സായ്കുമാറിന്റെ അമ്മയായി അഭിനയിച്ചു! തന്നേക്കാള്‍ പ്രായമുള്ളവര്‍ക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ച് നടി
നാടകത്തില്‍ നിന്നും സിനിമയിലേക്കെത്തി താരമായവര്‍ നിരവധിയാണ്. ഇളയമ്മയായ നിലമ്പൂര്‍ ആയിഷയുടെ പിന്നാലെയായാണ് സീനത്തും കലാരംഗത്തേക്ക് കടന്നുവരാന്‍ തീരുമാനിച്ചത്. എന്നാല്‍ ആ വരവ് അത്ര എളുപ്പമായിരുന്നില്ല. കടുത്ത പ്രതിസന്ധി ഘട്ടങ്ങളിലൂടെ തനിക്ക് കടന്നുപോവേണ്ടി വന്നിട്ടുണ്ടെന്ന് അവര്‍ പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് അവര്‍ കാര്യങ്ങള്‍ വിശദീകരിച്ചത്. 30 വയസ്സ് തികയുന്നതിന് മുന്‍പ് തന്നെ താന്‍ സായ്കുമാര്‍, മുകേഷ്, ജഗദീഷ് തുടങ്ങിയ സീനിയര്‍ താരങ്ങളുടെ അമ്മയായി അഭിനയിച്ചിരുന്നുവെന്നും താരം പറയുന്നു.
കരിയര്‍ ബ്രേക്കായി സിനിമകളിലൊന്നാണ് ഗോഡ് ഫാദര്‍. ഒരൊറ്റ സീനിലേ അഭിനയിച്ചുള്ളൂവെങ്കിലും പ്രേക്ഷകര്‍ തന്നെ തിരിച്ചറിഞ്ഞ് തുടങ്ങിയത് അതിന് ശേഷമായിരുന്നുവെന്ന് താരം പറയുന്നു. പിന്നീട് മക്കള്‍ മാഹാത്മ്യം എന്ന സിനിമയില്‍ ഇന്നസെന്റിന്റെ ഭാര്യയായും അഭിനയിച്ചിരുന്നു. സായ്കുമാറിന്റെ അമ്മയായി നല്ല കഥാപാത്രത്തെയായിരുന്നു താനും അവതരിപ്പിച്ചത്. ഇന്നസെന്റിന്റെ രണ്ട് ഭാര്യമാരിലൊരാളായിരുന്നു താന്‍. എന്നാല്‍ സിനിമയുടെ പോസ്റ്ററില്‍ ഒരു സ്ഥലത്ത് പോലും തന്റെ ഫോട്ടോയുണ്ടായിരുന്നില്ലെന്നും സീനത്ത് പറയുന്നു. നാടകാചാര്യനായ കെടിയുമായുള്ള വിവാഹത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു.

കോഴിക്കോട്ടെ കലിംഗ തിയേറ്റേഴ്‌സില്‍ വെച്ചാണ് താന്‍ കെടി മുഹമ്മദിനെ കണ്ടതും പരിചയപ്പെട്ടതുമെന്ന് സീനത്ത് ഓര്‍ത്തെടുക്കുന്നു. അതുവരെയുള്ള ശൈലിയില്‍ നിന്നും വിഭിന്നമായാണ് അദ്ദേഹം നാടകമൊരുക്കിയിരുന്നത്. നാടക ലോകത്ത് വന്‍മാറ്റങ്ങള്‍ കൊണ്ടുവന്ന അദ്ദേഹം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയം കൂടിയായിരുന്നു അത്. വാശിപ്പുറത്തായിരുന്നു അദ്ദേഹത്തെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചത്. 11 വര്‍ഷത്തെ ആയുസ്സായിരുന്നു തങ്ങള്‍ തമ്മിലുള്ള ദാമ്പത്യത്തിനുണ്ടായിരുന്നതെന്നും സീനത്ത് പറയുന്നു.


Click it and Unblock the Notifications











