റിയാസിനെ യുട്യൂബർ പട്ടിയോട് ഉപമിച്ചുവോ?, ട്രാവൽ വിത്ത് സെബാന്റെ വീഡിയോ അതിരുവിട്ട് പോയെന്ന് സീക്രട്ട് ഏജന്റ്!

വളരെ പരിഹസിച്ച് പല ചീത്തകളും പട്ടിയെ നോക്കി റിയാസിനെ പറയുന്ന തരത്തിൽ പറയുന്നതായും കാണാം. ഇടയ്ക്ക് ​ഗെയിം ചെയിഞ്ചറെയെന്ന് പട്ടിയെ സെബാൻ വിളിക്കുന്നതും വീഡിയോയിൽ കേൾക്കാം

ഉണ്ണി മുകുന്ദന്റെ മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട വിഷയത്തിൽ വാർത്തകളിൽ നിറഞ്ഞുനിന്ന യുട്യൂബ് വ്ലോ​ഗറാണ് സീക്രട്ട് ഏജന്റ്. ഇപ്പോഴിത യുട്യൂബിൽ റിയാസ് സലീമുമായി ബന്ധപ്പെട്ട വിഷയത്തിൽ സീക്രട്ട് ഏജന്റ് പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്.

ട്രാവൽ വിത്ത് സെബാൻ എന്ന യുട്യൂബറാണ് റിയാസ് സലീമിനെ പരിഹസിച്ച് വീഡിയോ പങ്കുവെച്ചത്. ട്രാവൽ വിത്ത് സെബാൻ എന്ന യുട്യൂബർ‌ മുൻ ബി​ഗ് ബോസ് മത്സരാർഥി റിയാസ് സലീമിനെ അപമാനിക്കുന്ന തരത്തിലാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

riyas salim, riyas salim news, riyas salim video, റിയാസ് സലിം, റിയാസ് സലിം വാർത്തകൾ, റിയാസ് സലിം വീഡിയോ

തെരുവിലൂടെ നടന്നുപോകുന്ന പട്ടിയെ റിയാസേ എന്നാണ് ട്രാവൽ വിത്ത് സെബാൻ വിളിക്കുന്നത്. ഒപ്പം വളരെ പരിഹസിച്ച് പല ചീത്തകളും പട്ടിയെ നോക്കി റിയാസിനെ പറയുന്ന തരത്തിൽ പറയുന്നതായും കാണാം. ഇടയ്ക്ക് ​ഗെയിം ചെയിഞ്ചറെയെന്ന് പട്ടിയെ സെബാൻ വിളിക്കുന്നതും വീഡിയോയിൽ കേൾക്കാം.

വീഡിയോ വൈറലായതോടെയാണ് പ്രതികരിച്ച് സീക്രട്ട് ഏജന്റ് എത്തിയത്. 'എനിക്ക് ഈ വീഡിയോ കണ്ടിട്ട് അം​ഗീകരിക്കാൻ സാധിച്ചില്ല. ഈ വീഡിയോ കണ്ടിട്ട് എങ്ങനെ പ്രതികരിക്കണമെന്ന് പോലും എനിക്ക് അറിയില്ല.'

'ഇത്തരം വീഡിയോകൾ വരുമ്പോൾ സ്വാഭാവികമായും ഇതെല്ലാം ഡോ.റോബിന്റെ തലയിലേക്കാണ് പോവുക. കാരണം റോബിനെ സപ്പോർട്ട് ചെയ്യുന്ന ഒരാൾ റിയാസ് സലീമിനെ തെറിവിളിച്ച് വീഡിയോ പങ്കുവെച്ചുവെന്നെ അവസാനം കാണുന്നവർ കരുതൂ.'

'ഇത്തരത്തിൽ ഒരു വീഡിയോ പങ്കുവെച്ചതുകൊണ്ട് എന്താണ് ലാഭമെന്നത് എനിക്ക് മനസിലാവുന്നില്ല. ഞാൻ ഇതേ കുറിച്ച് സെബാനോട് ചോദിച്ചപ്പോൾ താൻ തന്നെ നോക്കുന്ന നായയാണ് അതെന്നാണ് സെബാൻ പറഞ്ഞത്. താൻ ഫുഡ് മേടിച്ച് കൊടുക്കാറുണ്ടെന്നും റിയാസ് എന്നാണ് നായയുടെ പേരെന്നും സെബാൻ എന്നോട് പറഞ്ഞു.'

'പക്ഷെ തമ്പിൽ റിയാസിന്റെ ഫോട്ടോ വെച്ചിട്ടുണ്ട്. കണ്ടിടത്തോളം ഈ വീഡിയോ തെറ്റായിട്ടുള്ളതാണ്. ഞാൻ ഇതേ കുറിച്ച് ചോദിച്ചപ്പോൾ സെബാൻ എന്നോട് വീഡിയോ ഡിലീറ്റ് ചെയ്യണോയെന്ന് ചോദിച്ചു. ഞാൻ പറഞ്ഞതിന്റെ പേരിൽ ഡിലീറ്റ് ചെയ്യേണ്ടതില്ലല്ലോ. ഒരാളെ കൊണ്ട് വീഡിയോ ഡീലിറ്റ് ചെയ്യാൻ പറയാൻ ഞാൻ ആരും അല്ലല്ലോ' എന്നാണ് വിഷയത്തിൽ പ്രതികരിച്ച് സീക്രട്ട് ഏജന്റ് പറഞ്ഞത്.

സീക്രട്ട് ഏജന്റിന്റെ വീഡിയോ വൈറലായതോടെ നിരവധി പേർ കമന്റുമായി എത്തി. 'റോബിന് ഇത്രയും ഹേറ്റേഴ്സുണ്ടാക്കി കൊടുക്കുന്നത് ഇതുപോലെ കൂടെ നടക്കുന്നവരും പിന്നെ നാല് നേരം റോബിനെ പൊക്കി അടിച്ച് വീഡിയോ ചെയ്യുന്നവരുമാണെന്നാണ്' ഒരാൾ കമന്റ് ചെയ്തത്.

riyas salim, riyas salim news, riyas salim video, റിയാസ് സലിം, റിയാസ് സലിം വാർത്തകൾ, റിയാസ് സലിം വീഡിയോ, സീക്രട്ട് ഏജന്റ്, റോബിൻ

'ഒരാളുടെ ഫാൻസ് എന്ന് പറഞ്ഞ് നടക്കുന്ന രീതി തന്നെ മാറേണ്ട സമയമായി' എന്നാണ് മറ്റൊരാൾ വീഡിയോയ്ക്ക് താഴെ കുറിച്ചത്. ബി​ഗ് ബോസ് സീസൺ ഫോറിൽ നിന്നും എഴുപതാം ദിവസം പുറത്തായ മത്സരാർഥിയാണ് റോബിൻ. റോബിൻ പുറത്താകാൻ കാരണം റിയാസാണെന്ന് പറഞ്ഞ് ഇപ്പോഴും റിയാസിനെതിരെ ഹേറ്റ് കമന്റുകൾ വരാറുണ്ട്.

മാത്രമല്ല ഇപ്പോഴും റിയാസും റോബിനും ‌തമ്മിൽ ശീതയുദ്ധം നടക്കുന്നുമുണ്ട്. അടുത്തിടെ നടി ആരതി പൊടിയുമായുള്ള റോബിന്റെ വിവാഹനിശ്ചയം കഴിഞ്ഞശേഷം റിയാസ് ആരതി പൊടി ഡിസൈൻ ചെയ്ത വസ്ത്രത്തെ പരിഹസിച്ച് എത്തിയത് വലിയ വിവാദമായിരുന്നു.

ആരതി പൊടി സ്വന്തമായി ഡിസൈൻ ചെയ്ത വസ്ത്രമല്ലെന്നും കോപ്പിയടിയാണെന്നുമെല്ലാമാണ് റിയാസ് പറഞ്ഞത്. റോബിൻ ഇപ്പോൾ പുതിയ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ആരതി പൊടിയാണ് സിനിമയിൽ‌ നായിക. നടി, മോഡൽ എന്നതിലുപരി സിനിമാ മേഖലയിൽ വരെ കസ്റ്റമേഴസുള്ള ഡിസൈനറാണ് ആരതി പൊടി. വളരെ ചെറുപ്പത്തിൽ തന്നെ സ്വന്തം സ്ഥാപനം ആരതി പൊടി ആരംഭിച്ചിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X