ആസിഫ് അലി പ്രതിഫലം കുറച്ചു?

സിനിമയില്‍ നിന്നുള്ള ശംബളം കൊണ്ട് ജീവിയ്ക്കാാതെ വന്നപ്പോള്‍ പുറത്തുള്ള ഉദ്ഘാടനമഹാമഹങ്ങളെല്ലാം മൊത്തമായി ഏറ്റെടുത്ത് ആസിഫ് പണം കൊയ്യുന്നുണ്ടെന്നും ഒരു ആക്ഷേപം കേട്ടിരുന്നു. എന്നാലിതിനൊന്നും ചെവികൊടുക്കാന്‍ നടന് നേരമില്ല.
പക്ഷേ സിനിമയില്‍ പ്രതിഫലം കുത്തനെ കൂട്ടിയെന്ന ആക്ഷേപത്തിന് നടന് കുറിയ്ക്കുകൊള്ളുന്ന മറുപടിയാണുള്ളത്. ഒരിയ്ക്കല്‍ പോലും പ്രതിഫലത്തെച്ചൊല്ലി തര്‍ക്കിച്ചിട്ടില്ല. മമ്മൂട്ടിയ്ക്കും ലാലിനും പൃഥ്വിയ്ക്കും സുരേഷ് ഗോപിയ്ക്കുമൊക്കെ കൊടുക്കുന്ന പ്രതിഫലത്തെക്കുറിച്ച് ഓര്‍ത്തിട്ടു പോലുമില്ല. പറഞ്ഞുകേള്‍ക്കുന്നതെല്ലാം ഏതോ അസൂയാലുക്കള്‍ പടച്ചുവിടുന്നതാണ്.
ഇനിയിപ്പോ ആരെങ്കിലും മമ്മൂട്ടിയ്ക്കും ലാലിനുമൊക്കെ കൊടുക്കുന്ന പ്രതിഫലം കൈയില്‍ വച്ചുകൊടുത്താല്‍ അത് വേണ്ടെന്നൊന്നും നടന്‍ പറയില്ല. ഫീല്‍ഡിലെ പൊടിപയ്യനായതുകൊണ്ട് ഒരു മര്യാദയ്ക്ക് വേണ്ടി, അതുകൊണ്ട് മാത്രം നമ്മുടെ ദിലീപിന് കൊടുക്കുന്ന പ്രതിഫലം തനിയ്ക്കും തന്നാല്‍ മതിയെന്നാണ് ആസിഫ് എളിമയോടെ പറയുന്നതത്രേ. ഇതുകേട്ട് മനസ്സലിഞ്ഞ ചില നിര്‍മാതാക്കളെങ്കിലും യൂത്ത് ഐക്കണെ തേടിവരുന്നുണ്ടെന്നാണ് കേള്‍വി.
മുന്‍പേജില്‍
ആസിഫിന് കവിയെ വേണ്ട, മാണിക്യം മതി


Click it and Unblock the Notifications