ബിരിയാണി ഉണ്ടാക്കുന്ന ദിവസം മകൻ നിതിൽ രാവിലെ ഒന്നും കഴിക്കില്ല, ഇഷ്ടഭക്ഷണത്തെ കുറിച്ച് സീനത്ത്...

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് സീനത്ത്. 90 കളിൽ സിനിമയിൽ എത്തിയ നടി നാടകത്തിലൂടെയായിരുന്നു തുടക്കം. 2007ൽ പുറത്ത് വന്ന പരദേശി എന്ന ചിത്രത്തിലൂടെ മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുള്ള സംസ്ഥാന സർക്കാരിന്‌റെ പുരസ്കാരം ലഭിച്ചിരുന്നു. സഹനടിയായിട്ടാണ് കരിയർ ആരംഭിച്ചതെങ്കിലും പിന്നീട് നെഗറ്റീവ് വേഷങ്ങളിൽ തിളങ്ങാൻ താരത്തിന് കഴിഞ്ഞിരുന്നു. സീരിയലിലും സജീവമായിരുന്നു സീനത്ത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനത്തിൽ ഒരു പ്രധാന വേഷത്തിൽ സീനത്തും എത്തുന്നുണ്ട്.

ഇപ്പോഴിത കുടുംബവിശേഷം പങ്കുവെയ്ക്കുകയാണ് താരം. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് വീട്ടിലെ വിശേഷവും മക്കൾക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളേയും കുറിച്ച നടി മനസ് തുറന്നത്. വീട്ടുജോലി ചെയ്യാൻ മടിയാണെങ്കിലും പാചകം ചെയ്യാൻ ഏറെ ഇഷ്ടമാണെന്നാണ് സീനത്ത് പറയുന്നത്. മക്കൾക്ക് ഏററ്റവും ഇഷ്ടം താൻ ഉണ്ടാക്കുന്ന ബിരിയാണിയാണെന്നും സീനത്ത് അഭിമുഖത്തിൽ പറയുന്നുണ്ട്.

 ആക്ട്രസ് യൂട്യൂബ്

ലോക്ക് ഡൗൺ കാലത്ത് സീനത്ത് ആക്ട്രസ് എന്ന പേരുള്ള ഒരു യുട്യൂബ് ചാനൽ തുടങ്ങിയിരുന്നു. മറ്റൊന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് തുടങ്ങിയതാണെന്നാണ് ചാനലിനെ കുറിച്ച് നടി പറയുന്നത്. താൻ ഒരു നല്ലൊരു യൂട്യൂബർ അല്ലെന്നും കാരണം തനിക്ക് തോന്നുമ്പോൾ മാത്രമാണ് വീഡിയോ പോസ്റ്റ് ചെയ്യുന്നതെന്നാണ് നടി പറയുന്നത്. എനിക്ക് പാചകത്തോട് അങ്ങനെ അഭിനിവേശമൊന്നും തോന്നിയിട്ടില്ല. സത്യത്തിൽ ഏറ്റവും കൂടുതൽ ആവർത്തന വിരസത ഉണ്ടാക്കുന്ന ഒന്നാണ് പാചകം എന്നു പലപ്പോഴും തോന്നിയിട്ടുമുണ്ട്. വീട്ടുജോലികളെല്ലാം അങ്ങനെ തന്നെയാണ്. അതിൽ മടി കുറവുള്ളത് കുക്കിങ്ങാണ്. ഒട്ടും ഇഷ്ടമല്ലാത്തത് ക്ലീനിങ് ആണ്. പാത്രം കഴുകുക, തറ തുടയ്ക്കുക, തുണി മടക്കിവയ്ക്കുക എന്നിവയാണ് ചെയ്യാൻ തീരെ ഇഷ്ടമല്ലാത്ത ജോലികൾ. എന്നാൽ ഇതെല്ലാം എന്റെ വീട്ടിൽ ഞാൻ തന്നെയാണ് ചെയ്യുന്നത്. ജോലിക്കാരെ വയ്ക്കാറില്ല.

