ഈ കിളവന് ആർത്തി മൂത്ത് ഭ്രാന്തായെന്ന കമന്റ് ഞാൻ കണ്ടു, അമ്പലമുറ്റത്തെ ലിപ്‌ലോക്കിനെ പറ്റി അച്ചായനും ഭാര്യയും
പെട്ടെന്ന് ഒരു ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രശസ്തിയിലേക്ക് വളര്‍ന്ന നിരവധി താരങ്ങളുണ്ട്. അങ്ങനെ യൂട്യൂബര്‍ തൊപ്പിയുടെ സുഹൃത്തായി ശ്രദ്ധേയനായ അച്ചായനെ ഒരുവിധം ആളുകള്‍ക്കും അറിയാം. കഴിഞ്ഞ ദിവസം രഹസ്യമായി വിവാഹിതനായതിന്റെ പേരിലാണ് അച്ചായന്‍ എന്ന് വിളിക്കുന്ന സോജന്‍ വര്‍ഗീസ് എയ്ഞ്ചല്‍ വാര്‍ത്തകളില്‍ നിറയുന്നത്.
അമ്പലത്തില്‍ വെച്ച് ചെറിയൊരു പെണ്‍കുട്ടിയെ താലിക്കെട്ടിയ ശേഷമുള്ള ചിത്രങ്ങളായിരുന്നു പുറത്ത് വന്നത്. എന്നാല്‍ അമ്പലമുറ്റത്ത് വെച്ച് ഭാര്യയെ ചുംബിക്കുകയുമൊക്കെ ചെയ്തതിന്റെ പേരില്‍ വ്യാപക വിമര്‍ശനങ്ങളും ഇവര്‍ക്ക് നേരിടേണ്ടതായി വന്നിരുന്നു. പെണ്‍കുട്ടിയ്ക്ക് 25 വയസേ ഉള്ളു എന്നതും ചിലര്‍ പ്രശ്‌നമായി ചൂണ്ടിക്കാണിച്ചു. എന്നാല്‍ പെട്ടെന്നുണ്ടായ വിവാഹത്തെ കുറിച്ച് ജാങ്കോ സ്‌പേസ് ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയാണ് അച്ചായനും ഭാര്യ ആതിരയും.

ആതിരക്കുട്ടിയും ഞാനും വിവാഹം കഴിച്ചതിന് ശേഷമുള്ള വീഡിയോയുടെ താഴെ ഒത്തിരി കമന്റുകള്‍ വന്നിട്ടുണ്ട്. 'എടാ, ഇവിടെ സൗന്ദര്യവും പ്രണയവുമൊന്നുമല്ല മുഖ്യം. പണമാണെന്നാണ്,' അതിലൊരു കമന്റ്. എന്റെ പ്രിയപ്പെട്ട പൊതുജനമേ എന്റെ കൈയ്യില്‍ പത്ത് പൈസയില്ല. പണം കണ്ടിട്ടൊന്നുമല്ല, അവളെന്റെ ജീവിതത്തിലേക്ക് വന്നത്. ഒരു മനുഷ്യന്റെ സിറ്റുവേഷന്‍ മനസിലാക്കി കഴിഞ്ഞപ്പോള്‍ കൂടെ നില്‍ക്കാമെന്നൊരു വാക്ക് പറഞ്ഞു. പ്രണയിക്കാനൊന്നും പറ്റില്ല, കല്യാണം കഴിക്കാന്‍ പറ്റുമോന്ന് ഞാന്‍ ചോദിച്ചു. തമാശയ്ക്കാണോ സീരിയസായിട്ടാണോന്ന് അറിയില്ല, പുള്ളിക്കാരി എന്നോട് നാളെ കല്യാണം കഴിക്കാന്‍ പറ്റുമോന്നാണ് തിരിച്ച് ചോദിച്ചത്.
