വിഗ് വലിച്ചെറിഞ്ഞു! ലൊക്കേഷനില്‍ നിന്നും ഇറങ്ങിപ്പോയി! അങ്ങനെ ചെയ്തതിന് കാരണം പറഞ്ഞ് സീനത്ത്
വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലൂടെയായി മലയാളികളുടെ ഹൃദയത്തില്‍ ഇടം നേടിയ അഭിനേത്രിയാണ് സീനത്ത്. അഭിനയ ജീവിതത്തെക്കുറിച്ചും, കഥാപാത്രങ്ങളെക്കുറിച്ചുമൊക്കെ അവര്‍ അഭിമുഖങ്ങളില്‍ വാചാലയാവാറുണ്ട്. ചില കഥകളൊക്കെ കേള്‍ക്കുമ്പോള്‍ തന്നെ നോ പറയാറുണ്ട്. ജോര്‍ജുകുട്ടി കെയര്‍ ഓഫ് ജോര്‍ജുകുട്ടി എന്ന ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ അങ്ങനെയൊരു സംഭവമുണ്ടായി. മഹാറാണി ഹോട്ടലിലായിരുന്നു എല്ലാവരും ഉണ്ടായിരുന്നത്. അന്നെനിക്ക് രഞ്ജിത്ത് ആരാണെന്നൊന്നും അറിയില്ലായിരുന്നു. അതുപോലെ കോഴിക്കോട് ഹരിദാസിനെയൊന്നും അറിയില്ലായിരുന്നു. അദ്ദേഹത്തിന്റെ സിനിമയാണെന്ന് പറയുന്നതല്ലാതെ, അവരെയൊന്നും എനിക്ക് വ്യക്തിപരമായി അറിയില്ലായിരുന്നു.
അവിടെ ചെന്നപ്പോള്‍ എന്നോട് കഥ പറഞ്ഞ് തന്നു. എന്റെ റോള്‍ എന്താണെന്ന് ഞാന്‍ ചോദിച്ചിരുന്നു. ഉണ്ണി മേരിയാണ് എന്റെ അനിയത്തിയായി അഭിനയിക്കുന്നതെന്ന് പറഞ്ഞിരുന്നു. അവരുടെ ചേച്ചിയായി ഞാന്‍ അഭിനയിക്കില്ല. ഇല്ലില്ല, ഉണ്ണി മേരിയുടെ ചേച്ചിയായി ഞാന്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് അവിടെ നിന്നും ഞാന്‍ പോയി. അതുകഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് രഞ്ജിത്തിനെ കാണുന്നത്. അന്ന് ഞാന്‍ ചെയ്തതിന് സോറിയും പറഞ്ഞു.

പിന്നീട് ഞങ്ങള്‍ കുറേ സിനിമകളില്‍ ഒന്നിച്ച് ജോലി ചെയ്തിരുന്നു. ലൊക്കേഷനില്‍ നിന്നും ഇറങ്ങിപ്പോവുന്നത് പൊതുവെ ചര്‍ച്ചയാവാറുണ്ട്. അത് കരിയറിനെ വരെ മോശമായി ബാധിക്കുകയും ചെയ്‌തേക്കാം. പക്ഷേ, അതിനത്ര വലിയ കാര്യമായിരുന്നില്ല. അന്ന് ഞാന്‍ മേക്കപ്പൊന്നും ചെയ്തിരുന്നില്ല. പക്ഷേ, പിന്നീടും ഞാന്‍ ഇത് ആവര്‍ത്തിച്ചിട്ടുണ്ടെന്നും സീനത്ത് പറഞ്ഞിരുന്നു. റെഡ് കാര്‍പ്പറ്റില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു അവര്‍ ഈ വിശേഷം പങ്കുവെച്ചത്. രണ്ടാമതും അങ്ങനെ ചെയ്തതില്‍ എനിക്ക് കുറ്റബോധമൊന്നും ഇല്ല. ചെയ്തത് ശരിയാണെന്ന ബോധ്യം എനിക്കുണ്ട്.
ദിലീപൊക്കെ അഭിനയിക്കുന്നൊരു സിനിമയായിരുന്നു. മാനത്തെ കൊട്ടാരം എന്ന ചിത്രത്തില്‍ ഖുശ്ബുവിനൊപ്പമുള്ള ക്യാരക്ടര്‍. അതില്‍ ഖുശ്ബു സിനിമ നടിയായി തന്നെയാണ് വരുന്നത്. എന്റെ ക്യാരക്ടറെന്താണ്, അമ്മയാണോ, ചേച്ചിയാണോ എന്നൊക്കെ ചോദിച്ചിരുന്നു. നല്ല ക്യാരക്ടറാണ്. അതാണ് 20 ദിവസം ബ്ലോക്ക് ചെയ്തതെന്നായിരുന്നു പറഞ്ഞത്. അത് ഓക്കെ. ക്യാരക്ടറെന്താണെന്ന് പറഞ്ഞില്ലല്ലോ എന്ന് ചോദിച്ചിരുന്നു. അതൊക്കെ ലൊക്കേഷനില്‍ വന്നിട്ട് പറയാമെന്നായിരുന്നു പറഞ്ഞത്. ലൊക്കേഷനില്‍ പോയപ്പോള്‍ സാരിയൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ട്. ആദ്യം എന്റെ ഷോട്ടാണ് എടുക്കുന്നത്. അതിന് ശേഷമാണ് ഖുശ്ബു വരുന്നത്. ഖുശ്ബുവിന്റെ കാര്യങ്ങളൊക്കെ നോക്കുന്ന മാനേജര്‍, അങ്ങനെയൊരു വേഷം എന്നാണ് അവര്‍ പറഞ്ഞത്.
ഞാന്‍ കുറച്ച് സിനിമകളൊക്കെ ചെയ്തിട്ടുള്ളതാണ്. മാനേജര്‍ എന്നൊരു പോസ്റ്റ് മലയാളത്തില്‍ ഇല്ല. ആയ എന്ന തരത്തിലൊരു ക്യാരക്ടര്‍ ഞാന്‍ ചെയ്യില്ല. വണ്ടിയില്‍ വന്ന് ഖുശ്ബു ഇറങ്ങുന്നത് നോക്കിനില്‍ക്കുകയാണ് എല്ലാവരും. ആദ്യം ഇറങ്ങുന്നത് ഞാനാണ്. ആയ ഇത്ര സുന്ദരിയാണെങ്കില്‍ ഖുശ്ബു എന്തായിരിക്കും എന്നൊക്കെയാണ് ആളുകള്‍ പറയുന്നതെന്ന് പറഞ്ഞു. ഖുശ്ബുവിനെ നോക്കിയിരിക്കുമ്പോള്‍ ഞാന്‍ ഇറങ്ങി വന്നാല്‍ ആളുകള്‍ കൂവുകയല്ലേ ചെയ്യുക. ഈ വേഷം എനിക്ക് വേണ്ടെന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോയി. വിഗൊക്കെ അഴിച്ചുവെച്ച് ഞാന്‍ പോന്നു. മേക്കപ്പൊക്കെ ഇട്ട ശേഷമായിരുന്നു അന്ന് ഇറങ്ങിപ്പോയത്. അതിന് ശേഷവും അങ്ങനെ ചെയ്തിരുന്നുവെന്നും സീനത്ത് പറഞ്ഞിരുന്നു.


Click it and Unblock the Notifications