'ഇവളെപ്പോലൊരാളെ ഇനി കിട്ടില്ല'; ശരണ്യ നന്ദകുമാർ വിവാഹിതയാകുന്നു, വരൻ കാർത്തിക്ക് സൂര്യയല്ല സീരിയൽ താരം!

കൊവിഡ് കാലത്താണ് യുട്യൂബ് ചാനലുകളുടെ അതിപ്രസരമുണ്ടായത്. ഇന്ന് കേരളത്തിൽ എണ്ണിയാൽ ഒടുങ്ങാത്ത അത്രത്തോളം യുട്യൂബ് ചാനലുകളുണ്ട്. ഫാഷൻ, ബ്യൂട്ടി, പാചകം, യാത്ര, ഫാമിലി വ്ലോ​ഗിങ് തുടങ്ങി പലവിധ മേഖലകളെ അടിസ്ഥാനമാക്കിയുള്ള കണ്ടന്റുകൾ ആളുകളിലേക്ക് എത്തിക്കുന്നവയാണ് അവയിൽ ഏറെയും. യുട്യൂബ് വീഡിയോസിലൂടെ സെലിബ്രിറ്റികളായ ഒരുപാട് താരങ്ങളുണ്ട്. ഇന്ന് മിനിസ്ക്രീനിലും ബി​ഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന പലരും യുട്യൂബ് ചാനലിലൂടെയാണ് പേരും പ്രശസ്തിയും നേടിയത്.

അത്തരത്തില്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിയതായ വ്‌ളോഗറാണ് ശരണ്യ നന്ദകുമാര്‍. കേരളത്തിൽ ഏറെ ആരാധകരുള്ള ലൈഫ് സ്റ്റൈൽ വ്ലോ​ഗറും അവതാരകുമായ കാര്‍ത്തിക് സൂര്യയുടെ അടുത്ത കൂട്ടുകാരിയായ ശരണ്യ വസ്ത്ര ഡിസൈനിങ് ലോകത്തെ വിശാലമായ ഐഡിയാസിനെ കുറിച്ചാണ് തന്റെ ചാനലിലൂടെ സംസാരിക്കുന്നത്.

Saranya Nandakumar

മോഡല്‍ കൂടിയായ ശരണ്യ തന്റെ ചാനലിൽ പങ്കുവെക്കുന്ന വീഡിയോകൾക്കെല്ലാം വലിയ രീതിയിൽ സ്വീകാര്യത ലഭിക്കാറുമുണ്ട്. ആറ് ലക്ഷത്തിന് അടുത്ത് സബ്സ്ക്രൈബേഴ്സുണ്ട് ശരണ്യയുടെ യുട്യൂബ് ചാനലിന്. ഫാഷൻ, ബ്യൂട്ടി കണ്ടന്റുകളാണ് ശരണ്യ പങ്കുവെക്കുന്നതിൽ ഏറെയും. അത്തരത്തിൽ ശരണ്യ പങ്കിട്ട ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

താൻ പ്രണയത്തിലാണെന്നും വൈകാതെ വിവാഹിതയാകുമെന്നും പറഞ്ഞാണ് തന്റെ വരനെ പുതിയ വീഡിയോയിലൂടെ സോഷ്യൽ‌മീഡിയയ്ക്ക് ശരണ്യ പരിചയപ്പെടുത്തിയത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഏറ്റവും പുതിയ സീരിയലായ ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തത്തിലെ നടൻ അനന്തകൃഷ്ണനാണ് ശരണ്യയുടെ വരൻ. വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നത്.

