»   » ചുംബിയ്ക്കാന്‍ ഷീല തയാര്‍

ചുംബിയ്ക്കാന്‍ ഷീല തയാര്‍

Subscribe to Filmibeat Malayalam
Sheela
ബിക്കിനി നമ്പറിലൂടെ ടോളിവുഡ്‌ കാല്‍കീഴിലാക്കാനുള്ള പ്രിയാമണിയുടെ ശ്രമം ഏറെക്കുറെ വിജയത്തിലെത്തിയതാണ്‌. എന്നാല്‍ ഇതിനുമപ്പുറമുള്ള കടുംകൈയ്‌ക്ക്‌ താനൊരുക്കമാണെന്നാണ്‌ തെലുങ്കിലെ സ പുതിയ താരറാണി ഷീല പറയുന്നത്‌.

വെറും ഗ്ലാമര്‍ പ്രദര്‍ശനം മാത്രമല്ല, നായകനുമൊത്തുള്ള ചുംബനരംഗങ്ങളില്‍ അഭിനയിക്കാനും തയാറാണെന്നാണ്‌ താരം പറയുന്നു. ഷീലയെ ഓര്‍മ്മയില്ലേ... വശ്യതയാര്‍ന്ന മിഴികളുമായി മായാബസാറില്‍ മമ്മൂട്ടിയുടെ നായികയായി തിളങ്ങിയ അതേ ഷീല തന്നെ.

നേരത്തെ ഡീസന്റ്‌ കഥാപാത്രങ്ങളില്‍ അഭിനയിച്ചിരുന്ന ഷീല തെലുങ്ക്‌ ചിത്രമായ മസ്‌ക്കയിലൂടെയാണ്‌ തന്റെ പഴയ പിടിവാശികള്‍ ഉപേക്ഷിക്കാന്‍ തയാറായത്‌. പ്രിയാമണിയും നയന്‍സും പോലുള്ള താരങ്ങള്‍ എന്ത്‌ സാഹസത്തിനും തയാറാകുമ്പോള്‍ മൂടിക്കെട്ടി അഭിനയിച്ചാല്‍ വീട്ടിലിരിയ്‌ക്കേണ്ടി വരുമെന്ന ഭയമാണ്‌ മേനീപ്രദര്‍ശനത്തിന്‌ ഷീലയെ പ്രേരിപ്പിച്ചത്‌.

എന്തായാലും നടിയുടെ പുതിയ പ്രഖ്യാപനം തെലുങ്കില്‍ വന്‍മാറ്റങ്ങള്‍ സൃഷ്ടിയ്‌ക്കുമെന്ന കാര്യമുറപ്പാണ്‌. ഗ്ലാമര്‍ പ്രദര്‍ശിപ്പിയ്‌ക്കാന്‍ സമ്മതിച്ചപ്പോള്‍ തന്നെ സംവിധായകര്‍ നടിയുടെ വീടിന്‌ മുന്നില്‍ ക്യൂവായിരുന്നു. അപ്പോള്‍ ഇപ്പോഴത്തെ കാര്യം പറയേണ്ടതില്ലല്ലോ!

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam