യുവകൃഷ്ണ മൃദുലയ്ക്ക് സ്വന്തം, രോഹിത്തിന്റെ കൈപിടിക്കാന്‍ എലീന പടിക്കല്‍, ഇനിയങ്ങോട്ട് വിവാഹമേളമാണ്

സ്‌ക്രീനിലെ പ്രകടനത്തിനും അപ്പുറത്ത് താരങ്ങളുടെ വ്യക്തി ജീവിതത്തിലെ വിശേഷങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. വിവാഹവും പ്രണയവും കുട്ടികളുടെ ജനനവുമൊക്കെ വാര്‍ത്തയാവുന്നതിന് പിന്നിലെ കാരണവും ഇതാണ്. സിനിമയിലെ കാര്യങ്ങളെക്കുറിച്ച് മാത്രമല്ല സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും പലരും പങ്കുവെക്കാറുണ്ട്. ഇത്തരത്തിലുള്ള വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുമുണ്ട്. സോഷ്യല്‍ മീഡിയയുടെ വരവോടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ അറിയാനുള്ള അവസരവും വന്നുചേരുകയായിരുന്നു.

താരവിവാഹങ്ങള്‍ എന്നും പ്രേക്ഷകര്‍ ആഘോഷമാക്കി മാറ്റാറുണ്ട്. രഹസ്യമായും പരസ്യമായുമൊക്കെയുള്ള വിവാഹങ്ങളെല്ലാം വാര്‍ത്തയാവാറുമുണ്ട്. വിവിധ പരമ്പരകളിലൂടെയും പരിപാടികളിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയ താരങ്ങള്‍ വിവാഹത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് ഇപ്പോള്‍. മഞ്ഞില്‍ വിരിഞ്ഞ പൂവിലെ നായകനായ യുവകൃഷ്ണയും പൂക്കാലം വരവായി നായിക മൃദുല വിജയും വിവാഹിതരാവുകയാണെന്നുള്ള വിവരം പുറത്തുവന്നത് കഴിഞ്ഞ ദിവസമായിരുന്നു. ഇതിനിടയിലാണ് എലീന പടിക്കലും തന്റെ പ്രണയസാഫല്യത്തെക്കുറിച്ച് പറഞ്ഞത്. മിനിസ്‌ക്രീന്‍ താരങ്ങളുടെ പ്രണയവിശേഷങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

യുവയും മൃദുലയും

യുവയും മൃദുലയും

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പരിചിതരായ താരങ്ങളാണ് യുവകൃഷ്ണയും മൃദുല വിജയും. സീരിയലിനായി ഇതുവരെ ഒരുമിച്ചിട്ടില്ലെങ്കിലും ജീവിതത്തില്‍ ഒന്നിക്കുകയാണ് ഇരുവരും. കഴിഞ്ഞ ദിവസമായിരുന്നു ഇവരുടെ വിവാഹവാര്‍ത്ത പുറത്തുവന്നത്. പക്കാ അറേഞ്ചഡാണ് വിവാഹമെന്നും ഇവര്‍ പറഞ്ഞിരുന്നു. രേഖ രതീഷ് വഴിയാണ് യുവയുടെ ആലോചന വന്നത്. ജാതകം ചേര്‍ന്നതോടെയാണ് വിവാഹം തീരുമാനമായത്. സ്റ്റാര്‍ മാജിക്കില്‍ അദ്ദേഹവും വന്നിട്ടുണ്ടെങ്കിലും ഇതുവരെ ഒരുമിച്ച് പരിപാടി ചെയ്തിട്ടില്ലെന്നായിരുന്നു മൃദുല പറഞ്ഞത്. ജനുവരിയിലായിരിക്കും ഇവരുടെ വിവാഹമെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

പ്രണയമല്ല

പ്രണയമല്ല

പ്രണയവിവാഹമായിരിക്കും ഇവരുടേതെന്നായിരുന്നു ആരാധകര്‍ കരുതിയത്. വിവാഹ വാര്‍ത്ത വൈറലായി മാറിയതിന് ശേഷമായാണ് പ്രതികരണവുമായി താരങ്ങളെത്തിയത്. ഞങ്ങള്‍ ഇരുവര്‍ക്കുമിടയിലെ കോമണ്‍ സുഹൃത്താണ് രേഖ രതീഷ്. നിങ്ങള്‍ക്ക് ഒന്നിച്ചൂടേയെന്ന് യുവന്‍ ചേട്ടനോട് ചോദിച്ചത് ചേച്ചിയായിരുന്നു. നോക്കാമെന്ന് കരുതുകയായിരുന്നു പിന്നീട്. വീട്ടുകാര്‍ സംസാരിച്ച്, ജാതകം നോക്കി തീരുമാനിക്കുകയായിരുന്നു. പരിചയപ്പെട്ട് ഒരു വര്‍ഷം കഴിയുന്നതിനിടയിലാണ് വിവാഹം തീരുമാനമായതെന്നും മൃദുല പറഞ്ഞിരുന്നു.

എലീനയുടെ വിവാഹം

എലീനയുടെ വിവാഹം

ബിഗ് ബോസിലൂടെയാണ് എലീന പടിക്കലിനെക്കുറിച്ച് പ്രേക്ഷകര്‍ കൂടുതല്‍ മനസ്സിലാക്കിയത്. വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാന്‍ പോവുകയാണ് താനെന്ന് വ്യക്തമാക്കിയായിരുന്നു എലീന എത്തിയത്. കോമഡി സ്റ്റാര്‍സില്‍ അതിഥിയായി പങ്കെടുത്തപ്പോഴായിരുന്നു എലീന വിവാഹത്തെക്കുറിച്ച് പറഞ്ഞത്. 6 വര്‍ഷത്തിന് ശേഷം പ്രണയം വിവാഹത്തിലേക്ക് എത്തുകയാണ്. എതിര്‍പ്പുകളെല്ലാം മാറ്റി എന്റെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിച്ചിരിക്കുകയാണെന്നായിരുന്നു താരം പറഞ്ഞത്.

6 വര്‍ഷത്തെ പ്രണയം

6 വര്‍ഷത്തെ പ്രണയം

കോഴിക്കോട്ടുകാരനായ രോഹിത്ത് നായരാണ് എലീനയെ വിവാഹം ചെയ്യുന്നത്. 6 വര്‍ഷമായി ഇവര്‍ പ്രണയത്തിലായിട്ട്. വീട്ടുകാര്‍ സമ്മതിക്കാതെ വിവാഹത്തിലേക്ക് കടക്കില്ലെന്ന് തുടക്കത്തിലേ പറഞ്ഞിരുന്നു. രോഹിത് ഹിന്ദുവായതും ബിസിനസിലേക്ക് തിരിഞ്ഞതുമായിരുന്നു വീട്ടുകാര്‍ക്ക് പ്രശ്‌നമായി തോന്നിയത്. ബിസിനസുകാരനാവുമ്പോള്‍ ജീവിതത്തില്‍ ടെന്‍ഷനൊക്കെയുണ്ടാവും, ക്രിസത്യന്‍ കുടുംബമായതിനാല്‍ ആവശ്യത്തിന് സ്വാതന്ത്ര്യമൊക്കെ തന്നാണ് വളര്‍ത്തിയത്. ഈ വക കാര്യങ്ങളൊക്കെയായിരുന്നു മാതാപിതാക്കളുടെ വിയോജിപ്പിന് കാരണമെന്നും എലീന പറഞ്ഞിരുന്നു.

Recommended Video

നടി റോഷ്‌നയുടെയും കിച്ചുവിന്റെയും തകർപ്പൻ വിഹാഹ വീഡിയോ

അമല പോള്‍ എന്നും ഹോട്ടാണ്, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Read more about: alina padikkal television
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X