ജയസൂര്യയും അനൂപും ഭയക്കുന്നതെന്ത്?

അപകടത്തെ തുടര്‍ന്ന് വിശ്രമജീവിതം നയിക്കുകയായിരുന്ന ജയസൂര്യയെ തേടി അനൂപ് മേനോന്‍ ഒരു കഥയുമായി എത്തുകയായിരുന്നു. ശരീരം തളര്‍ന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പറ്റിയ അവസ്ഥയിലായിരുന്ന ജയസൂര്യ ഉടന്‍ യെസ് മൂളി എന്ന് ഒരു കഥ.
എന്നാല്‍ ഒരു ചാനലില്‍ വന്ന അഭിമുഖത്തിനിടെ ചിത്രത്തിന്റെ കഥ വികെ പ്രകാശിനോട് പറഞ്ഞത് നടന്‍ ജയസൂര്യയാണെന്ന് പരാമര്‍ശിക്കുകയുണ്ടായി. ചിത്രത്തിന്റെ തിരക്കഥയുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കാന്‍ ഇരു നടന്‍മാരും തയ്യാറാവാത്തത് മോഷണ കഥ പാരയാവുമെന്ന് കണ്ടാണെന്ന് അണിയറ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ബട്ടര്‍ഫ്‌ളൈ ഓണ്‍ വീല്‍സ് എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് കോക്‌ടെയില്‍ ഉണ്ടാക്കിയ അനൂപ് മേനോന് ബ്യൂട്ടിഫുള്‍ ഉണ്ടാക്കാനും പ്രയാസമുണ്ടാവില്ല. എന്നാല്‍ ചിത്രം ഹോളിവുഡില്‍ നിന്നല്ല മോഷ്ടിക്കപ്പെട്ടിരിക്കുന്നതെങ്കില്‍ അനൂപ് മേനോന് അതില്‍ പങ്കുണ്ടാകാന്‍ വഴിയില്ലെന്നാണ് പരദൂഷകര്‍ പറയുന്നത്.
ചിത്രം മലയാള സിനിമയുടെ കോപ്പിയാണെങ്കില്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് ജയസൂര്യ തന്നെ എന്നും ഇവര്‍ ഉറപ്പിക്കുന്നു. കാരണം മറ്റൊന്നുമല്ല ഇഷ്ടന് മറുഭാഷാ ചിത്രങ്ങളോടൊന്നും അത്ര താത്പര്യമില്ലത്രേ. എന്തായാലും യാഥാര്‍ഥ്യം അറിയണമെങ്കില്‍ ചിത്രം തീയേറ്ററിലെത്തുന്നതു വരെ കാത്തിരിക്കുക തന്നെ വേണം.
ആദ്യ പേജില്‍
ബ്യൂട്ടിഫുള്‍ മോഹന്‍ലാല്‍ ചിത്രത്തിന്റെ കോപ്പി?


Click it and Unblock the Notifications











