'ഉറപ്പ് തരാൻ കഴിയുന്ന സാഹചര്യമല്ലായിരുന്നു, ഇന്ന് ഏറെ സന്തോഷവതിയാണ്'; കൊച്ചുമക്കളെ കുറിച്ച് ലക്ഷ്മി നായർ

ആയിരക്കണക്കിന് വേദികൾ, രുചികരമായ വിഭവങ്ങൾ ഇപ്പോൾ ഇതാ ലക്ഷ്മി നായർ വ്ലോഗ്സ് എന്ന ചാനലിലൂടെ പുതിയ തലമുറയുമായും അവർ സംവദിക്കുന്നു. പാചകം, കരിയർ, കുടുംബവിശേഷങ്ങൾ എന്നിവയെല്ലാം ലക്ഷ്മി നായർ തന്റെ യുട്യൂബ് ചാനലിൽ‌ വഴി പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.

വളരെ വർഷങ്ങൾക്ക് മുമ്പ് തന്നെ പാചകത്തിന്റെ ഭേദങ്ങൾ മലയാളിക്ക് പറഞ്ഞ് കൊടുത്തുകൊണ്ടാണ് ലക്ഷ്മി മലയാളികളുടെ മനസിലേക്ക് എത്തിയത്.

കാണുന്ന കാലം മുതൽ ഇന്നുവരേയും ലക്ഷ്മിയുടെ രൂപത്തിൽ മാറ്റം വന്നിട്ടില്ലെന്നാണ് സ്ഥിരം പ്രേക്ഷകർ പറയാറുള്ളത്. അമ്മയും മുത്തശ്ശിയുമെല്ലാമായിട്ടും ലക്ഷ്മി നായർ ഇപ്പോഴും ചെറുപ്പം കാത്ത് സൂക്ഷിക്കുന്നുണ്ട്. ലക്ഷ്മി പറഞ്ഞ് കൊടുക്കുന്ന വിഭവങ്ങൾ നോട്ടുബുക്കിൽ കുത്തി കുറിച്ച് വെച്ച് വീട്ടിൽ അവയെല്ലാം തയ്യാറാക്കി നോക്കിയിരുന്ന അമ്മമാർ വരെ ഉണ്ടായിരുന്നു.

ചെറുപ്പം മുതൽ കുക്കിങ്ങിനോട് ഒരു പാഷന്‍ ഉണ്ടായിരുന്നു ലക്ഷ്മിക്ക്. മുതിർന്നവർ എങ്ങനെ ഭക്ഷണം ഉണ്ടാക്കുന്നു എന്നറിയാനുള്ള കൗതുകം ഉണ്ടായിരുന്നു.

ഉറപ്പ് തരാൻ കഴിയുന്ന സാഹചര്യമല്ലായിരുന്നു

സ്കൂളിൽ പഠിക്കുന്ന കാലത്ത് സ്വയം അടുക്കളയിൽ കയറി ഭക്ഷണം തയാറാക്കുമായിരുന്നു ലക്ഷ്മി നായർ. പിന്നീട് പുസ്തകം വായിക്കുന്ന അതേ ഇഷ്ടം പാചക പുസ്തകങ്ങളോടും ലക്ഷ്മിക്ക് തോന്നിത്തുടങ്ങി. അങ്ങനെയാണ് പാചകത്തോട് ലക്ഷ്മിക്ക് ഇത്രയേറെ അടുപ്പം വന്നത്.

അടുത്തിടെയാണ് ലക്ഷ്മിയുടെ മകൾ‌ക്ക് ഒറ്റ പ്രസവത്തിൽ മൂന്ന് കുഞ്ഞുങ്ങൾ പിറന്നത്. മൂന്നിരട്ടിയാണ് ഇപ്പോൾ തന്റെ സന്തോഷമെന്നാണ് അന്ന് ലക്ഷ്മി പറഞ്ഞത്.