ആ ചോദ്യത്തിനുള്ള ഉത്തരമാണ് ഞങ്ങള്‍ ഇന്നലെ കല്യാണം കഴിച്ച് കാണിച്ചത്. അത്രയും കുറഞ്ഞ സമയം കൊണ്ട് എടുത്ത തീരുമാനമായിരുന്നു. എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ വിളിച്ചിട്ട് നീ കല്യാണം കഴിച്ച കാര്യം ഞങ്ങളെ അറിയിച്ചില്ലല്ലോ എന്ന് ചോദിക്കുകയാണ്. ഈ കുട്ടിയുടെ കഴുത്തില്‍ താലിവെക്കുന്നത് വരെ ഇത് നടക്കുമോ എന്ന് എനിക്കും ഉറപ്പില്ലായിരുന്നു.
മരടിലെ രജിസ്റ്റര്‍ ഓഫീസില്‍ പോയി വിവാഹം കഴിക്കാനുള്ള പ്രൊസിജ്യൂര്‍ എന്താണെന്ന് ചോദിച്ചിരുന്നു. ഒരു മാസം നോട്ടീസ് പിരീഡ് വേണമെന്നാണ് അവര്‍ പറഞ്ഞത്. വിദേശ രാജ്യത്തേക്ക് പോകാനാണെങ്കിലും ഒരു മാസത്തെ സമയം വേണം. അങ്ങനെയാവുമ്പോള്‍ ഇവള്‍ക്ക് കൊടുത്ത വാക്ക് പാലിക്കാന്‍ സാധിക്കില്ലല്ലോ. പിന്നെ വിവാഹം കഴിക്കാന്‍ എന്താണ് വഴിയെന്ന് ആലോചിച്ചപ്പോഴാണ് രണ്ട് അമ്പലങ്ങളുടെ കാര്യം അറിയുന്നത്. രണ്ട് മാലയൊക്കെ വാങ്ങി വെച്ചതോണ്ട് സംഭവം കളറായി.
ഇത്രയും വയസുള്ളവന് പ്രായം കുറഞ്ഞ പെണ്‍കുട്ടിയെ കിട്ടിയെന്ന് പറഞ്ഞാണ് ബഹളം നടക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ട്രോളുകളാണ്. അവരോട് എനിക്ക് പറയാനുള്ളത്, നിങ്ങളൊക്കെ ട്രൈ ചെയ്യൂ. തീര്‍ച്ചയായും നിങ്ങള്‍ക്കും പെണ്‍കുട്ടിയെ കിട്ടുമെന്നാണ്. ഈ പൊട്ടന് എങ്ങനെ പെണ്ണ് കിട്ടിയെന്ന് ചോദിക്കുന്നവരോട് ഞാന്‍ ട്രൈ ചെയ്തു, എന്റെ ട്രൈയില്‍ ഇവള്‍ വീണു എന്നേ പറയാനുള്ളു.
ഒരുപാട് മുന്‍പേ ആതിരയുമായി പരിചയമുണ്ടായിരുന്നു. അമ്മയുടെ അസുഖത്തെ കുറിച്ചൊക്കെ ഇവള്‍ എന്നോട് ചോദിക്കാറുണ്ട്. ഞാനിവിടെ ഒറ്റയ്ക്ക് ഉള്ളതിനാല്‍ അമ്മയെ നോക്കാനൊക്കെ ഒരാളെ വേണമായിരുന്നു. അങ്ങനെയാണ് ഇവള്‍ വരുന്നത്. ആതിരയെ ഏല്‍പ്പിച്ചിട്ട് എനിക്ക് തോന്നിയത് പോലെ പോകാന്‍ പറ്റുമായിരുന്നു. ഇവര്‍ തമ്മിലാണ് ആദ്യം കണക്ഷനായത്. ഞങ്ങളുടെ ബന്ധത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കൈകള്‍ അമ്മയുടേതാണെന്ന് പറയാന്‍ കാരണം ഇതാണെന്ന് അച്ചായന്‍ പറയുന്നു.
നേരത്തെ ഉണ്ടായിരുന്ന ലവര്‍ പോയതോട് കൂടി ഭക്ഷണമൊന്നും കഴിക്കാതെ ഞാന്‍ ഫുള്‍ വെള്ളമടിയായിരുന്നു. ഭയങ്കര ഡിപ്രെഷനിലായി പോയി. ലവ്വര്‍ ഇല്ലാത്തത് കൊണ്ടാണ് നിങ്ങളിങ്ങനെ പാട് പെടുന്നതെങ്കില്‍ എന്നെ അങ്ങനെ കണ്ടൂടേ എന്ന് ഇവള്‍ ചോദിച്ചു. ഞാനത് കേട്ട് ഞെട്ടി. മാത്രമല്ല തന്റെ വീട്ടില്‍ സംസാരിച്ച് നോക്കാമെന്ന് ഒക്കെ ഇവള്‍ പറഞ്ഞു. എന്നെ ആശ്വസിപ്പിക്കാന്‍ വേണ്ടി പറഞ്ഞതാണെന്നാണ് കരുതിയത്.പക്ഷേ അങ്ങനെയായിരുന്നില്ല. ഇവള്‍ സീരിയസായിട്ടാണ് പറഞ്ഞത്.

പരിചയപ്പെട്ടതിന് ശേഷം സംസാരിച്ചപ്പോഴാണ് കാണുന്നത് പോലെയല്ല അച്ചായന്റെ സ്വഭാവമെന്നും പാവമാണെന്നും മനസിലായതെന്ന് ആതിര പറയുമ്പോള്‍ തന്നെ കുറിച്ച് ആളുകളുടെ ധാരണയെ പറ്റി സോജനും സംസാരിച്ചു. എന്റെ ലുക്ക് വെച്ച് ഞാനൊരു ക്രൂരനാണെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. ശരിക്കും മാടപ്രാവാണ് ഉള്ളില്‍. കമന്റിടുന്നവരും അതൊന്ന് മനസിലാക്കിയാല്‍ മതി. എത്രത്തോളം കമന്റ് വന്നാലും ഞാന്‍ വളരുകയുള്ളുവെന്ന് അവര്‍ക്ക് മനസിലാവില്ല.
എന്റെ വൈബിന് അനുസരിച്ചുള്ള ഒരാളെ കിട്ടിയപ്പോള്‍ ഇത് പോയാല്‍ ഇനി പണി പാളുമെന്ന് തോന്നി. ഇങ്ങനൊരു സംഭാഷണം കൂടി കഴിഞ്ഞതോടെ എന്നാല്‍ കെട്ടിയേക്കാമെന്ന് തീരുമാനിച്ചു. തൊപ്പിയാണ് എല്ലാ കാര്യങ്ങളും സ്വന്തം അനിയനെ പോലെ മുന്നില്‍ നിന്ന് ചെയ്ത് തന്നത്. വിവാഹം കഴിയുന്നത് വരെ കാര്യങ്ങളൊക്കെ ഉഷാറായിരുന്നു. അതിന് ശേഷമാണ് കമന്റുകള്‍ വരാന്‍ തുടങ്ങിയത്. ഇന്നലെ ഹണിമൂണ്‍ ട്രിപ്പിനെ കുറിച്ചൊരു പോസ്റ്റ് ഇട്ടിരുന്നു. അതിന് താഴെ ആളുകളുടെ രോധനമായിരുന്നു.
കള്ളകിളവന്‍ എന്നാണ് ആളുകള്‍ അച്ചായനെ വിളിക്കുന്നത്. പക്ഷേ അദ്ദേഹം കിളവനൊന്നുമല്ല. ഭംഗി നോക്കിയല്ലല്ലോ, മനസ് നോക്കിയാണ് സ്‌നേഹിക്കുന്നതെന്നും ഭാര്യ പറയുന്നു. ഇത്രയും മതിയല്ലോ എന്നാണ് അച്ചായന്‍ ചോദിക്കുന്നത്.
