ഭാവനയുടെ കരിയര്‍ താഴേക്ക്
തമിഴ് ചലച്ചിത്ര ലേകത്തേക്ക് കൂടുമാറാനുള്ള കാരണത്തെക്കുറിച്ച് ഭാവന മറ്റാരോടും പറഞ്ഞിട്ടില്ല. ഒരു പക്ഷേ തനിയ്ക്ക് മുന്‍പുള്ളവരെ പോലെ കൂടുതല്‍ പ്രശസ്‌തിയും ധനമേഹവുമായിരിക്കാം താരത്തെ അതിര്‍ത്തി കടക്കാന്‍ പ്രേരിപ്പിച്ചത്.
മലയാള ചലച്ചിത്ര വേദിയില്‍ തിളങ്ങി നിന്ന സമയത്തായിരുന്നു ഭാവനയുടെ ഈ കാലുമാറ്റം. മോഹന്‍ലാലിന്റെ നായികയായി തിളങ്ങിയ ഛോട്ടാമുബൈയ്‌ക്കു ശേഷമായിരുന്നു ഭാവന മലയാളത്തില്‍ നിന്നും വിട വാങ്ങിയത്.
തമിഴില്‍ ഭാവനയ്‌ക്ക് കിട്ടിയ വരവേല്‌പ് മോശമായിരുന്നില്ല, ആദ്യമഭിനയിച്ച ചിത്രങ്ങളുടെ ബോക്‌സ് ഓഫീസ് വിജയങ്ങള്‍ തന്നെ അതിന് തെളിവായിരുന്നു. ഭാവനയെ ചുറ്റിപ്പറ്റി ഫാന്‍സ് അസോസിയേഷനുകള്‍ വരെ രൂപീകരിയ്‌ക്കപ്പെട്ടതും വാര്‍ത്തയായിരുന്നു.
എന്നാല്‍ ഒരു കൊല്ലത്തോളം നീണ്ട തമിഴകത്തെ ഭാവനയുടെ മധുവിധു അവസാനിയ്‌ക്കുകയാണെന്നാണിപ്പോഴത്തെ സൂചനകള്‍. ഭാവന അവസാനമഭിനയിച്ച ചിത്രങ്ങളുടെ പരാജയങ്ങള്‍ അതാണ് സൂചിപ്പിയ്‌ക്കുന്നത്.
ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങിയ മാധവന്‍ നായകനായ വാഴ്‌ത്തുക്കള്‍ വന്‍ പരാജയമായതും പുതിയ ചിത്രങ്ങളില്ലാത്തതും ഭാവനയോടുള്ള തമിഴ് മക്കളുടെ പ്രിയം കുറഞ്ഞതിന് തെളിവാണ്.
ഇപ്പോള്‍ തമിഴില്‍ ഭാവന ഒരു ചിത്രത്തില്‍ മാത്രമേ അഭിനയിക്കുന്നുള്ളൂ. ഒരു മോഡേണ്‍ പെണ്‍കുട്ടിയുടെ വേഷമാണ് ഭാവനയ്‌ക്ക് ചിത്രത്തിലുള്ളത്. തമിഴില്‍ ആദ്യമായാണ് ഭാവന ഇത്തരം റോളില്‍ അഭിനയിക്കുന്നത്. കരിയറില്‍ പിടിച്ചു നില്‌ക്കാനുള്ള ഒരു ചുവട് മാറ്റമായി വേണമെങ്കില്‍ ഇതിനെ കണക്കാക്കാം.


Click it and Unblock the Notifications