ക്രെ‍ഡിറ്റ് അടിച്ചുമാറ്റലും ഷോയും; 'അവരെ റിമ പ്രമോട്ട് ചെയ്ത് കണ്ടില്ല, അദ്ദേഹം ഇതൊന്നും ചിന്തിച്ച് കാണില്ല'

By Desk

കല്യാണി പ്രിയദർശൻ സിനിമ ലോകയുടെ ക്രെ‍ഡിറ്റ് അടിച്ച് മാറ്റാൻ റിമയും കൂട്ടരും ശ്രമിച്ചുവെന്നുള്ള തരത്തിൽ സോഷ്യൽമീഡിയയിൽ ചർച്ച നടക്കുന്നുണ്ട്. ചിത്രത്തിന്റെ വിജയത്തിന്റെ ക്രെഡിറ്റ് പാർവതിയേയും ദർശനയേയും പോലുള്ള നടിമാർക്കും അർഹതപ്പെട്ടതാണെന്ന് നൈല ഉഷ പറഞ്ഞത് വൈറലായശേഷമാണ് ചർച്ചകളുടെ തുടക്കം. ഇതുമായി ബന്ധപ്പെട്ട് റിമയും കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. സ്ത്രീ കേന്ദ്രീകൃത സിനിമകൾ ഉണ്ടാകാനും അത് നൽകപ്പെടാനും സാധിക്കുന്നൊരു സ്പെയ്സ് താൻ അടക്കമുള്ളവർ നടത്തിയ സംസാരത്തിലൂടെയാണ് രൂപപ്പെട്ടത് എന്നാണ് റിമ പറഞ്ഞത്.

ഇപ്പോഴിതാ ലോക സിനിമയെ കുറിച്ചും വിവാഹം ട്രാപ്പാണെന്ന് റിമ പറഞ്ഞതിനെ കുറിച്ചും തനിക്കുള്ള അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ് മുൻ ബി​ഗ് ബോസ് താരവും യുട്യൂബറുമായ സായ് കൃഷ്ണ. ഒരു തരത്തിൽ നോക്കിയാൽ റിമയും മറ്റുള്ളവരും ചെയ്തത് ക്രെഡിറ്റ് അടിച്ചുമാറ്റലാണെന്ന് പറയേണ്ടി വരുമെന്ന് സായ് പറയുന്നു.

Rima Kallingal
Photo Credit: Rima Kallingal / nyla usha

മലയാളം എന്നല്ല ഏത് ഭാഷയിലുള്ള ഫിലിം ഇന്റസ്ട്രി എടുത്ത് നോക്കിയാലും മനസിലാകും പുരുഷന്മാർ ഡോമിനേറ്റ് ചെയ്ത് നിൽക്കുന്ന സിനിമകളാണ് ഏറെയും വരുന്നത്. കാരണം അത്തരം സിനിമകൾക്കാണ് കാഴ്ചക്കാർ. പക്ഷെ മലയാളത്തിൽ സ്ത്രീകൾക്ക് പ്രാധാന്യമുള്ള സിനിമകൾ വരുന്നില്ല. നടിമാർക്ക് പ്രാധാന്യം കിട്ടുന്നേയില്ലെന്ന തരത്തിൽ പറഞ്ഞാൽ അത് വല്ലാത്ത വർത്തമാനമായിപ്പോകും. ഹീറോയിൻ കേന്ദ്രീകൃതമായ കല്യാണിയുടെ ലോക മലയാളത്തിലെ ബ്ലോക്ക് ബസ്റ്റർ ഹിറ്റായപ്പോൾ എല്ലാവരുടേയും വിജയമാണെന്ന് നൈല പറയുന്നില്ല.

കുറച്ച് പേർക്ക് മാത്രം ക്രെഡിറ്റ് വീതം വെച്ച് കൊടുത്തിരിക്കുകയാണ്. ഈ വിഷയത്തിൽ സംസാരിച്ചപ്പോൾ റിമ ക്രെഡിറ്റ് പൂർണ്ണമായും അടിച്ചുമാറ്റിയിട്ടില്ല. കുറച്ച് ദുൽഖറിനും സംവിധായകനുമെല്ലാം കൊടുക്കുന്നുണ്ട്. ലോകയുടെ സംവിധായകൻ ഒന്നും ചിന്തിച്ച് ചെയ്ത സിനിമയാവില്ല ഇത്. ലോകയുടെ ടീമിന്റെ കഥയിൽ ചന്ദ്ര എന്നൊരു കഥാപാത്രമുണ്ട്.

അത് ആര് വേണമെങ്കിലും ചെയ്യാമെന്ന രീതിയിലാകും അവർ മനസിൽ തോന്നിയ ത്രഡ് വിപുലീകരിച്ച് എടുത്തിട്ടുണ്ടാവുക. സിനിമയുടെ അണിയറപ്രവർത്തകർ ചിന്തിക്കാത്ത തലത്തിൽ ഇരുന്നാണ് റിമയൊക്കെ സംസാരിക്കുന്നത്. ഇവർ ഒരു സ്പേസ് ഉണ്ടാക്കിയതുകൊണ്ടാണ് ലോക സിനിമ സംഭവിച്ചതെന്നും പറയുന്നുണ്ട്. അങ്ങനെയെങ്കിൽ എന്തുകൊണ്ട് ഒരു ലോകയിൽ മാത്രം സ്ത്രീ കേന്ദ്രീകൃതമായ സിനിമ ഒതുങ്ങിപ്പോയി. ഒരു കൊല്ലത്തിൽ പത്തോ പതിനഞ്ചോ സിനിമകൾ ഈ വിഭാ​ഗത്തിൽ വരണ്ടേ?.

ലോക ​ഹിറ്റായത് കേന്ദ്രകഥാപാത്രം സ്ത്രീയായതുകൊണ്ടല്ല. സിനിമ മൊത്തത്തിൽ നന്നായതുകൊണ്ടാണ്. ലോക ഒരു ബ്രില്യന്റ് വർക്കാണ്. റിമയൊക്കെ ചെയ്തത് ക്രെഡിറ്റ് അടിച്ച് മാറ്റലല്ലേയെന്ന് ചോദിച്ചാൽ അതേയെന്ന് പറയാം. ലോക ഹിറ്റായതുകൊണ്ടാണ് ഇവരൊക്കെ ഈ സിനിമയെ പരി​ഗണിച്ചത്. എന്നാൽ ഹിറ്റാകാതെ തിയേറ്ററിൽ വന്നുപോയ സ്ത്രീ കേന്ദ്രീകൃതമായ ഏതെങ്കിലും സിനിമയെ റിമയോ നൈലയോ പാർവതിയോ അക്കൂട്ടത്തിൽപ്പെട്ടവരോ പ്രമോട്ട് ചെയ്തിട്ടുണ്ടോ?.

Rima Kallingal
Photo Credit: Rima Kallingal / kalyani

കല്യാണി നായികയായ ശേഷം മൈക്കിൽ ഫാത്തിമയും സ്ത്രീ കേന്ദ്രീകൃതമായ സിനിമയായിരുന്നു. അതിനെ ഒന്നും ഇവരാരും പ്രമോട്ട് ചെയ്ത് കണ്ടിട്ടില്ലല്ലോ. പ്രേക്ഷകരുടെ ടേസ്റ്റിന് അനുസരിച്ചാണ് സിനിമ ചെയ്യുന്നത്. ക്രെഡിറ്റ് അടിച്ച് മാറ്റാൻ ശ്രമിച്ചുവെന്ന് പ്രേക്ഷകർക്ക് തോന്നിയെങ്കിൽ അത് റിമയുടെ സംസാരം കൊണ്ടാണ്. അതിൽ പറഞ്ഞ് വെച്ച പല കാര്യങ്ങളും അങ്ങനൊരു തോന്നൽ ഉണ്ടാക്കുന്നു സായ് കൃഷ്ണ പറഞ്ഞു.

വിവാഹത്തെ കുറിച്ചുള്ള റിമയുടെ പ്രസ്താവനയോട് സായ് പ്രതികരിച്ചത് ഇങ്ങനെയാണ്.... വിവാഹം ട്രാപ്പാണെന്ന് റിമ പറയുന്നത് കണ്ടു. ട്രാപ്പാണെന്ന് പറഞ്ഞിട്ട് റിമ അതിൽ നിന്നും രക്ഷപ്പെട്ടിട്ടില്ലല്ലോ. കല്യാണം കഴിച്ചപ്പോൾ രജിസ്റ്ററിൽ ഒപ്പിട്ടതിൽ ഖേദിക്കുന്നുണ്ടെങ്കിൽ തിരിച്ച് വേറൊരു ഒപ്പിടാനുള്ള സൗകര്യം കൂടി മാരേജ് സിസ്റ്റത്തിൽ ഉണ്ടല്ലോ... ഡിവോഴ്സ്. അത് മേടിച്ചിട്ട് റിമയ്ക്ക് ആഷിക്കിനൊപ്പം ജീവിക്കാമല്ലോ. വിവാഹം കഴിക്കാനും ഡിവോഴ്സ് ചെയ്യാനും ഇവിടെ ഓപ്ഷനുണ്ട്. പ്രോ പ്രോ​ഗ്രഷൻ, എക്സ്ട്രീം പ്രോ​ഗ്രഷൻ എന്ന ലെവലിലാണ് ഇവരൊക്കെ ഇത്തരം കാര്യങ്ങളെ വെക്കുന്നത്.

വിവാഹത്തിൽ നല്ലതും ചീത്തയുമുണ്ട്. അതിൽ നല്ലത് എടുത്ത് മുന്നോട്ട് പോകുമ്പോൾ അയാളുടെ കപ്പാസിറ്റിയാണ് വ്യക്തമാകുക. ലിവിങ് ടു​​ഗെതർ ജീവിക്കാനും ഡിവോഴ്സ് ചെയ്ത് ഒപ്പം ജീവിക്കാനുമെല്ലാം ഇവിടെ കഴിയുമല്ലോ. കല്യാണം കഴിച്ചാൽ ഞാൻ ഞാനാല്ലതായി മാറിയെന്ന് തോന്നിയെങ്കിൽ ഡിവോഴ്സ് ചെയ്ത് പോകണമെന്ന് സായ് കൃഷ്ണ പറയുന്നു. ലോകയുടെ കാര്യത്തിൽ നടിമാർ ചെയ്തത് ക്രെഡിറ്റ് അടിച്ച് മാറ്റലും ഷോയുമാണെന്ന് ആളുകളും കുറിച്ചു.

More from Filmibeat

Read more about: rima kallingal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X