തങ്ങളെ കുറിച്ച് വരുന്ന നെഗറ്റീവ് കമന്റുകളൊന്നും ഇവള്‍ നോക്കാറില്ല. പക്ഷേ ഞാനാണ് ഇവളെ വിളിച്ച് കാണിച്ച് കൊടുക്കുന്നത്. കാരണം കുറച്ച് കഴിഞ്ഞ് ഇവളായി ഇതൊക്കെ വായിക്കുമ്പോള്‍ ഒരു ട്രോമയായി പോകും. മുന്‍പ് എനിക്കും അങ്ങനെ അനുഭവമുള്ളതാണ്. അന്ന് ഭയങ്കര വേദന തോന്നിയെങ്കിലും പിന്നീട് അതൊക്കെ ശീലമായി. എനിക്ക് വന്ന കമന്റുകള്‍ക്ക് തെറിക്കുത്തരം മുറിപത്തല്‍ എന്ന് പറയുന്നത് പോലെ മറുപടി കൊടുത്തിരുന്നു. അതോടെ സമാധാനമായി.
അമ്പലത്തില്‍ വെച്ച് ലിപ്‌ലോക്ക് ചെയ്തത് വിവാദമായി. അത് ആ മൂഡില്‍ നില്‍ക്കുമ്പോള്‍ ക്യാമറമാന്‍ പറഞ്ഞത് കൊണ്ട് ചെയ്തതാണ്. സാധാരണ കല്യാണങ്ങളിലൊക്കെ അങ്ങനെ ചെയ്യുന്നതാണെന്നും അതില്‍ കുഴപ്പമൊന്നുമില്ല ചെയ്‌തോളാനും പറഞ്ഞു. അവര്‍ക്ക് പല കല്യാണങ്ങളിലും അങ്ങനെ ചെയ്ത് അനുഭവമുള്ളതാണല്ലോ. നമ്മളും അത്രയേ വിചാരിച്ചുള്ളു.
ആര്‍ത്തി മൂത്ത് ആ കിളവന് ഭ്രാന്ത് ആയതാണെന്നാണ് എനിക്ക് വന്നൊരു കമന്റ്. ആവശ്യത്തിന് കഴിച്ച് തൃപ്തി വന്നിട്ടുള്ളത് കൊണ്ട് അതില്‍ ആര്‍ത്തിയൊന്നുമില്ല. ആക്രാന്തവുമില്ല. ഞാന്‍ അങ്ങനൊരു മനുഷ്യനുമല്ല. ക്യാമറമാന്‍ ചോദിച്ചപ്പോള്‍ സാധാരണ വിവാഹഫോട്ടോ പോലെ ചെയ്തുവെന്നേയുള്ളു. ഇതിന് വരുന്ന കമന്റിനോടൊന്നും പ്രതികരിക്കാനില്ല. എന്ത് വേണമെങ്കിലും പറഞ്ഞട്ടോ, എനിക്കതില്‍ കുഴപ്പമില്ല. ലിപ്‌ലോക് പ്രീവെഡിങ്ങിലൊക്കെ ആളുകള്‍ ചെയ്യുന്നതാണ്. ഞങ്ങള്‍ക്ക് അതൊന്നുമില്ലാത്തത് കൊണ്ട് വിവാഹത്തിന് ശേഷം കൊടുത്തു എന്നേയുള്ളു.
തൊപ്പിയുമായിട്ടുള്ള ബന്ധത്തെ കുറിച്ചും സോജന്‍ സംസാരിച്ചു. ഞാനും അവനും തമ്മിലുള്ള ബന്ധമെന്താണെന്ന് ചോദിച്ചാല്‍ ഇമോഷണലാവും. ഞാന്‍ തൊപ്പിയുടെ കാശ് കൊണ്ട് ജീവിക്കുന്നു, തൊപ്പിയുടെ വാലില്‍ തൂങ്ങി നടക്കുന്നു എന്നൊക്കെ ആളുകള്‍ പറയാറുണ്ട്. അതിനെക്കാളുമൊക്കെ അപ്പുറമൊരു ബന്ധമുണ്ട്. കാശും പദവിയും കൊണ്ടല്ല ആ ബന്ധമുണ്ടാവുന്നത്. അതിന് എന്ത് വിശദീകരണമാണ് കൊടുക്കേണ്ടത്. സഹോദരന്‍ എന്നതിലുമപ്പുറമാണ് ആ ബന്ധം. ഞങ്ങളില്‍ ഒരാള്‍ മരിക്കുന്നത് വരെ അതിനെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല.


Click it and Unblock the Notifications