വളരെ മനോഹരമായി ശരണ്യ അനന്തകൃഷ്ണനെ പ്രപ്പോസ് ചെയ്യുന്നതും പുതിയ വീഡിയോയിൽ കാണാം. പലപ്പോഴായി നിങ്ങൾ കേട്ടിട്ടുണ്ടാകും അനന്തുവെന്ന പേര് ഞാൻ പറയുന്നത്. ആ അനന്തു തന്നെയാണ് ഇത് എന്ന് പറഞ്ഞാണ് ശരണ്യ സംസാരിച്ച് തുടങ്ങിയത്. പിന്നീട് പ്രണയ കഥയെല്ലാം വിവരിച്ചത് അനന്തകൃഷ്ണനാണ്. എന്റെ മുഴുവൻ പേര് അനന്തകൃഷ്ണനെന്നാണ്. ഞാൻ ഇപ്പോൾ ഏഷ്യാനെറ്റിലെ ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

സെക്കന്റ് ഹീറോയാണ്. കഥാപാത്രത്തിന്റെ പേര് അർജുൻ എന്നാണ്. ശരണ്യ പ്രപ്പോസ് ചെയ്തപ്പോൾ ഞാൻ ശരിക്കും ഇമോഷണലായി. ശരണ്യയെ ആദ്യം കണ്ടപ്പോൾ മൂക്കുത്തിയാണ് ആദ്യം ശ്രദ്ധിച്ചത്. ശോഭനയുടെ ഫേസ് കട്ടും തോന്നിയിരുന്നു. ഞാൻ ഭയങ്കര ശോഭന ഫാനാണ്. അങ്ങനെയാണ് ഇഷ്ടം തോന്നി തുടങ്ങുന്നത്.

Saranya Nandakumar

എല്ലാത്തിലും ശരണ്യ മോട്ടിവേറ്റ് ചെയ്ത് ഒപ്പം നിൽക്കണമെന്നാണ് എനിക്ക്. പെൺപിള്ളേർ അടുക്കളയിൽ ഒതുങ്ങി നിൽക്കേണ്ടവരല്ല. അവരുടെ കഴിവുകൾ എല്ലാവരും അറിയണം.‍ ആക്ടിങ്ങാണ് എന്റെ പാഷൻ. ശരണ്യയുടെ വീട്ടുകാരുടെ മുന്നിൽ വെച്ചാണ് അവളെ ഞാൻ പ്രപ്പോസ് ചെയ്തത്. ഇവളെപ്പോലൊരാളെ ഇനി എനിക്ക് കിട്ടില്ല.

അതുകൊണ്ട് ശരണ്യയെ എന്ത് വന്നാലും ഞാൻ വിട്ടുകളയില്ലെന്ന് പലപ്പോഴായി എൻരെ കൂട്ടുകാരോട് ഞാൻ പറഞ്ഞിട്ടുണ്ട്. കുഴപ്പങ്ങൾ ഞങ്ങൾ പറഞ്ഞ് ക്ലിയർ ചെയ്യും എന്നാണ് അനന്തകൃഷ്ണൻ ശരണ്യയെ കുറിച്ച് സംസാരിച്ച് പറഞ്ഞത്. കോളേജിൽ വെച്ചാണ് ഞാനും അനന്തുവും ആദ്യമായി മീറ്റ് ചെയ്യുന്നത്. അനന്തുവിനെ മീറ്റ് ചെയ്തശേഷം അദ്ദേഹമാണ് എനിക്ക് ഫാഷൻ എന്താണെന്ന് പറഞ്ഞ് തരുന്നത്. ഫാഷനബിളായി നടക്കണമെന്ന് ആ​ഗ്രഹമുള്ളയാളാണ് അനന്തു.

ഞങ്ങൾ എത്ര വഴക്കടിച്ചാലും ലാസ്റ്റ് പറയുന്ന ഒരേയൊരു കാര്യം എനിക്ക് നീ ഇല്ലാതെ പറ്റില്ലെന്നതാണ് എന്നാണ് പ്രണയ കാലത്തെ കുറിച്ച് സംസാരിച്ച് ശരണ്യ പറഞ്ഞത്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ശരണ്യയ്ക്കും വരനും ആശംസകളുമായി എത്തിയത്. ഒരിടയ്ക്ക് യുട്യൂബർ കാർത്തിക്ക് സൂര്യയുമായി ശരണ്യ പ്രണയത്തിലാണെന്ന തരത്തിൽ ​ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. പക്ഷെ ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.

More from Filmibeat

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X