For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പാസ്പോർട്ടുമായി' അമിത് ചക്കാലക്കൽ, സിനിമയുടെ ടൈറ്റിൽ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നു

    |

    അമിത് ചക്കാലക്കൽ നായകനാകുന്ന "പാസ്പോർട്ട്" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. . മലയാളത്തിലെ പ്രമുഖ താരങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ എ എം ശ്രീലാൽ പ്രകാശൻ നിർമ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അസിം കോട്ടൂർ ആണ്.

    amit chakkalakal

    ഒരു സംഭവകഥയെ ആസ്പദമാക്കി കെ പി ശാന്തകുമാരി എഴുതിയ കഥയ്ക്ക് അസിം കോട്ടൂരും എ എം ശ്രീലാൽ പ്രകാശനും ചേർന്നാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രശസ്ത താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും മുഖ്യ വേഷത്തിലെത്തുന്ന ചിത്രം ഒരു ഫാമിലി ഇമോഷണൽ ത്രില്ലറാണ്. എറണാകുളവും തൊടുപുഴയുമാണ് പ്രധാന ലൊക്കേഷനുകൾ . ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

    ബിനു കുര്യനാണ് ഛയാഗ്രാഹണം നിർവഹിക്കുന്നത്. , എഡിറ്റിംഗ് - വി ടി ശ്രീജിത്ത്, ഗാനരചന - വിനായക് ശശികുമാർ , ബി കെ ഹരിനാരായണൻ , സംഗീതം - സെജോ ജോൺ , പ്രൊഡക്ഷൻ കൺട്രോളർ - ബിജു കെ തോമസ്, കല- അജി കുറ്റ്യാനി, കോസ്റ്റ്യൂം - സമീറ സനീഷ്, ചമയം - അമൽ ചന്ദ്രൻ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ആംബ്രോ വർഗ്ഗീസ്, വി എഫ് എക്സ്-ബിനീഷ് രാജ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - വിനോദ് ശേഖർ, പ്രോജക്ട് കോ - ഓർഡിനേറ്റേഴ്സ് - ഷമീം സുലൈമാൻ , അജ്മൽ റോഷൻ , ഡിസൈൻസ് - മനു ഡാവിഞ്ചി, സ്റ്റിൽസ് - ഷിജിൻ പി രാജ്, പി ആർ ഓ - അജയ് തുണ്ടത്തിൽ, എം കെ ഷെജിൻ ആലപ്പുഴ . ചിത്രീകരണം ഉടൻ ആരംഭിക്കും.

    വിവാദങ്ങളും സിനിമാ വിശേഷങ്ങളുമായി അമിത്‌ |Jerry's talk tube | Filmibeat Malayalam

    അമിത് ചക്കാലക്കലിന്റെ പുറത്ത് വരാനുളള ഏറ്റവും പുതിയ ചിത്രമാണ് ജിബൂട്ടി. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ്‌ ചിത്രീകരിച്ചിരിക്കുന്നത്‌. യുവം ആണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന അമിത്തിന്റെ ചിത്രം.നിരവധി ചിത്രം നടന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

    Read more about: cinema
    English summary
    Yuvam Actor amit chakkalakal New Movie Passport First Look poster Out
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X