"നയൻതാര ദുർമന്ത്രവാദം ചെയ്തു, അജിത്ത് പരിഹാരക്രിയക്ക് ക്ഷേത്രങ്ങളിൽ": പറയാൻ നാണമില്ലേയെന്ന് യൂട്യൂബർ
തമിഴകത്ത് ഏറെ ശ്രദ്ധ നേടിയ താര ജോഡിയാണ് നയൻതാരയും അജിത്തും. ബില്ല, ആരംഭം, വിശ്വാസം, ഏകൻ എന്നീ സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവയിൽ ഭൂരിഭാഗവും ഹിറ്റാണ്. എന്നാൽ കഴിഞ്ഞ കുറേ നാളുകളായി നയൻതാരയെയും അജിത്തിനെയും ഒരുമിച്ച് സിനിമകളിൽ കാണാറില്ല. ഇതേക്കുറിച്ച് തമിഴകത്ത് ചില അഭ്യൂഹങ്ങളും പ്രചരിച്ചു. നയൻതാരയുടെ ഭർത്താവ് സംവിധായകൻ വിഘ്നേശ് ശിവൻ അജിത്ത് കുമാറിനെ നായകനാക്കി സിനിമ ചെയ്യാൻ തീരുമാനിച്ചിരുന്നു. പ്രൊജക്ട് പ്രഖ്യാപിച്ചതുമാണ്. ലെെക പ്രൊഡക്ഷൻസായിരുന്നു നിർമാണ കമ്പനി.
എന്നാൽ വിഘ്നേശിനെ പിന്നീട് സംവിധാന സ്ഥാനത്ത് നിന്ന് മാറ്റി. പകരം മഗിഴ് തിരുമേനി സംവിധായകനായെത്തി. വിഘ്നേശിന്റെ കഥ പ്രൊഡക്ഷൻ ഹൗസിന് ഇഷ്ടപ്പെടാത്തതായിരുന്നു കാരണം. ഈ സംഭവത്തിന് ശേഷം നയൻതാരയും അജിത്തും തമ്മിലുള്ള സൗഹൃദത്തിന് കോട്ടം സംഭവിച്ചു എന്നാണ് പുറത്ത് വന്ന അഭ്യൂഹങ്ങൾ.

കഴിഞ്ഞ ദിവസം ഒരു പ്രമുഖ തമിഴ് മാധ്യമത്തിൽ മറ്റൊരു റിപ്പോർട്ടും പ്രചരിച്ചു. തന്റെ ഭർത്താവിനെ അവഗണിച്ചതിന്റെ പേരിൽ നയൻതാര അജിത്തിനും ലെെക പ്രൊഡക്ഷൻസിനുമെതിരെ കൂടോത്രം ചെയ്തു എന്നായിരുന്നു വാർത്ത. ഇത് അജിത്തിന് പ്രശ്നങ്ങളുണ്ടാക്കുന്നെന്നും ലെെക പ്രൊഡക്ഷൻസ് നേരിടുന്ന പ്രതിസന്ധിക്ക് ഇതാണ് കാരണമെന്നും വാർത്തയിൽ പറഞ്ഞു. അടുത്തിടെ അജിത്ത് കേരളത്തിലെത്തിലുൾപ്പെടെ ക്ഷേത്ര ദർശനം നടത്തിയിരുന്നു. പരിഹാരക്രിയകൾക്ക് വേണ്ടിയാണിതെന്നും ഇതിൽ പറഞ്ഞിരുന്നു.
വാർത്ത പെട്ടെന്ന് തന്നെ പ്രചരിച്ചു. എന്നാൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ടിന് നേരെ വ്യാപക വിമർശനം വരുന്നുണ്ട്. തമിഴ്നാട്ടിലെ പ്രമുഖ മാധ്യമത്തിലാണ് ഈ വാർത്ത വന്നതെന്ന് പ്രമുഥ തമിഴ് യൂട്യൂബർ അഹമ്മദ് മീരാൻ പറയുന്നു. നയൻതാരയ്ക്കും അജിത്ത് സാർക്കും ഇടയിൽ അസ്വാരസ്യമുണ്ടെന്ന് ഗോസിപ്പുകളുണ്ടായിരുന്നു. അത് ഗോസിപ്പ് മാത്രമാണ്.

അതും ഇതും ലിങ്ക് ചെയ്ത്, നയൻതാരയുടെ പേര് ഡ്രാഗ് ചെയ്ത് അവർക്കിടയിലെ പ്രൊഫഷണൽ പ്രശ്നത്തെ ബ്ലാക്ക് മാജിക്കായി ചിത്രീകരിക്കുന്നത് നാണംകെട്ട പ്രവൃത്തിയാണെന്ന് അഹമ്മദ് മീരാൻ പറയുന്നു. നയൻതാരയുടെ പേരിൽ എപ്പോഴും ഗോസിപ്പുകൾ വരാറുണ്ട്. തെന്നിന്ത്യയിൽ ഇത് പോലെ ഗോസിപ്പുകൾ നേരിട്ട നടിമാർ വിരളമാണ്. പൊതുവെ ഗോസിപ്പുകൾ നയൻതാര അവഗണിക്കാറാണ് പതിവ്. അപൂർവമായേ പ്രതികരിക്കാറുള്ളൂ. നേരത്തെ പല തവണ അഹമ്മദ് മീരാൻ നയൻതാരയെ വിമർശിച്ചിട്ടുണ്ട്.


Click it and Unblock the Notifications