മകൾ പാർവ്വതിക്ക് ഒറ്റപ്രസവത്തിൽ ജനിച്ച മൂന്ന് കൺമണികളുടെയും ചിത്രങ്ങളും വീഡിയോകളും ലക്ഷ്മി നായർ നേരത്തേയും പുറത്തുവിട്ടിരുന്നു. യുവാൻ, വിഹാൻ, ലയ എന്നിങ്ങനെയാണ് ഇവർക്ക് പേര് നൽകിയിരിക്കുന്നത്.

ഇന്ന് ഏറെ സന്തോഷവതിയാണ്

ഇവരെ കൂടാതെ നാലു വയസുകാരനായ ആയുഷ് എന്ന ഒരു മകനും പാർവതിക്കുണ്ട്. കുഞ്ഞുങ്ങളുടെ ജനനശേഷം മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം മാഞ്ചസ്റ്ററിലാണ് ലക്ഷ്മി നായർ ഉള്ളത്.

കുട്ടികളുടെ വിശേഷങ്ങളും അവർക്കായി ഒരുക്കിയിരിക്കുന്ന മുറിയുടെ ചിത്രങ്ങളും പേരക്കുട്ടികളുമായി പങ്കിടുന്ന സന്തോഷകരമായ നിമിഷങ്ങളുടെ വീഡിയോയും എല്ലാം വ്ലോഗിൽ ലക്ഷ്മി ഉൾപ്പെടുത്താറുണ്ട്.

ഇപ്പോഴിത മൂവർ സംഘത്തിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ലക്ഷ്മി നായർ. മൂന്ന് കൊച്ചുമക്കൾക്കുമായി ലക്ഷ്മി നായർ തന്നെയാണ് പിറന്നാൾ സ്പെഷ്യൽ കേക്കുണ്ടാക്കിയത്.

കൊച്ചുമക്കളെ കുറിച്ച് ലക്ഷ്മി നായർ

ജം​ഗിൾ തീമിലായിരുന്നു പിറന്നാൾ ആഘോഷം. ഒരു വർ‌ഷം കടന്നുപോയിരിക്കുന്നുവെന്നും മകളുടെ കുടുംബത്തോടൊപ്പം നിന്ന് മൂവർ സംഘത്തിന്റെ വളർച്ച കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ലക്ഷ്മി നായർ വീഡിയോയിൽ പറയുന്നുണ്ട്.

കഴിഞ്ഞ ഒരു വർഷം താൻ കൊച്ചുമക്കൾക്കൊപ്പം ചിലവഴിച്ച നല്ല നിമിഷങ്ങളുടെ വീഡിയോയും ലക്ഷ്മി നായർ തന്റെ പുതിയ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ പകർത്തി പങ്കുവെക്കാൻ സാധിക്കുമെന്ന് ഉറപ്പില്ലായിരുന്നുവെന്നും അതാണ് നേരത്തെ തന്റെ പ്രേക്ഷകരോട് പറയാതിരുന്നതെന്നും ലക്ഷ്മി നായർ വീഡിയോയിൽ പറഞ്ഞു.

വൈറലായി പിറന്നാൾ ആഘോഷത്തിന്റെ വീഡിയോ

മൂവർ സംഘത്തിന്റെ പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയും ഇപ്പോൾ ട്രെന്റിങാണ്. തിരുവനന്തപുരം ലോ അക്കാദമിയിൽ പ്രിൻസിപ്പൽ കൂടിയാണ് ലക്ഷ്മി നായർ. പാചകത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിട്ടുള്ള ആളാണ് ലക്ഷ്മി നായർ.

കൈരളി ടിവിയിലെ മാജിക് ഓവൻ, ഫ്‌ലേവേഴ്‌സ് ഓഫ് ഇന്ത്യ എന്നിങ്ങനെ നിരവധി പരിപാടികളും ലക്ഷ്മി അവതരിപ്പിച്ചിട്ടുണ്ട്. വക്കീലായ അജയ് കൃഷ്ണനാണ് ലക്ഷ്മി നായരുടെ ഭർത്താവ്. 1988 മേയ് ഏഴിനായിരുന്നു ഇവരുടെ വിവാഹം. ഇപ്പോൾ മക്കളും കൊച്ചുമക്കളുമെല്ലാമായി സന്തോഷവതിയാണ് ലക്ഷ്മി നായർ.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X