വീഡിയോ ചെയ്യാറില്ല

യൂട്യൂബിൽ അപ് ലോഡ് ചെയ്തതിൽ വൈറൽ വീഡിയോ ഇതുവരെ ഉണ്ടായിട്ടില്ലെന്നും സീനത്ത് പറയുന്നു. കാരണം റെഗുലറായി വീഡിയോ ചെയ്യാത്തതാണ്. നിരന്തര നമ്മൾ വീഡിയോ ചെയ്താൽ മാത്രമേ യൂട്യൂബ് നമ്മളെ പ്രെമോട്ട് ചെയ്യുകയുള്ളൂ. അല്ലാതെ ആറുമാസം കൂടുമ്പോൾ ഒരു വീഡിയോ ഇട്ടിട്ട് മിണ്ടാതിരുന്നാൽ അത് ആളുകളിൽ എത്തില്ല. ആഴ്ചയിൽ മൂന്ന് വീഡിയോ എങ്കിലും ഇടണം. മാത്രമല്ല നമ്മളൊന്നും അടുക്കളയിൽ ചിക്കൻ കറി വെക്കുന്നത് കാണാനല്ല പ്രേക്ഷകർക്കു താല്പര്യം. ഷൂട്ടിങ് ലൊക്കേഷൻ ഫോട്ടോകളോ നമ്മുടെ മറ്റു വിശേഷ അവസരങ്ങളോ ഒക്കെ കാണാനും അറിയാനുമാണ് അവർക്കിഷ്ടം. എന്റെ ചാനലിൽ അധികവും എന്റെ മുഖം കാണിക്കാതെയുള്ള വിഡിയോസ് ആണ് ഇടുന്നതെന്നും സീനത്ത് പറയുന്നു.

കുടുംബത്തിന് ഇഷ്ടം

കുടുംബത്തിന് ഇഷ്ടമുള്ള ഭക്ഷണത്തെ കുറിച്ചും സീനത്ത് പറയുന്നുണ്ട്. താൻ ഉണ്ടാക്കുന്നതിൽ എല്ലാവർക്കും ഏറ്റവും ഇഷ്ട ബിരിയാണി ആണെന്നാണ് സീനത്ത് പറയുന്നത്. ഞാൻ ഉണ്ടാക്കുന്ന ഭക്ഷണം വീട്ടിൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടമാണ്. കൂടതൽ ഇഷ്ടം ബിരിയാണിതന്നെ. ഇളയ മകൻ നിതിൻ എവിടെ പോയി വന്നാലും ആദ്യം ഉണ്ടാക്കിക്കൊടുക്കാൻ പറയുന്നത് ബീഫ് കറിയാണ്. മൂത്ത മകൻ ജിതിൻ ഒരു ബിരിയാണി പ്രിയനാണ്. ബിരിയാണി ഉണ്ടാക്കുന്ന ദിവസം രാവിലെ അവൻ ഒന്നും കഴിക്കില്ല. നല്ലോണം വിശക്കട്ടെ എന്നാൽ നല്ലോണം കഴിക്കാം എന്ന് പറയും. അവന്റെ മക്കൾ ഹാദിക്കും ദിയക്കും ഏറെ ഇഷമാണ് എന്റെ ബിരിയാണി. ദിയ കഴിച്ചിട്ട് പറയും ഉമ്മച്ചിയുടെ ബിരിയാണി സൂപ്പർ എന്ന്. മരുമകൾ സലീനക്കും മലബാർ ബിരിയാണി ഏറെ ഇഷ്ടമാണ് മരുമകൾ നല്ലൊരു ഫേട്ടോഗ്രാഫർ ആണെന്നു സീനത്ത് പറയുന്നു.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
ആളുകളുടെ സ്നേഹം

ആളുകൾക്കുളള സ്നേഹത്തെ കുറിച്ചും സീനത്ത് പറയുന്നു. കൊവിഡ് വന്നപ്പോഴാണ് അത് മനസിലായതെന്നാണ് നടി പറയുന്നത്. കൊവിഡ് വന്നപ്പോൾ ഞാൻ ഇട്ട വിഡിയോ കണ്ട് ഒരുപാട് പേർ മെസേജ് അയച്ചിരുന്നു. എന്റെ ഫെയ്സ്ബുക് പേജിൽ ഒരുപാടാളുകൾ അവരുടെ പ്രാർഥന പങ്കുവച്ചിരുന്നു. അവരുടെയൊക്കെ പ്രാർഥനയ്ക്കും സ്നേഹത്തിനും താരം നന്ദി പറയുന്നുമുണ്ട്. ഇനി ഒന്ന് ഫ്രീ ആയിട്ട് കുറച്ചു യാത്രയൊക്കെ പോയി നല്ല വിഡിയോകൾ ഇടണം എന്ന് വിചാരിക്കുന്നുവെന്നും സീനത്ത് പറയുന്നു..

Read more about: zeenath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X