മകനെ മുൻ ഭർത്താവിനൊപ്പം വിട്ടു, അദ്ദേഹത്തിന് സുഖമില്ലാതായപ്പോൾ ഞാൻ ഓടിയെത്തി: സീനത്ത്

അഭിനയ രം​ഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നടിയാണ് സീനത്ത്. നാടകങ്ങളിൽ നിന്നുമാണ് സീനത്ത് സിനിമാ രം​ഗത്തേക്ക് വരുന്നത്. പ്രശസ്ത നാടകക്കാരൻ കെടി മുഹമ്മദായിരുന്നു സീനത്തിന്റെ ഭർത്താവ്. ഇരുവർക്കും ഒരു മകനുമുണ്ട്. ഒരുമിച്ച് മുന്നോട്ട് പോകാൻ പറ്റാതായതോടെ കെടി മുഹമ്മദും സീനത്തു വേർപിരിയുകയായിരുന്നു. ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണിപ്പോൾ സീനത്ത്. കാൻ ചാനൽ മീഡിയയുമായുള്ള അഭിമുഖത്തിലാണ് സീനത്ത് മനസ് തുറന്നത്.

കെടിയെ കല്യാണം കഴിച്ച് പോയല്ലോ എന്ന തോന്നലില്ല. കെടിയിൽ മകൻ ജനിച്ചു. അതിൽ എനിക്ക് അഭിമാനം തന്നെയാണ്. കെടിയെ കല്യാണം കഴിച്ചത് വേണ്ടായിരുന്നു എന്ന് പല ഘട്ടങ്ങളിലും തോന്നിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ പിരിഞ്ഞത്. പക്ഷെ ഇന്ന് ഓർക്കുമ്പോൾ അതെനിക്ക് പ്രശ്നമില്ല. ജീവിതത്തിൽ പല പ്രശ്നങ്ങളും വരുമ്പോൾ വേണ്ടായിരുന്നു എന്ന് തോന്നുമല്ലോ. കെടിയെക്കുറിച്ച് ഇന്ന് ഞാൻ ഇവിടെ ഇരുന്ന് പറയാൻ പാടില്ല.

Zeenath

മറുപടി പറയാൻ അദ്ദേഹം ജീവിച്ചിരിപ്പില്ല. ഇപ്പോഴും ആൾക്കാരുടെ മനസിലുണ്ട്. എന്റെ ഫേസ്ബുക്ക് താഴെ വന്ന് കെടി മുഹമ്മദിനെ വിട്ട് പോയി എന്ന് പറയും. എന്തിനാണങ്ങനെ പറയുന്നതെന്ന് മനസിലാകുന്നില്ല. അങ്ങനെ പറയേണ്ട ആവശ്യമില്ല. എന്തെങ്കിലും കാരണമുള്ളത് കൊണ്ടാകുമല്ലോ പിരിഞ്ഞതെന്നും സീനത്ത് വ്യക്തമാക്കി.

കെടി മുഹമ്മദിനൊപ്പം മകനെ വിട്ടതിനെക്കുറിച്ചും സീനത്ത് തുറന്ന് സംസാരിച്ചു. മരിക്കുന്നത് വരെയും പുള്ളി എന്നെ കുറ്റപ്പെടുത്തിയിട്ടില്ല. കെടിക്ക് സുഖമില്ലാതെ കിടക്കുമ്പോൾ മോൻ എന്നെ വിളിച്ചു. ഞാനാണ് ആദ്യം ഓടിച്ചെല്ലുന്നത്. നമുക്ക് ഇപ്പോൾ ആരുമില്ല, നമ്മൾ മൂന്ന് പേരും മാത്രമേയുള്ളൂ എന്ന് അദ്ദേഹം മോനോട് ഒരിക്കൽ പറഞ്ഞു. അതാരാ മൂന്ന് പേർ. ഞാനും ഉപ്പച്ചിയും മാത്രമല്ലേയുള്ളൂയെന്ന് മോൻ ചോദിച്ചു. അല്ല ഞാനും നിന്റെ ഉമ്മച്ചിയും എന്ന് അദ്ദേഹം പറഞ്ഞു.

Zeenath

മരിക്കുന്നത് വരെ പുള്ളിയുടെ മനസിൽ അതുണ്ടായിരുന്നു. വിളിച്ച് സംസാരിക്കാറുണ്ടായിരുന്നു. അങ്ങനെ ശത്രുതയിലൊന്നും ഞങ്ങളിരുന്നിട്ടില്ല. കെടി മകന് വേണ്ടിയാണ് ജീവിച്ചത്. രണ്ട് മൂന്ന് വർഷമേ ഞാനും മകനും കാണാതെ ജീവിച്ചിട്ടുള്ളൂ. പിന്നെ അവൻ എന്നെ കണ്ടു. കാണാതിരുന്ന സമയം ബുദ്ധിമുട്ടായിരുന്നു. എന്ത് ആവശ്യമുള്ള സമയത്തും ഞാൻ ഓടിയെത്തിയിട്ടുണ്ട്. അതുകൊണ്ടാണല്ലോ അവൻ എന്റെയടുത്തേക്ക് വന്നത്. കെടി ജീവിച്ചിരിപ്പില്ല. അതുകൊണ്ട് കൂടുതൽ പറയാത്തതാണ് നല്ലതെന്ന് സീനത്ത് വ്യക്തമാക്കി.

18ാം വയസിലാണ് സീനത്ത് കെടി മുഹമ്മദിനെ വിവാഹം ചെയ്യുന്നത്. ജിതിൻ എന്നാണ് ഇവർക്ക് പിറന്ന മകന്റെ പേര്. കെടി മുഹമ്മദുമായി പിരിഞ്ഞ ശേഷം അനിൽ കുമാറിനെ സീനത്ത് വിവാഹം ചെയ്തു. നിതിൻ അനിൽ എന്നാണ് ഇവർക്ക് പിറന്ന മകന്റെ പേര്. നടിയെന്നതിനൊപ്പം ഡബ്ബിം​ഗ് ആർ‌ട്ടിസ്റ്റുമാണ് സീനത്ത്. പരദേശിയിൽ ശ്വേത മേനോന്റെ കഥാപാത്രത്തിന് ഡബ് ചെയ്തതിന് മികച്ച ഡബ്ബിം​ഗ് ആർട്ടിസ്റ്റിനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം സീനത്തിന് ലഭിച്ചിട്ടുണ്ട്.

പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന സിനിമയിലും ശ്വേതയ്ക്ക് ഡബ് ചെയ്തത് സീനത്താണ്. നായിക ന‌‌ടിമാർക്ക് ‍ഡബ് ചെയ്യുമെങ്കിലും സഹനടി വേഷങ്ങൾക്ക് ഡബ് ചെയ്യാൻ വിളിച്ചാൽ വിസമ്മതിക്കാറുണ്ടെന്ന് സീനത്ത് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തനിക്കുൾപ്പെടെയുള്ള നടിമാർക്ക് സിനിമകളിൽ അവസരം കുറഞ്ഞതിനെക്കുറിച്ചും സീനത്ത് നേരത്തെ സംസാരിച്ചിട്ടുണ്ട്.

More from Filmibeat

Read more about: zeenath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X