷമാണ്. വിഷ്ണുവും അനുക്കുട്ടിയും അമ്മ എപ്പോഴാണ് വരുന്നതെന്ന് ചോദിച്ച് വിളിക്കാറുണ്ടായിരുന്നു. പൊതുവെ അഞ്ച് മാസമൊക്കെ നിന്നാണ് ഞാന്‍ വരാറുള്ളത്. ഇത്തവണ നേരത്തെ തിരികെ പോന്നു. രണ്ടര മാസമായപ്പോള്‍ തിരിച്ചെത്തിയെന്ന്', പറഞ്ഞുകൊണ്ടാണ് ലക്ഷ്മി വീഡിയോ ആരംഭിച്ചത്.

Lekshmi Nair

ശേഷമാണ് മകന്റെ ഭാര്യ ​​ഗർഭിണിയാണെന്ന് ലക്ഷ്മി വെളിപ്പെടുത്തിയത്. വീഡിയോയിൽ അനുവിനെയും ലക്ഷ്മി ഉൾപ്പെടുത്തിയിരുന്നു. 'ഞാന്‍ തിരിച്ചുവരാനൊരു കാരണമുണ്ട്. നമുക്കെല്ലാവര്‍ക്കും എക്‌സൈറ്റ്‌മെന്റും സന്തോഷവുമൊക്കെ തരുന്ന കാര്യമാണ്. അനുക്കുട്ടി പ്രഗ്നന്റാണ്. അടുത്ത ഗ്രാന്‍ഡ് ചൈല്‍ഡ് വരാന്‍ പോവുന്നു.'

'അതിന്റെ സന്തോഷത്തിലാണ് എല്ലാവരും. ഈയൊരു സമയത്ത് നിങ്ങളോട് പറയണമെന്ന് ഞങ്ങള്‍ തീരുമാനിച്ചതാണ്. എന്നും ഞങ്ങള്‍ വീഡിയോ കോളിലൂടെ കാണാറുണ്ടായിരുന്നു. അഞ്ചാം മാസം തീരാറായപ്പോഴാണ് ഞാന്‍ ഇവിടെ നിന്നും പോവുന്നത്. ഇപ്പോള്‍ ഏഴ് മാസമായി. ഇനി ഞാന്‍ ഇവിടെത്തന്നെയുണ്ടാവും. ഏഴാം മാസത്തിലെ ചടങ്ങെല്ലാം ചെയ്യാനുണ്ടെന്നും', ലക്ഷ്മി പറഞ്ഞു.

പിന്നീട് ​ഗർഭകാലത്തെ വിശേഷങ്ങൾ പങ്കുവെച്ചത് അനുവായിരുന്നു. അനുവിന്റെ യുട്യൂബ് ചാനലിൽ വീഡിയോകൾ കാണാതായപ്പോൾ പലരും ലക്ഷ്മിയോട് കമന്റിലൂടെ കാരണം ചോദിക്കാറുണ്ടായിരുന്നു. 'മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഛര്‍ദ്ദി തുടങ്ങിയത്. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അത് മാറി. നോണ്‍ വെജൊക്കെ ഇപ്പോഴാണ് കഴിച്ച് തുടങ്ങിയത്. അങ്ങനെ വലിയ ക്രേവിംഗ്‌സൊന്നുമില്ലായിരുന്നു. ദോശയും ചമ്മന്തിയുമാണ് ഏറ്റവും ഇഷ്ടം.'

'ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പ്രോട്ടീന്‍ റിച്ചായിട്ടുള്ള ഭക്ഷണം കഴിച്ചെ മതിയാവൂയെന്ന് ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്. അമ്മ വന്നപ്പോള്‍ എനിക്ക് നല്ല സന്തോഷമായിയെന്നും', അനു പറയുന്നു. അനുക്കുട്ടിക്ക് ഇപ്പോള്‍ മധുരം അത്ര താൽ‌പര്യമല്ലെന്നും അതുകൊണ്ട് തന്നെ എല്ലാവരും കൊണ്ടുവരുന്ന പലഹാരങ്ങളെല്ലാം താനാണ് കഴിക്കുന്നതെന്നും അതിനാൽ ഇനിയും വണ്ണം കൂടാൻ സാധ്യതയുണ്ടെന്നും ലക്ഷ്മി പറയുന്നു. നിരവധി പേരാണ് വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ ആശംസകൾ നേർന്ന് എത്തിയത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X