'എല്ലാ കാര്യങ്ങളിലും എന്നെ പ്രാപ്തയാക്കിയത് അദ്ദേഹം, നിങ്ങളെ കിട്ടിയതാണ് ഏറ്റവും വലിയ ഭാഗ്യം'; ലക്ഷ്മി നായർ!

മിനിസ്ക്രീനിൽ വിവിധ പാചക പരിപാടികളിലൂടെയും മറ്റും നിറഞ്ഞ് നിൽക്കുന്ന സെലിബ്രിറ്റിയാണ് അഡ്വക്കേറ്റ് കൂടിയായ ലക്ഷ്മി നായർ. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ പുതിയ റെസിപ്പികൾ അമ്മമാർ വീടുകളിൽ പരീക്ഷിച്ചിരുന്നത് ലക്ഷ്മിയുടെ മാജിക്ക് ഓവൻ ഷോ കണ്ടിട്ടാണ്. വിവിധങ്ങളായ വിഭവങ്ങളാണ് ലക്ഷ്മി മലയാളികളിലേക്ക് എത്തിച്ചിട്ടുള്ളത്.

പാചകം, കുക്കറി ഷോ എന്നൊക്കെ കേട്ടാൽ വീട്ടമ്മമാരുടെ മനസിലേക്ക് ആദ്യം വരുന്നതും ലക്ഷ്മി നായരുടെ മുഖമാണ്. പിന്നീട് സോഷ്യൽമീഡിയകൾ സജീവമായതോടെ തന്റെ വിശേഷങ്ങൾ പങ്കിടാൻ വേണ്ടി ലക്ഷ്മി യുട്യൂബ് ചാനൽ ആരംഭിച്ചു.

വിശേഷ ദിവസങ്ങൾ വരുമ്പോൾ ആരാധകർ കാത്തിരിക്കുന്നത് താരത്തിന്റെ വെറൈറ്റി റെസിപ്പികൾക്ക് വേണ്ടിയാണ്. തിരക്കിട്ട ജീവിതത്തിനിടയിലും പാചകം ഒഴിവാക്കാൻ ലക്ഷ്മിക്ക് സാധിക്കില്ല. താരം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നതും പാചകം ചെയ്യുന്നതും അത് മറ്റുള്ളവർ സന്തോഷത്തോടെ കഴിക്കുന്ന കാഴ്ചയുമാണ്.

Lekshmi Nair

മകന് ആദ്യത്തെ കൺമണി പിറക്കാൻ പോകുന്ന സന്തോഷത്തിലാണ് ലക്ഷ്മി നായർ. കഴിഞ്ഞ ദിവസം മരുമകൾ അനുകുട്ടിയുടെ സീമന്തം ചടങ്ങ് നടത്തിയതിന്റെ വിശേഷങ്ങൾ ലക്ഷ്മി യുട്യൂബിലൂ‍ടെ പങ്കുവെച്ചിരുന്നു. മകൾക്കും കുടുംബത്തിനുമൊപ്പം മാഞ്ചസ്റ്ററിൽ അവധി ആഘോഷിക്കുകയായിരുന്ന താരം മരുമകളുടെ സീമന്തം നടത്താൻ വേണ്ടിയാണ് പറന്ന് എത്തിയത്.

താരത്തിന്റെ മകൾക്ക് മൂന്ന് കുഞ്ഞുങ്ങളെയാണ് ഒറ്റ പ്രസവത്തിൽ ലഭിച്ചത്. മക്കളും മരുമക്കളും കൊച്ചുമക്കളും ലക്ഷ്മിയുടെ വീഡിയോകളിലെ സ്ഥിരം സാന്നിധ്യമാണ്. ലക്ഷ്മിയുടെ പല വിഭവങ്ങളും രുചിച്ച് നോക്കി അഭിപ്രായം പറയാറുള്ളത് വിഷ്ണുവും അനുകുട്ടിയുമാണ്.

​ഗർഭിണിയായശേഷം അനുകുട്ടിയെ വീഡിയോകളിൽ കാണാതായതോടെ ആരാധകർ തിരക്കുകയും ചെയ്തിരുന്നു. വളരെ വിരളമായി മാത്രമാണ് താരത്തിന്റെ ഭർത്താവ് വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നത്. ലക്ഷ്മിയുടെ സോഷ്യൽമീഡിയ പേജുകൾ പരിശോധിച്ചാൽ അതിലൊന്നും ഭർത്താവ് അജയ് ക‍ൃഷ്ണന്റെ ചിത്രങ്ങളോ മറ്റ് വിവരങ്ങളോ കാണാനാകില്ല.

