ജാമ്യം വാങ്ങിത്തരാൻ ഉണ്ണി മുകുന്ദൻ വരില്ല; ഫാൻസിനോട് സീക്രട്ട് ഏജന്റ്; 'ദൈവമായി കാണുന്ന മണ്ടൻമാർ'

കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദനെ വിമർശിച്ചതിന്റെ പേരിൽ വധഭീഷണി വന്നെന്ന് സന്തോഷ് കീഴാറ്റൂർ തുറന്ന് പറഞ്ഞത്.

ഉണ്ണി മുകുന്ദനെ വിമർശിച്ചതിന്റെ പേരിൽ തനിക്ക് വന്ന വധഭീഷണിയെക്കുറിച്ച് കഴിഞ്ഞ ദിവസമാണ് നടൻ സന്തോഷ് കീഴാറ്റൂർ സംസാരിച്ചത്. 2021 ൽ ഹനുമാൻ ജയന്തി ആശംയറിയിച്ച് ഉണ്ണി മുകുന്ദനിട്ട പോസ്റ്റിന് കമന്റ് ചെയ്തതിന് ശേഷം വന്ന വിവാദങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.

തന്നെ കൊന്ന് കളയുമെന്ന് വരെ ഭീഷണി വന്നു. താൻ തെറ്റ് സമ്മതിച്ച് പോലും ഉണ്ണി മുകുന്ദൻ വ്യക്തിപരമായി എടുത്തു. പിന്നീട് അഭിമുഖങ്ങളിൽ തന്നെ അറിയാത്ത പോലെയാണ് ഉണ്ണി മുകുന്ദൻ സംസാരിച്ചതെന്നും സന്തോഷ് കീഴാറ്റൂർ പറഞ്ഞു.

 ഉണ്ണി മുകുന്ദനെ ദൈവമായി കാണുന്ന ഒരുകൂട്ടം മണ്ടൻമാരുള്ള നാട്ടിൽ പിന്നെയെന്ത് ചെയ്യാനാ

ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സീക്രട്ട് ഏജന്റ്. തനിക്ക് സമാനമായ അനുഭവം നേരിടുന്നുണ്ടെന്നും ഉണ്ണി മുകുന്ദനെ വിമർശിക്കുന്നവർക്ക് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇപ്പോഴും എനിക്ക് വധഭീഷണികൾ വരുന്നുണ്ട്.

'രാഷ്ട്രീയക്കാർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്, പക്ഷെ അവരിൽ നിന്നും വധ ഭീഷണി വന്നിട്ടില്ല. കേൾക്കുന്നവർ വിചാരിക്കും ഇങ്ങനെ സംഭവിക്കാനിടയില്ല, ഉണ്ണി മുകുന്ദൻ ആരെടേ റോക്കി ഭായിയോ എന്ന്. പക്ഷെ ഉണ്ണി മുകുന്ദനെ ദൈവമായി കാണുന്ന ഒരുകൂട്ടം മണ്ടൻമാരുള്ള നാട്ടിൽ പിന്നെയെന്ത് ചെയ്യാനാ'

ഉണ്ണി മുകുന്ദനുമായി റിലേറ്റഡായ ഓരോ വ്യക്തികൾക്കും സമാന അനുഭവമാണ്

'ഇതിൽ ഉണ്ണി മുകുന്ദനെ നമ്മൾ കുറ്റം പറയുന്നില്ല. ഉണ്ണി മുകുന്ദനുമായി റിലേറ്റഡായ ഓരോ വ്യക്തികൾക്കും സമാന അനുഭവമാണ് അയാളുടെ കൈയിൽ നിന്നും അയാളുടെ ഇഷ്ടപ്പെടുന്നവരുടെ കൈയിൽ നിന്നും വരുന്നത്. എന്ത് മന്ദബുദ്ധി പരിപാടിയാണിത്'

