twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷാരൂഖിന്റെ ഭാര്യയെ സല്‍മാന്‍ ഭീഷണിപ്പെടുത്തി

    By Staff
    |

    പ്രണയങ്ങളും അവയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളും മൂലമാണ്‌ സല്‍മാന്‍ ഖാന്‍ എന്ന താരത്തിന്റെ വികൃതമായ സ്വഭാവരീതികള്‍ പുറം ലോകമറിഞ്ഞത്‌. മുന്‍കാമുകിയായ ഐശ്വര്യയുമായുണ്ടായ പ്രശ്‌നങ്ങളുമാണ്‌ സല്‍മാന്റെ ഇമേജിന്‌ സാരമായ പരുക്കേല്‍പ്പിച്ചത്‌.

    ഇപ്പോഴിതാ സല്‍മാന്റെ സ്വഭാവവൈകല്യങ്ങള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. ഇപ്പോഴത്തെ കാമുകി കത്രീന കെയ്‌ഫിന്റെ പിറന്നാള്‍ദിനത്തില്‍ ഷാരൂഖ്‌ ഖാനുമായി ടിവി ഷോ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന്‌ സല്‍മാന്‍ തീര്‍ത്തും നിലവാരം കുറഞ്ഞ രീതിയിലാണത്രേ പ്രതികരിക്കുന്നത്‌.

    ഷാരൂഖില്ലാത്തപ്പോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ക്കയറിച്ചെന്ന്‌ ഭാര്യയെയും കുഞ്ഞുങ്ങളെയും സല്‍മാന്‍ ഭീഷണിപ്പെടുത്തി. തിങ്കളാഴ്‌ച രാത്രിയാണത്രേ സംഭവം നടന്നത്‌. നന്നായി മദ്യപിച്ചശേഷം സല്‍മാന്‍ തന്റെ ഡ്രൈവറോട്‌ കാര്‍ ഷാരൂഖിന്റെ വീട്ടിലേയ്‌ക്ക്‌ വിടാന്‍ പറഞ്ഞു. വീട്ടിന്‌ മുന്നില്‍ എത്തിയശേഷം തീര്‍ത്തും മോശമായ രീതിയില്‍ പെരുമാറുകുയം ഗൗരിയെയും കുട്ടികളെയും സല്‍മാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്‌തു.

    കാവല്‍ക്കാരന്‍ സല്‍മാന്‍ വീട്ടിനുള്ളിലേയ്‌ക്ക്‌ കയറുന്നത്‌ തടയുകയും ഉടന്‍തന്നെ ഷാരൂഖിനെ വിവരമറിയിക്കുകയും ചെയ്‌തു. വിവരമറിഞ്ഞ ഷാരൂഖ്‌ ഉടന്‍തന്നെ വീട്ടിലെത്തി. ഇതിനുള്ളില്‍ സല്‍മാന്‍ സ്ഥലം വിട്ടിരുന്നു.

    എന്തായാലും ഇരുവരും തമ്മിലുള്ള യുദ്ധം കനക്കുകയാണ്‌. കത്രീനയുടെ പിറന്നാള്‍ പാര്‍ട്ടിയില്‍ തന്നെയും ഭാര്യയെയും അപമാനിച്ച സല്‍മാനോട്‌ ഷാരൂഖ്‌ മറ്റൊരു തരത്തില്‍ പകരം വീട്ടിക്കഴിഞ്ഞു. താനുള്‍പ്പെടെയുള്ള താരങ്ങള്‍ അണിനിരക്കുന്ന ഒരു വിദേശ പരിപാടിയില്‍ നിന്നും കത്രീനയെ പുറത്താക്കിയാണ്‌ ഷാരൂഖ്‌ സല്‍മാനോട്‌ പകരം വീട്ടിയത്‌. ചുരുക്കിപ്പറഞ്ഞാല്‍ സല്‍മാന്‌ നേരിട്ട്‌ അടി കൊടുക്കുന്നതിന്‌ പകരം ഷാരൂഖ്‌ വളരെ ബുദ്ധിപൂര്‍വ്വം അത്‌ കത്രീനയ്‌ക്കിട്ട്‌ കൊടുത്തു.

    ബന്ധപ്പെട്ട വാര്‍ത്തകള്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X