പൊന്നോമനയുടെ ചിത്രം ആദ്യമായി പങ്കുവെച്ച് യുവരാജ് സിങ്ങും ഹസേല്‍ കീച്ചും
സെലിബ്രിറ്റി ലോകത്തെ താരദമ്പതികളാണ് യുവരാജ് സിങ്ങും ഹസേല്‍ കീച്ചും. കഴിഞ്ഞ ജനുവരിയിലാണ് ഇരുവരുടെയും ആദ്യത്തെ കണ്മണി പിറക്കുന്നത്. മകന്റെ ജനനവിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച യുവരാജ് ഇരുവരുടെയും സ്വകാര്യജീവിതത്തിന് പ്രാധാന്യം നല്‍കണമെന്ന് ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു.
മൂന്നു മാസത്തിനു ശേഷം കഴിഞ്ഞ മാതൃദിനത്തിലാണ് യുവരാജ് മകനോടൊപ്പമുള്ള ചിത്രം ആദ്യമായി ആരാധകര്‍ക്കായി പങ്കുവെക്കുന്നത്. മകന്‍ പിറന്നതിനു ശേഷമുള്ള പുതിയ ജീവിതത്തെക്കുറിച്ചും യുവരാജ് വീഡിയോ രൂപത്തില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞ് പിറന്നതിനുശേഷം ആശുപത്രിയില്‍ വെച്ചുള്ള ചിത്രമടക്കം പോസ്റ്റിലുണ്ട്.

യുവരാജ് കുറിയ്ക്കുന്നതിങ്ങനെ:' ഈ മാതൃദിനത്തില്‍ ഒരു പിതാവെന്ന നിലയിലുള്ള എന്റെ യാത്ര പങ്കിടുന്നതില്‍ അതിയായ സന്തോഷമുണ്ട്. അമ്മമാര്‍ക്കായി നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം തുല്യ പങ്കാളിയാകുക എന്നതാണ്. ഡയപ്പര്‍ ധരിപ്പിക്കുന്നതിലായാലും ഭക്ഷണം കൊടുക്കുന്നതായാലും ഞാന്‍ എപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്.
അച്ഛന്മാരെ പരിശീലിപ്പിക്കുന്ന ഒരു കോച്ചിങ്ങ് ക്യാമ്പില്‍ മുമ്പ് പങ്കെടുത്തിരുന്നു. അച്ഛന്മാര്‍ തുല്യമായി എല്ലാ കാര്യങ്ങളും പഠിക്കുന്നത് കാണുമ്പോള്‍ വളരെ സന്തോഷമുണ്ട്. ഈ മാതൃദിനത്തില്‍ മാത്രമല്ല, നമ്മുടെ ജീവിതത്തിലെ എല്ലാ ദിവസവും ഈ രക്ഷാകര്‍തൃ യാത്രയില്‍ പങ്കാളികളാകുമെന്ന് നമുക്ക് വാഗ്ദാനം ചെയ്യാം.' മാതൃദിനത്തില്‍ യുവരാജ് കുറിച്ചു.
വീഡിയോയില്‍ തന്റെ ഭാര്യ ഹസേലിന്റെ പ്രാധാന്യത്തെക്കുറിച്ചും അമ്മയെന്ന രീതിയില്‍ ഹസേലിന്റെ കഴിവിനെക്കുറിച്ചും യുവരാജ് പുകഴ്ത്തുന്നു. ഹസേലും യുവരാജിന്റെ വീഡിയോയില്‍ പേരന്റിങ്ങിനെക്കുറിച്ച് സംസാരിക്കുന്നുണ്ട്. മാത്രമല്ല മക്കളെ മക്കളെ വളര്‍ത്തുന്നതില്‍ അച്ഛനമ്മമാരുടെ തുല്യപങ്കാളിത്തത്തെക്കുറിച്ചും വ്യക്തമാക്കുന്നു.

ഏറെ നാളത്തെ പ്രണയത്തിനു ശേഷം 2016-ലാണ് യുവരാജ് സിങ്ങും നടിയായ ഹസേല്‍ കീച്ചും വിവാഹിതരായത്. അസുഖം ബാധിച്ചതിനുശേഷവും യുവരാജ് സിങ്ങ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നപ്പോഴുമെല്ലാം ഇരുവരുടെയും പ്രണയബന്ധം ശക്തമായിരുന്നു.
2007-ല്‍ പുറത്തിറങ്ങിയ ബില്ല എന്ന ചിത്രത്തിലൂടെയാണ് ഹസേല്‍ കീച്ച് ബോളിവുഡില്‍ എത്തിയത്. തുടര്‍ന്ന് സിദ്ദിഖ് സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ബോഡി ഗാര്‍ഡിലും അഭിനിയിച്ചിട്ടുണ്ട്. വിവാഹശേഷം അഭിനയരംഗത്തുനിന്നും വിട്ടുനില്‍ക്കുകയാണ് ഹസേല്‍ കീച്ച്. എങ്കിലും ഇടയ്ക്കിടെ താരദമ്പതികള്‍ ഒന്നിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറുണ്ട്.


Click it and Unblock the Notifications