'ഉണ്ണി മുകുന്ദനെ വിമർശിച്ചയാളെ കാെന്ന് കഴിഞ്ഞാൽ ഈ ഉണ്ണി മുകുന്ദൻ ജാമ്യമെടുക്കാൻ സജ്ജീകരണം തയ്യാറാക്കുമോ. നിങ്ങൾ തന്നെ നടക്കേണ്ടി വരും. ഉണ്ണി മുകുന്ദനും ഞാനും തമ്മിലുള്ള പ്രശ്നം ആ കോളിൽ തീർന്നു. പക്ഷെ അത് എസ്കലേറ്റാവുന്നത് ഇവരുടെ തല്ലും കൊല്ലുമെന്നുള്ള ഭീഷണിമൂലമാണ്. ക്വട്ടേഷന്റെ പരിപാടിയുണ്ടോ'

ഞാനനുഭവിക്കുന്ന പ്രശ്നമായതിനാൽ എനിക്ക് പെട്ടെന്ന് മനസ്സിലാവും

'ഉണ്ണി മുകുന്ദന്റെ രാഷ്ട്രീയമെന്താണെന്ന് നമുക്കാർക്കും അറിയില്ല, പറഞ്ഞിട്ടുമില്ല. പക്ഷെ ഉണ്ണി മുകുന്ദനെ രാഷ്ട്രീയവൽക്കരിക്കുന്ന ആളുകൾ ഉണ്ണി നമ്മുടെ ആളാണെന്ന് പറഞ്ഞ് തുടങ്ങുകയാണ്. ഇത് തന്നെയാണ് എന്റെ കാര്യത്തിലും സംഭവിച്ചത്'

'ഇത് ഞാനനുഭവിക്കുന്ന പ്രശ്നമായതിനാൽ എനിക്ക് പെട്ടെന്ന് മനസ്സിലാവും. ഈ ഉണ്ണി മുകുന്ദനുമായിട്ട് എന്ത് പ്രശ്നം വരുന്നുണ്ടെങ്കിലും വധഭീഷണി വരുന്നുണ്ടെന്നത് സത്യമാണ്. ഇതിന് മുമ്പും ഉണ്ണി മുകുന്ദനെക്കുറിച്ച് വീഡിയോ ചെയ്ത ആളുകൾ പറഞ്ഞിട്ടുണ്ട്'

ഇനിയൊരു റിസ്കെടുക്കാൻ ചാൻസില്ല

'ജോലി നഷ്ടപ്പെടുത്താൻ നോക്കിയെന്നൊക്കെ. ഉണ്ണി മുകുന്ദനല്ല ഇത് ചെയ്യുന്നത്. ഉണ്ണി മുകുന്ദനെ ചുറ്റിപ്പറ്റി നടക്കുന്ന ആളുകളാണ്. ചിലപ്പോൾ ഇത് ഉണ്ണി മുകുന്ദന്റെ ശത്രുക്കൾ ചെയ്യുന്നതാവും. ഇത്തരം പ്രശ്നങ്ങൾ ഇനിയുണ്ടാവാൻ ഒരുപക്ഷെ സാധ്യതയില്ല'

'ഇനിയൊരു റിസ്കെടുക്കാൻ ചാൻസില്ല. പക്ഷെ മിണ്ടാതിരിക്കാൻ ചാൻസില്ല. കാരണം ആളുടെ പ്രകൃതം അങ്ങനെയാണ്. ചിലപ്പോൾ വേറൊരു രീതിയിൽ ആർക്കെങ്കിലും പണി കൊടുക്കും,' സീക്രട്ട് ഏജന്റ് പറഞ്ഞതിങ്ങനെ.

നേരത്തെ ഉണ്ണി മുകുന്ദന്റെ മാളികപ്പുറം എന്ന സിനിമയെ വിമർശിച്ചിന്റെ പേരിൽ സീക്രട്ട് ഏജന്റിനെ നടൻ തെറി പറഞ്ഞിരുന്നു. പിന്നീട് ഉണ്ണി ഇതിൽ മാപ്പ് പറയുകയും ചെയ്തു. അടുത്ത നാളുകളിലായി ഉണ്ണി മുകുന്ദൻ തുടരെ വിവാദങ്ങളിലാണ്.

More from Filmibeat

Read more about: unni mukundan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X