»   » പ്രണയം തമന്നയ്ക്ക് പുലിവാലാകുന്നു

പ്രണയം തമന്നയ്ക്ക് പുലിവാലാകുന്നു

Posted By:
Subscribe to Filmibeat Malayalam
Tamannah
തമിഴകത്തെ പവിഴ സുന്ദരി തമന്നയ്ക്ക് പ്രതീക്ഷകളേറെയായിരുന്നു. സൂപ്പര്‍നായികയായ സിമ്രാന്റെ പിന്‍ഗാമിയാവുമെന്ന് സിനിമാലോകം വിലയിരുത്തിയപ്പോള്‍ തമന്നയും ഒരുപാട് സ്വപ്‌നം കണ്ടിട്ടുണ്ടാവണം.

എന്നാല്‍ അടുത്തകാലത്തായി തമന്നയെ തമിഴ് സിനിമാലോകത്തിന് വേണ്ട. തമിഴകത്തു നിന്ന് നടിയ്ക്ക് പുതുതായി ഓഫറുകളൊന്നും ലഭിയ്ക്കുന്നില്ല. സമീപകാലത്ത് പുറത്തിറങ്ങിയ വെങ്കൈയില്‍ കണ്ണു നട്ടിരിക്കുകയായിരുന്നു നടി. ചിത്രം നടിയെ നിരാശപ്പെടുത്തി.

കഴിവും സൗന്ദര്യവുമുണ്ടെങ്കിലും തന്നെ തേടി അവസരങ്ങള്‍ വരാത്തതെന്തെന്ന് നടിയ്ക്ക് ആദ്യം മനസ്സിലായില്ല. ഇടക്കാലത്ത് നടി പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരുന്നു. പ്രതിഫല കാര്യത്തെ ചൊല്ലി ചില സംവിധായകരുമായി ചെറുതായൊന്ന് ഉടക്കേണ്ടിയും വന്നു.

ഇതൊക്കെയാവും കാരണമെന്നാണ് പാവം തമന്ന കരുതിയിരുന്നത്. എന്നാല്‍ തന്റെ പ്രണയം മൂലമാണ് അവസരങ്ങള്‍ വഴിമാറി പോവുന്നതെന്ന് മനസ്സിലാക്കാന്‍ നടിയ്ക്ക് അല്പം സമയം വേണ്ടി വന്നു.

നടിയുടെ പ്രണയം ഇപ്പോള്‍ കോടമ്പാക്കത്ത് അങ്ങാടിപ്പാട്ടാണ്. എങ്കിലും നടിയുടെ രഹസ്യപ്രേമത്തിന്റെ വിശദാംശങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ പാപ്പരാസികള്‍ക്കു പോലും കഴിഞ്ഞിട്ടില്ലത്രേ.

English summary
Tamanna's love affair puts her in trouble. She is not getting munch offers from tamil film industry.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam