Don't Miss!
- News
ലഹരിക്കടത്ത് ; ആലപ്പുഴ സിപിഎമ്മില്‍ വീണ്ടും നടപടി, പ്രതിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി
- Sports
അമ്പമ്പോ, സച്ചിന്റെ ലോക റെക്കോര്‍ഡ് തകര്‍ക്കുമോ ഗില്‍? അറിയാം
- Lifestyle
യോഗയിലെ ട്വിസ്റ്റുകള്‍ നിസ്സാരമല്ല: വഴക്കവും മികച്ച ദഹനവും ഞൊടിയിടയില്‍
- Finance
ഇന്നത്തെ ആയിരം നാളെ ലക്ഷങ്ങളായി കയ്യിലിരിക്കും; 50 മാസം കൊണ്ട് 5 ലക്ഷം കീശയിലാക്കാൻ ഈ ചിട്ടി ചേരാം
- Automobiles
ഇനി ഒട്ടും ലെയ്റ്റാവില്ല! ജിംനി 4x4 എസ്യുവിയുടെ ലോഞ്ച് ടൈംലൈൻ പങ്കുവെച്ച് മാരുതി
- Technology
കഴുത്തറപ്പാണെന്ന് കരുതി റീചാർജ് ചെയ്യാതിരിക്കാൻ കഴിയുമോ? എയർടെൽ ഓഫർ ചെയ്യുന്ന ഒടിടി പ്ലാനുകൾ
- Travel
ആറാടുകയാണ്! നിറങ്ങളിൽ മുങ്ങിക്കുളിച്ച ഇന്ത്യയിലെ തെരുവുകൾ!
ഒന്നായിട്ട് ഒരു വര്‍ഷം! കുടുംബാംഗങ്ങള്‍ക്കൊപ്പം വിവാഹവാര്‍ഷികം ആഘോഷിച്ച് മൃദുലയും യുവ കൃഷ്ണയും
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് മൃദുല വിജയ്യും യുവ കൃഷ്ണയും. ഇരുവരും വിവാഹജീവിതത്തിലും ഒന്നിച്ചത് ആരാധകര്‍ക്ക് ഇരട്ടിമധുരമായി. 2021 ജൂലൈ എട്ടിനായിരുന്നു ഇരുവരുടെയും വിവാഹം. കോവിഡ് കാലത്തായിരുന്നു വിവാഹവും വിവാഹനിശ്ചയവുമെല്ലാം നടന്നത്.
വിവാഹത്തിന് ശേഷമുള്ള ജീവിതത്തിലെ സന്തോഷനിമിഷങ്ങളെല്ലാം മൃദുലയും ഭര്‍ത്താവ് യുവ കൃഷ്ണയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. തങ്ങളുടേത് പ്രണയവിവാഹമല്ലെന്നും പൊതുസുഹൃത്തായ രേഖ സതീഷ് വഴിയാണ് ആലോചന വന്നതെന്നും മൃദുല വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ പുതിയ അതിഥിയെ കാത്തിരിക്കുകയാണ് യുവയും മൃദുലയും. അടുത്തിടെയാണ് തങ്ങളുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞതിഥി കൂടി വരുന്ന താരം ഇരുവരും ആരാധകരെ അറിയിച്ചത്. അമ്മയാകാന്‍ തയ്യാറെടുക്കുന്നതിനാല്‍ അഭിനയത്തില്‍ നിന്ന് മൃദുല ചെറിയൊരു ഇടവേള എടുത്തിട്ടുണ്ട്. ഇനി കുഞ്ഞ് ജനിച്ച് അഞ്ചോ ആറോ മാസത്തിന് ശേഷമേ അഭിനയിക്കാനെത്തൂ.
കഴിഞ്ഞ എട്ടാം തീയതിയായിരുന്നു ഇരുവരുടെയും ഒന്നാം വിവാഹവാര്‍ഷികം. വിവാഹവാര്‍ഷികദിനത്തില്‍ ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത കുറിപ്പുകള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു.

'നല്ലൊരു ജീവിത പങ്കാളിയെ എനിക്ക് തന്നതിന് നന്ദി. പരിശുദ്ധമായ പ്രണയത്തിന്റെയും ആനന്ദത്തിന്റെയും 365 ദിവസങ്ങള്‍. എന്റെ എട്ടായിയ്ക്ക് ഒന്നാം വിവാഹ വാര്‍ഷിക ആശംസകള്‍'.. എന്നായിരുന്നു മൃദുലയുടെ കുറിപ്പ്. യുവയുടെ കൂടെയിരിക്കുന്ന പുതിയ ഫോട്ടോയുമായിട്ടാണ് നടി എത്തിയത്. ഇതേ ചിത്രം പങ്കുവെച്ച് ഭാര്യയ്ക്ക് ആശംസ അറിയിച്ച് യുവയും എത്തി. 'എന്റെ ബെറ്റര്‍ ഹാഫിന് വിവാഹ വാര്‍ഷിക ആശംസകള്‍' എന്നാണ് യുവ എഴുതിയത്.
അതേസമയം ഒന്നാം വിവാഹവാര്‍ഷികം ആര്‍ഭാടമായിത്തന്നെയാണ് മൃദുലയും യുവയും ആഘോഷിച്ചത്. കുടുംബാംഗങ്ങള്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം കേക്ക് മുറിയ്ക്കുന്നതിന്റെയും സമ്മാനങ്ങള്‍ കൈമാറുന്നതിന്റെയും ചിത്രങ്ങള്‍ ഇരുവരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.

തൂവെള്ള നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് കേക്ക് മുറിയ്ക്കാനെത്തിയ ഇരുവരുടെയും ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. മൃദുലയുടെ സഹോദരി പാര്‍വ്വതിയും ഭര്‍ത്താവും അവരുടെ കുഞ്ഞും ഒപ്പമുണ്ടായിരുന്നു.
യുവ നല്കിയ സമ്മാനത്തിന്റെ ചിത്രങ്ങളും മൃദുല കഴിഞ്ഞ ദിവസം പങ്കുവച്ചിരുന്നു. പാദസരമാണ് യുവ മൃദുലയ്ക്ക് സമ്മാനമായി നല്‍കിയത്. കാലില്‍ പാദസരമിട്ടിരിക്കുന്ന ചിത്രം മൃദുല കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമില്‍ സ്റ്റോറിയായി ഇട്ടിരുന്നു. പുതിയ ചിത്രങ്ങളില്‍ മൃദുലയ്ക്ക് പാദസരം ഇട്ടു നല്കുന്ന യുവയേയും കാണാം.

തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ഏഴാം മാസത്തില്‍ മൃദുലയെ വീട്ടിലേക്ക് കൊണ്ടുപോകുന്ന ചടങ്ങുകളും താരം യൂട്യൂബിലൂടെ പങ്കുവച്ചിരുന്നു. ഇടയ്ക്ക് ഫോട്ടോഷൂട്ടുകളുമായും താരങ്ങള്‍ എത്താറുണ്ട്. മൃദുലയുടെ ചിത്രങ്ങള്‍ക്കെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
-
വീട്ടില്‍ എതിര്‍ത്താല്‍ കല്യാണം കഴിക്കില്ലെന്ന് തീരുമാനിച്ചിരുന്നു; ചക്കിക്കൊത്ത ചങ്കരനെന്ന് എല്ലാവരും പറഞ്ഞു
-
എനിക്ക് സങ്കടം വന്നു; മഞ്ജുവിനെ ചേർത്ത് പിടിച്ച് അമ്മ ഗിരിജ; എന്നും ഇത് പോലെ നിലനിൽക്കട്ടെയെന്ന് ആരാധകർ
-
ഭര്ത്താക്കന്മാര് ഈ നടിമാരുടെ കൂടെ അഭിനയിക്കരുത്; താരപത്നിമാരുടെ വാശിയ്ക്ക് കാരണമായി മാറിയ സംഭവമിങ്ങനെ