»   » സല്‍മാന്റെ മനസ്സില്‍ കങ്കണ ?

സല്‍മാന്റെ മനസ്സില്‍ കങ്കണ ?

Posted By:
Subscribe to Filmibeat Malayalam
Kankana
എന്നും ഗോസിപ്പുകാരുടെ പ്രിയനായകനാണ് ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍. സല്‍മാന്‍ പ്രണയിക്കുന്നതും, പ്രണയം പൊളിയുന്നതുമെല്ലാം പാപ്പരാസികള്‍ വലിയ താല്‍പര്യത്തോടെയാണ് ഉറ്റുനോക്കുന്നത്.

സല്‍മാന്‍ എന്തുചെയ്താലും വാര്‍ത്തയാണ്, അതുകൊണ്ടുതന്നെ ബോളിവുഡ് സല്‍മാനെ ബാഡ് ബോയ് എന്നാണ് വിശേഷിപ്പിക്കുന്നതും. ഇപ്പോള്‍ സല്‍മാന്‍ പ്രണയത്തിലാണോ കാമുകി കത്രീന പിരിഞ്ഞതില്‍പ്പിന്നെ സല്‍മാന്റെ പേര് പലര്‍ക്കൊപ്പവും പറഞ്ഞുകേട്ടു. ഇപ്പോള്‍ കഥയിലെ നായിക കങ്കണ റാവത്താണ്.

അസിനുമൊത്തുള്ള ചിത്രമായ 'റെഡി'യുടെ പ്രചരണാര്‍ത്ഥമുള്ള ഫോട്ടോ ഷൂട്ട് മെഹ്ബൂബ് സ്റ്റുഡിയോയില്‍ നടക്കുന്നതിനിടെ കങ്കണയെ കാണാന്‍ സല്‍മാന്‍ പോയതാണ് ഇപ്പോള്‍ ബോളിവുഡില്‍ സംസാരമായിരിക്കുന്നത്.

കങ്കണ മെഹ്ബൂബില്‍ ഉണ്ടെന്ന് യൂണിറ്റിലെ ഒരാള്‍ വന്ന് സല്‍മാനോട് പറഞ്ഞു. തനിക്ക് കങ്കണയെ കാണാന്‍ പോകുന്നതിന് പെട്ടെന്ന് തന്നെ ഫോട്ടോ ഷൂട്ട് അവസാനിപ്പിക്കണമെന്ന് സല്‍മാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞയാഴ്ച കങ്കണയുടെ പിറന്നാള്‍ ദിനത്തില്‍ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് സല്‍മാന്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

English summary
Rumour mill has never failed in associating actor Salman Khan with one or another. Even newcomers including girls half his age have also been linked. Of late one comes to hear about his liking for Kangana, whose acting in the recently released Tanu weds Manu earned commendable reviews.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam