റോഷൻ എന്താ പാവാടയൊക്കെ ഇട്ട്? ലിപ്സ്റ്റിക്കിന്റെ കുറവുണ്ട്; സ്ത്രീകൾക്കും പുച്ഛം, നേട്ടത്തെ അഭിനന്ദിച്ചില്ല!
ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ ലൈം ലൈറ്റിലേക്ക് എത്തുകയും പിന്നീട് ഒരു അഡാർ ലവ് എന്ന സിനിമയിൽ നായക വേഷം ചെയ്ത് വൈറലാവുകയും ചെയ്ത യുവനടനാണ് റോഷൻ അബ്ദുൾ റഹൂഫ്. ഇരുപത്തിയേഴുകാരനായ താരം അഡാർ ലവ്വിനുശേഷം സിനിമകൾ ശ്രദ്ധാപൂർവമാണ് തെരഞ്ഞെടുക്കുന്നത്. അതുകൊണ്ട് തന്നെ വിരലിലെണ്ണാവുന്ന സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളു. അക്കൂട്ടത്തിൽ റോഷൻ ചെയ്ത ഒരു സിനിമ ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം നേടിയിരുന്നു.
സഞ്ജു സുരേന്ദ്രന്റെ ഇഫ് ഓൺ എ വിന്റേഴ്സ് നൈറ്റ് (ഖിഡ്‌കി ഗാവ്) ഹൈലൈഫ് വിഷൻ അവാർഡാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. റോഷന് പുറമെ ഭാനുപ്രിയ ജിതേഷ് റേച്ചൽ സാമുവൽ, ആരതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. കേരളത്തിൽ നിന്ന് ഡൽഹിയിലെത്തുന്ന കമിതാക്കളുടെ അതിജീവന കഥയാണ് ചിത്രത്തിന്റെ പ്രമേയം.

സിനിമ പുരസ്കാരം നേടിയ സന്തോഷം ടീം ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പങ്കിട്ട് റോഷൻ സോഷ്യൽമീഡിയ വഴി തന്റെ പ്രേക്ഷകരെ അറിയിച്ചിരുന്നു. എന്നാൽ ചടങ്ങിൽ റോഷൻ ധരിച്ച വസ്ത്രത്തെ വിമർശിച്ചും പരിഹസിച്ചുമായിരുന്നു ഏറെയും കമന്റുകൾ. വിരലിലെണ്ണാവുന്നവർ മാത്രമാണ് റോഷന്റെ നേട്ടത്ത അഭിനന്ദിച്ചത്. റോഷൻ എന്താ പാവാടയൊക്കെ ഇട്ട്? ലിപ്സ്റ്റിക്കിന്റെ കുറവ് കൂടിയുണ്ട്, നല്ല ചെറുക്കൻ ആയിരുന്നു എന്ത് പറ്റിയോ ചുരിദാർ ഒക്കെ ഇട്ടേക്കുന്നു.
ആരേലും അവന് ഒന്ന് പറഞ്ഞ് കൊടുക്കടാ അവൻ ഇട്ടേകുന്നത് ചുരിദാറാണെന്ന്... എന്നിങ്ങനെ നീളുന്നു കമന്റുകൾ. അശ്ലീലം നിറഞ്ഞ കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്. റോഷൻ പക്ഷെ ഒന്നിനോടും പ്രതികരിച്ചിട്ടില്ല. റോഷന്റെ കമന്റ് ബോക്സ് ശ്രദ്ധയിൽപ്പെട്ട യുട്യൂബർ ഉണ്ണി വ്ലോഗ്സ് ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു.
വസ്ത്രധാരണമെന്ന കാര്യത്തെ ഏറ്റവും ജഡ്ജ്മെന്റലായി നോക്കി കാണുന്ന ഒരു ജനതയാണ് മലയാളികളെന്ന് ആർജെ കൂടിയായിരുന്ന ഉണ്ണി പറയുന്നു. വസ്ത്രധാരണമെന്ന കാര്യത്തെ ഏറ്റവും ജഡ്ജ്മെന്റലായി നോക്കി കാണുന്ന ഒരു ജനതയാണ് മലയാളികൾ. വസ്ത്രധാരണത്തിന്റെ കാര്യത്തിൽ എത്രത്തോളം ജഡ്മെന്റലാണെന്ന് ചോദിച്ച് കഴിഞ്ഞാൽ ഡ്രസ്സ് വെച്ച് ജാതി, മതം, സ്വഭാവം, ജെന്റർ, കുടുംബമഹിമ, സെക്ഷ്വാലിറ്റി എന്നിവ വരെ നോക്കി ആളുകളെ ജഡ്ജ് ചെയ്യും.
കാലം ഒരുപാട് മാറിയെങ്കിലും ഇതെല്ലാം അതേപടി തുടർന്നുകൊണ്ട് പോകുന്ന വലിയൊരു വിഭാഗം ഇവിടെയുണ്ട്. ഇതെല്ലാം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്ത്രീകളെയാണെങ്കിലും പുരുഷന്മാരും അതിൽ നിന്നും ഒട്ടും മോചിതരല്ല. പുരുഷന്മാർ നേരിടുന്ന ജഡ്ജ്മെന്റിന്റെ ലെവൽ ഞാൻ ഒരു കാര്യത്തിലൂടെ കാണിച്ച് തരാം. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഒരു മലയാള സിനിമയ്ക്ക് പുരസ്കാരം കിട്ടിയിരുന്നു.

എത്രപേർ ഇക്കാര്യം അറിഞ്ഞിട്ടുണ്ടെന്ന് അറിയില്ല. പക്ഷെ ആ സിനിമയുടെ ഭാഗമായ സിനിമയിലെ നായകൻ റോഷൻ ആ ചടങ്ങിൽ പങ്കെടുക്കാനായി വസ്ത്രധാരണത്തിൽ ഒരു പരീക്ഷണം നടത്തിയിട്ടുണ്ടായിരുന്നു. അദ്ദേഹം ഒരു മോഡൽ കൂടിയാണ്. പൊതുവെ പുരുഷന്മാരുടെ വസ്ത്രധാരണ രീതിയിൽ കേരളത്തിൽ വലിയ പരീക്ഷണങ്ങളൊന്നും നടക്കാറില്ല. അതുകൊണ്ട് തന്നെ റോഷന്റെ പരീക്ഷണം കണ്ടാൽ വളരെ രസമുള്ളതായി തോന്നി.
ഇങ്ങനെ ചെയ്യാൻ അയാൾക്ക് തോന്നിയല്ലോയെന്ന് തോന്നി. ആ വസ്ത്രത്തിൽ ഒരുങ്ങിയുള്ള ഫോട്ടോകൾ റോഷൻ സ്വന്തം സോഷ്യൽമീഡിയ പേജിൽ പങ്കിട്ടിരുന്നു. ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പുരസ്കാരം കിട്ടിയതിന്റെ സന്തോഷം പങ്കുവെക്കാനാണ് റോഷൻ ആ ഫോട്ടോ പങ്കുവെച്ചത്. ആ പോസ്റ്റിന് ഒട്ടനവധി കമന്റുകൾ വന്നിട്ടുണ്ട്. പക്ഷെ അതിൽ ഒന്ന് പോലും ആശംസ അറിയിച്ചോ അഭിനന്ദിച്ചോ ഉണ്ടായിരുന്നില്ല.
കമന്റുകൾ മുഴുവൻ വസ്ത്രധാരണത്തിന്റെ പേരിൽ പരിഹസിച്ചും അസഭ്യം പറഞ്ഞുമുള്ളതാണ്. സ്ത്രീകൾ അടക്കം റോഷന്റെ ജെന്ററിനേയും സെക്ഷ്വാലിറ്റിയേയും ജഡ്ജ് ചെയ്ത് കമന്റിട്ടിട്ടുണ്ട്. റോഷന്റെ ഡ്രസ്സിനെ പുച്ഛിക്കാനാണ് ഭൂരിഭാഗം പേരും കമന്റ് ബോക്സിൽ എത്തിയത് എന്നും ഉണ്ണി പറയുന്നു.


Click it and Unblock the Notifications