അതുകൊണ്ട് തന്നെ ലക്ഷ്മി നായർ ഭർത്താവിനെ ഉപേക്ഷിച്ചുവെന്ന തരത്തിൽ അടുത്തിടെ വാർത്തകൾ വന്നിരുന്നു. റിപ്പോർട്ട് വൈറലായതോടെ താനും ഭർത്താവും വേർപിരിഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ലക്ഷ്മി തന്നെ വെളിപ്പെടുത്തി.

Lekshmi Nair

ഇപ്പോഴിതാ ഭർത്താവിനെ കുറിച്ച് ഹൃദയസ്പർശിയായ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ലക്ഷ്മി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം ഇങ്ങനൊരു ഭര്‍ത്താവിനെ കിട്ടിയതാണെന്നാണ് ലക്ഷ്മി പറയുന്നത്. അനുകുട്ടിയുടെ സീമന്തം ചടങ്ങിനിടെ പകർത്തിയ കപ്പിൾ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു ലക്ഷ്മിയുടെ കുറിപ്പ്.

'എന്റെ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമെന്ന് പറയുന്നത് എനിക്ക് നിങ്ങളെ കിട്ടിയതാണെന്നായിരുന്നു', ഭര്‍ത്താവിനോട് ലക്ഷ്മി പറഞ്ഞത്. 'എല്ലാ കാര്യങ്ങളിലും സ്വാതന്ത്ര്യം തന്ന വ്യക്തിയാണ് അദ്ദേഹം. എന്റെ വളര്‍ച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തി അദ്ദേഹമാണ്. എന്ത് കാര്യം വേണമെങ്കിലും ചെയ്‌തോളൂ എന്നെ മെനക്കെടുത്തരുതെന്നാണ് അദ്ദേഹം പറയാറുള്ളത്. ആദ്യം ഡ്രൈവിങ് അറിയില്ലായിരുന്നു. വിളിച്ച് കൊണ്ടുവരലൊന്നും എന്ന് നടക്കില്ലെന്നും സ്വന്തമായി ഡ്രൈവ് ചെയ്ത് വരണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.'

'അതേപോലെ ഷോപ്പിങിനൊന്നും അദ്ദേഹം വരാറില്ല. എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാന്‍ പ്രാപ്തയാക്കിയത് അദ്ദേഹമാണ്. കാര്യങ്ങള്‍ സ്വന്തമായി ചെയ്ത് പഠിക്കണമെന്നതായിരുന്നു പുള്ളിയുടെ പോളിസി. എല്ലാത്തിനും ചേട്ടനെ ആശ്രയിക്കുന്ന എന്റെ ക്യാരക്ടര്‍ അദ്ദേഹം തന്നെ മാറ്റിയെടുക്കുകയായിരുന്നു', എന്നും മുമ്പൊരിക്കൽ ലക്ഷ്മി പറഞ്ഞിട്ടുണ്ട്. വക്കീല്‍ കുടുംബമാണ് ലക്ഷ്മിയുടേത്.

അതിനാല്‍ മകളെ വക്കീലിനെകൊണ്ട് തന്നെ കെട്ടിക്കണമെന്നായിരുന്നു ലക്ഷ്മിയുടെ പിതാവിന്റെ ആഗ്രഹം. ഒടുവില്‍ ലക്ഷ്മിയുടെ കോളജിലെ തന്നെ ഒരു പൂര്‍വ്വവിദ്യാര്‍ഥിയുടെ ആലോചന വന്നു. നായര്‍ അജയ് കൃഷ്ണന്‍ എന്നായിരുന്നു വരന്റെ പേര്. വീട്ടില്‍ അദ്ദേഹത്തെ ബോബി എന്നും എന്നെ മോളിയും എന്നാണ് വിളിക്കുന്നത്. 1988 മേയ് 7 നായിരുന്നു തങ്ങളുടെ വിവാഹമെന്നും ലക്ഷ്മി ഭർത്താവിനെ കുറിച്ച് പറഞ്ഞു.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X